twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയ്‌ക്കെന്താ തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    By Aswathi
    |

    പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് (30-04-2015) കൊടിയിറക്കം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ തൃശ്ശൂര്‍ പൂരം ലിംക റെക്കോര്‍ഡിലടക്കം ഇടം നേടിക്കഴിഞ്ഞു.

    എന്നിരിക്കിലും വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ മാത്രമേ തൃശ്ശൂര്‍ പൂരം പരമാര്‍ശിക്കപ്പെട്ടിട്ടുള്ളൂ. പക്ഷെ തൃശ്ശൂര്‍ക്കാരെ കുറിച്ച് പറഞ്ഞ ചിത്രങ്ങള്‍ ഒത്തിരിയാണ്. ഇന്നെസ്ന്റ്, ടിജി രവി, ഇടവേള ബാബു, ജയരാജ് രവി തുടങ്ങിയവര്‍ മലയാള സിനിമയിലെ പക്ക തൃശ്ശൂര്‍ക്കാരാണ്. തൃശ്ശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചില മലയാള സിനിമകളെയും തൃശ്ശൂരിനെയും കുറിച്ച് നോക്കാം...

    എന്താണ് തൃശ്ശൂര്‍ പൂരം

    മലയാള സിനിമയ്‌ക്കെന്ത തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    പൂരങ്ങളുടെ അമ്മയെന്നാണ് തൃശ്ശൂര്‍ പൂരം അറിയപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷമാണ് തൃശ്ശൂര്‍ പൂരം. അടുത്ത് സ്ലൈഡുകള്‍ മുതല്‍ തൃശ്ശൂര്‍ക്കാരെ കുറിച്ച് പറഞ്ഞ മലയാളം സിനിമകള്‍ കാണൂ

    തൂവാനത്തുമ്പികള്‍

    മലയാള സിനിമയ്‌ക്കെന്ത തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് തൃശ്ശൂരാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ സംസാരിക്കുന്നത് പക്ക ഒരു തൃശ്ശൂര്‍കാരനായിട്ടാണ്.

    പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെന്റ്

    മലയാള സിനിമയ്‌ക്കെന്ത തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    തൃശ്ശൂര്‍ക്കാരെയും തൃശ്ശൂരിനെയും പശ്ചാത്തലമാക്കിയൊരുക്കിയ മറ്റൊരു ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെന്റ്. എല്ലാ ഭാഷകളും ഭാഷാഭേദങ്ങളും അനായാസം ഉപയോഗിക്കുന്ന മമ്മൂട്ടി തൃശ്ശൂര്‍ ഭാഷയിലും തകര്‍ത്തു

    പുണ്യാളന്‍ അഗര്‍ബത്തീസ്

    മലയാള സിനിമയ്‌ക്കെന്ത തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    തൃശ്ശൂരിലെ ഒരു ചന്ദനത്തിരി വ്യാപാരിയുടെ കഥപറഞ്ഞ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ജയസൂര്യ നായകനായ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത് ശങ്കറാണ്.

    സപ്തമശ്രീ തസ്‌കര

    മലയാള സിനിമയ്‌ക്കെന്ത തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    തൃശ്ശൂര്‍ക്കാരായ ഏഴുപേരുടെ കഥ പറഞ്ഞ ചിത്രമാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കര.

    തൃശ്ശൂര്‍ കാഴ്ചകള്‍

    മലയാള സിനിമയ്‌ക്കെന്ത തൃശ്ശൂര്‍ പൂരത്തില്‍ കാര്യം?

    തൃശ്ശൂരിന്റേത് മാത്രമായ സൗന്ദര്യമാണ് തൃശ്ശൂര്‍ പൂരം. അതുപോലെ തൃശ്ശൂര്‍ക്കാര്‍ അഭിമാനിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചുകൂടെ പറയാം. വടക്കും നാഥന്‍ ക്ഷേത്രം, തേക്കിനാട് മൈതാനം, പുത്തന്‍ പള്ളി, ശക്തന്‍ തമ്പുരാന്റെ കൊട്ടാരം അങ്ങനെ ഒത്തിരി...

    English summary
    Check out the slides to know more about Thrissur Pooram, Thrissur city, and movies with the city backdrop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X