For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏതെങ്കിലും സൂപ്പര്‍താരത്തോട് നിങ്ങള്‍ ഇങ്ങനെ ചോദിക്കുമോ? പൊട്ടിത്തെറിച്ച് തൃഷ! മറുപടി വൈറലാവുന്നു!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് തൃഷ. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. തൃഷയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരത്തിന്റെ മുന്നേറ്റം. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമൊക്കെ സജീവമാണ് താരം. പരസ്യങ്ങളില്‍ നിന്നും തുടങ്ങി പിന്നീട് വെള്ളിത്തിരയിലേക്കെത്തിയ താരത്തിനെത്തേടി നിരവധി അവസരങ്ങളാണ് എത്തിയത്. ജോഡി എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷയുടെ അരങ്ങേറ്റം. മൗനം പേസാതെ എന്ന സൂര്യ ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്.

  നായകന്‍മാര്‍ക്കൊപ്പമുള്ള മികച്ച കെമിസ്ട്രിക്ക് എന്നും നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെയായിരുന്നു താരം പിറന്നാളാഘോഷിച്ചത്. നാളിത്രയായിട്ടും വിവാഹം കഴിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്നിരുന്നു താരം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹേയ് ജൂഡിലൂടെയായിരുന്നു തൃഷ മലയാളത്തിലേക്കെത്തിയത്. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമുള്ള വരവില്‍ താരവും തൃപ്തയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ തുടരുമോയെന്നുള്ള ചോദ്യം ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വിവാഹ ശേഷം സിനിമയില്‍ തുടരുമോ?

  വിവാഹ ശേഷം സിനിമയില്‍ തുടരുമോ?

  സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ താരത്തോട് വിവാഹത്തെക്കുറിച്ചുള്ള ചോദ്യമുന്നയിച്ച് ആരാധകരെത്തിയിരുന്നു. സിനിമയുമായി ബന്ധമുള്ളവരിലൊരാളായിരിക്കും താരത്തിന്റെ ജീവിതപങ്കാളിയായെത്തുന്നതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടയിലും മൗനം പാലിക്കുകയായിരുന്നു തൃഷ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരഭിമുഖത്തിനിടയില്‍ വിവാഹ ശേഷം അഭിനയിക്കുമോയെന്ന തരത്തിലുള്ള ചോദ്യം താരത്തിനോട് ചോദിച്ചിരുന്നു. വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന അഭിനേത്രികളുടെ ലിസ്റ്റിലേക്ക് താരവും എത്തുമോയെന്നറിയാന്‍ വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള ചോദ്യം.

  ഹീറോയോട് ചോദിക്കുമോ?

  ഹീറോയോട് ചോദിക്കുമോ?

  ഇത്തരത്തിലുള്ള ചോദ്യം നിങ്ങള്‍ ഏതെങ്കിലും ഹീറോയോട് ചോദിക്കുമോയെന്നായിരുന്നു തൃഷയുടെ മറുപടി. നിങ്ങളൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന കാര്യത്തെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ത്തുടരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. പതിവ് പോലെ തന്നെ ജോലിയില്‍ തുടരുമെന്നും മറ്റേതൊരു മേഖലയേയും പോലെയല്ലേ ഇതെന്നും പിന്നെന്തിനാണ് ഇതേക്കുറിച്ച് പ്രത്യേക ചോദ്യമെന്നുമായിരുന്നു അവര്‍ ചോദിച്ചത്. ഇതേ ചോദ്യം തന്നെയായിരുന്നു തൃഷയ്ക്കും ഉന്നയിക്കുന്നുണ്ടായിരുന്നത്.

  എന്തുകൊണ്ട് ഹീറോയിനില്ല

  എന്തുകൊണ്ട് ഹീറോയിനില്ല

  വിവാഹത്തിന് ശേഷവും പുരുഷന്‍മാര്‍ സിനിമയില്‍ തുടരുകയും പഴയത് പോലെ തന്നെ സജീവമാവുകയും ചെയ്യാറുണ്ട്. ഹീറോയ്ക്കാകാമെങ്കില്‍ ഇത് ഹീറോയിനിനും ആയിക്കൂടേയെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ മറുപടി വൈറലായി മാറിയിരുന്നു. അപൂര്‍വ്വമായി മാത്രമേ തൃഷ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ളൂ. വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും മൗനം പാലിക്കുകയാണ് പതിവ്.

  വൈറലായി മാറി

  വൈറലായി മാറി

  തൃഷയുടെ മറുപടിയെ ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ബോള്‍ഡായാണ് താരം വിവാഹ ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ച് പ്രതികരിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ താരം കൃത്യമായി വ്യക്തമാക്കാറുണ്ട്. അതിനാല്‍ത്തന്നെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിച്ചതോടെ പാപ്പരാസികളലും മൗനം പാലിച്ചിരുന്നു.

  പേട്ടയിലെ വേഷം

  പേട്ടയിലെ വേഷം

  രജനി സാറിന്റെ വലിയ ഫാനാണ് താനെന്നും പേട്ട അദ്ദേഹത്തിന്റെ 155മാത് ചിത്രമാണ്, എന്നാല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് പോലെയാണ് ഇന്നും പെരുമാറുന്നതെന്ന് തൃഷ പറഞ്ഞിരുന്നു. രാവിലെ 6ന് അദ്ദേഹം സെറ്റിലേത്താറുണ്ട്. എല്ലാവരോടും ഗുഡ് മോണിങ് പറഞ്ഞ് വിഷ് ചെയ്യാറുമുണ്ട്. ഇത്രയും സിംപിളായ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി തമിഴകത്ത് മറ്റൊരു രജനീകാന്ത് ഒരിക്കലും ഉണ്ടാവില്ലെന്നുമായിരുന്നു ത്രിഷ പറഞ്ഞത്. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് താരത്തിന്റെ വാക്കുകള്‍ കേട്ടത്.

  മലയാളത്തിലും എത്തി

  മലയാളത്തിലും എത്തി

  നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൃഷ ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേഡ് ജൂഡിലൂടെയായിരുന്നു മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആകംക്ഷയിലായിരുന്നു. ലൊക്കേഷനിലെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് നിവിന്‍ പോളിഎത്തിയത്. താരത്തിന്റെ അടുത്ത സുഹൃത്തായാണ് തൃഷ വേഷമിട്ടത്. സയനോരയായിരുന്നു തൃഷയ്ക്കായി ശബ്ദം നല്‍കിയത്.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Thrisha's bold reply about film life after marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X