For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് 28 വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്; ഒറ്റയ്ക്ക് ജീവിച്ചൂടേന്ന്, നടി അനുമോള്‍

  |

  മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോള്‍. സ്ത്രീ പ്രധാന്യമുള്ള നിരവധി സിനിമകളിലൂടെ അനു പ്രേക്ഷക പ്രശംസ നേടി. അഭിനയത്തിന് പുറമേ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളുമാണ് അനുമോളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. പുതിയ സിനിമകളുമായി തിരക്കിലാണ് നടി.

  എന്നാല്‍ നടിയുടെ വിവാഹത്തെ കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ചോദിക്കുന്നവരോടൊക്കെ തക്കമറുപടി അനു കൊടുക്കാറുമുണ്ട്. ഇപ്പോഴിതാ ഒറ്റയ്ക്ക് ജീവിക്കുന്നതിനെ പറ്റിയും തന്റെ കുടുംബത്തെ പറ്റിയുമൊക്കെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അനുമോള്‍ മനസ് തുറക്കുകയാണ്.

  അനുമോള്‍ വിവാഹം കഴിക്കുന്നില്ലെന്ന് ചോദിക്കുന്നവരോട് ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ കുഴപ്പമെന്താണെന്നാണ് നടി തിരിച്ച് ചോദിക്കുന്നത്. ചെറിയ പ്രായത്തില്‍ ഒറ്റയ്ക്ക് മക്കളെ വളര്‍ത്തിയ അമ്മയെ കുറിച്ചും നടി വ്യക്തമാക്കി.

  'അമ്മയ്ക്ക് ഇരുപത്തിയെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോകുന്നത്. എന്നെയും അനിയത്തിയെയും വളര്‍ത്തിയത് അമ്മയാണ്. ഞങ്ങളെ പോലെ രണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ടും അമ്മ ജീവിച്ചു. പിന്നെന്ത് കൊണ്ട് എനിക്ക് ജീവിച്ചൂടാ? എന്നാണ് അനുമോള്‍ ചോദിക്കുന്നത്. അതിനേക്കാള്‍ നന്നായി തനിക്ക് ജീവിക്കാനാവുമെന്നും നടി പറയുന്നു.

  Also Read: ബിക്കിനി ധരിച്ച് വെള്ളത്തിനടിയിലേക്ക്, നിറവയറില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയതിനെ പറ്റി സമീറ റെഡ്ഡി

  കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാവരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം, എന്ന കാഴ്ചപ്പാടൊനനും തനിക്കില്ല. ആരും നിര്‍ബന്ധിച്ചത് കൊണ്ട് കല്യാണം കഴിക്കില്ല. വിവാഹത്തിന് സമയമാവുമ്പോള്‍ അതിന് പറ്റിയ ആള്‍ വന്നാല്‍ നോക്കാം.

  പിന്നെ ചുറ്റുമുള്ളവരില്‍ തന്നെ ഒരുപാട് ഡിവോഴ്‌സായവരും പലതും സഹിച്ച് ജീവിക്കുന്നവരുമൊക്കെയുണ്ട്. അതെല്ലാം ചിന്തിക്കുമ്പോള്‍ കല്യാണത്തിലൂടെ നമ്മള്‍ നമ്മളെ മാറ്റി വച്ച് വേറൊരാളായി ജീവിക്കുന്നതിനെക്കാള്‍ നല്ലതല്ലേ, നമ്മള്‍ നമ്മളായി ഒറ്റയ്ക്ക് ഹാപ്പിയായി ജീവിക്കുന്നതെന്ന് അനുമോള്‍ ചോദിക്കുന്നു.

  Also Read: കുടുംബവിളക്കിലെ പ്രതീഷ് വിവാഹനിശ്ചയം കഴിഞ്ഞു; വധു ഡോക്ടറായ ജോസഫൈൻ, ചിത്രങ്ങൾ വൈറൽ

  'അമ്മയും അനിയത്തിയും അടങ്ങുന്നതാണ് എന്റെ ലോകം. എന്നിരുന്നാലും സിനിമ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എന്റെ മാത്രം ഇഷ്ടത്തിനാണ്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല. അമ്മയും അനിയത്തിയുമാണ് പിന്തുണയും ആത്മവിശ്വാസവും. അവര്‍ക്ക് വേണ്ടിയാണ് ജീവിതമെന്ന്' നടി പറയുന്നു..

  Also Read: കല്യാണം കഴിച്ച് അമേരിക്കയില്‍ പോയി, പീഡനം അനുഭവിച്ചു; അങ്ങനെ ഇവിടെ ഫെയ്മസ് ആയെന്ന് ചന്ദ്ര

  Recommended Video

  പെണ്ണ് കാണാൻ പോയത് ഞാൻ തന്നെ | Ananya Response | Ananya Brother Marriage | *Celebrity

  യാത്രകളെ ഏറെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ഷോയുടെ ഭാഗമായി വിദേശത്തേക്ക് പോവുന്നത് കുറവാണെന്നാണ് അനു പറയുന്നത്. യാത്ര പോവുമ്പോള്‍ കംഫര്‍ട്ടബിള്‍ ഗ്രൂപ്പ് ഉണ്ടാവണമെന്നതാണ് ആഗ്രഹം. അതല്ലെങ്കിലോന്ന് കരുതി സാധാരണ ഷോ കള്‍ ഒഴിവാക്കാറാണ് പതിവ്. പിന്നെ ഷൂട്ടിന്റെ ഭാഗമായി വിദേശത്തോക്കെ പോവുമ്പോള്‍ നാട് കാണാനൊന്നും പറ്റാറില്ല. എന്നാലും ഷൂട്ടിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു രണ്ട് ദിവസം നാട് കാണാന്‍ മാറ്റി വയ്ക്കാറുണ്ടെന്നും നടി വ്യക്തമാക്കുന്നു.

  ഓരോ യാത്രയും ഒന്നൊന്നര മാസത്തേക്കുള്ള ഊർജ്ജമാണ് തനിക്ക് നൽകാറുള്ളത്. യാത്ര കഴിഞ്ഞ് വരുന്നേരം ഉള്ള ക്ഷീണമൊക്കെ അടുത്തതിനെ പറ്റിയോർക്കുന്പോൾ മാറുമെന്നും അനു പറയുന്നു.

  Read more about: anumol അനുമോള്‍
  English summary
  This Is What Malayalam Actress Anumol Replied When Asked About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X