For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം ഇഷ്ടമില്ലെന്ന് പറഞ്ഞ ആളെയാണ് നടി മീന പിന്നീട് വിവാഹം കഴിച്ചത്; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി മീനയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം വര്‍ഷങ്ങളോളമായി ചികിത്സലിലായിരുന്നു വിദ്യാസാഗര്‍. എന്നാല്‍ കൊവിഡ് ബാധിച്ചതിന് പിന്നാലെ അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന താരഭര്‍ത്താവിന് പെട്ടെന്ന് അസുഖം ഗുരുതരമാവുകയായിരുന്നു.

  കേവലം 48 വയസ് മാത്രമുള്ള വിദ്യാസാഗര്‍ ജൂണ്‍ ഇരുപത്തിയെട്ടിന് അന്തരിച്ചത്. പിന്നാലെ താരകുടുംബത്തെ പറ്റിയും മീനയുടെ വിവാഹത്തെ കുറിച്ചുമൊക്കെയുള്ള പല കഥകളും പുറത്ത് വന്നു. മുന്‍പൊരു പരിപാടിയില്‍ സംസാരിക്കവേ ഭര്‍ത്താവിന്റെ സംരക്ഷണത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ മീന വെളിപ്പെടുത്തിയിരുന്നു. വിദ്യാസാഗറിൻ്റെ വേർപാടോട് കൂടി അന്ന് നടി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍.

  ഭര്‍ത്താവും ഞാനും വളരെ സ്നേഹത്തോടെയുള്ള കുടുംബ ജീവിതമാണ് നയിച്ചിരുന്നതെന്നാണ് മീന പറഞ്ഞത്. ഞങ്ങളുടെ വിവാഹത്തിന് ശേഷം ടെലിവിഷനിലും സിനിമയിലും അഭിനയം തുടര്‍ന്നപ്പോള്‍ അദ്ദേഹം മികച്ച പിന്തുണ നല്‍കിയിരുന്നതായിട്ടും മീന പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. അതേ സമയം വിദ്യാസാഗറിന്റെ ആലോചന വന്നപ്പോള്‍ ആദ്യം ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ മീന പറഞ്ഞു.

  Also Read: ദില്‍ഷയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ബ്ലെസ്ലി; സിനിമയിലെ രണ്ട് വില്ലന്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകർ

  തനിക്ക് വിവാഹാലോചനകള്‍ ശക്തമായി നടക്കുന്ന കാലത്താണ് വിദ്യാസാഗറിന്റെ ആലോചനയും വരുന്നത്. മാത്രമല്ല തനിക്ക് വന്ന ആലോചനകളില്‍ ഏറ്റവും അനുയോജ്യമായ ജാതകം വിദ്യാസാഗറിന്റേതായിരുന്നു. ശേഷം രണ്ടാളും പര്‌സപരം കണ്ടു. അദ്ദേഹത്തോട് സംസാരിച്ചെങ്കിലും രണ്ടാളുടെയും തൊഴില്‍ സാഹചര്യവും കാഴ്ചപാടുകളും വ്യത്യസ്തമായത് കൊണ്ട് മീനയ്ക്ക് അതൃപ്തി തോന്നി.

  തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാര്യം കുറച്ച് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വിവാഹാലോചന വേണ്ടെന്ന മീനയുടെ തീരുമാനത്തെ വിദ്യാസാഗര്‍ മാന്യമായി അംഗീകരിച്ചു. മാത്രമല്ല അവര്‍ക്ക് നല്ലൊരു ജീവിതത്തിനുള്ള ആശംസകള്‍ നേരുകയും ചെയ്തു.

  Also Read: ഭര്‍ത്താവ് കാമുകിയുടെ കൂടെ പ്രണയിച്ച് അഭിനയിക്കുന്നു; സിനിമ കണ്ട് അന്ന് ജയ ബച്ചന്‍ കരഞ്ഞിരുന്നെന്ന് നടി രേഖ

  എന്നാല്‍ ആലോചന മുടങ്ങിയെന്ന് അറിഞ്ഞ നടിയുടെ അമ്മായിമാരില്‍ ഒരാളാണ് നല്ലൊരു ആളെയാണ് നഷ്ടപ്പെടുത്തുന്നതെന്ന കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാമെന്ന തീരുമാനം എടുത്തു. പിന്നീട് അതിലെനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ലെന്നാണ് മീന പറയുന്നത്. വിദ്യാസാഗറിനെ പോലൊരു നല്ല വ്യക്തിയെ ഭര്‍ത്താവായി മീനയ്ക്ക് കിട്ടില്ലായിരുന്നു. മകള്‍ നൈനികയ്ക്കും അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു.

  Also Read: ആദ്യം എന്റെ മരുമകളായി, ഇപ്പോള്‍ അവള്‍ അമ്മയായി; മൃദുലയ്ക്കു യുവയ്ക്കും ആശംസകള്‍ അറിയിച്ച് ഉമ നായര്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ജീവിതകാലം മുഴുവന്‍ ഇരുവര്‍ക്കും അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും നഷ്ടപ്പെട്ടുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അതേ സമയം ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ മീന ഒത്തിരി ശ്രമിച്ചിരുന്നതായി പലരും വെളിപ്പെടുത്തിയിരുന്നു. ശ്വാസകോശം മാറ്റി വെക്കണ്ടേ സാഹചര്യം വന്നെങ്കിലും അണുബാധ വന്നതാണ് വിദ്യാസാഗറിന്റെ ജീവന് ഭീഷണിയായത്. തെന്നിന്ത്യൻ സിനിമാലോകവും ആരാധകരുമടക്കം എല്ലാവരും മീനയ്ക്കും കുടുംബത്തിനും ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു.

  Read more about: meena മീന
  English summary
  This Is The Reason Why Actress Meena Initially Rejected Husband Vidyasagar's Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X