For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരം

  |

  അന്തരിച്ച നടി ചിത്രയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തുകയാണ് സിനിമാ ലോകം. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ചിത്ര. സൂപ്പര്‍താര സിനിമകള്‍ ഉള്‍പ്പെടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. നായികയായും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയിട്ടുണ്ട് താരം. മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ ചിത്ര അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ട ചിത്ര ഇടയ്ക്ക് തിരിച്ചെത്തി സിനിമകളില്‍ അഭിനയിച്ചിരുന്നു.

  താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  തമിഴ് സിരിയലുകളിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട് ചിത്ര. അമരം, അദ്വൈതം, പാഥേയം, ഏകലവ്യന്‍, ദേവാസുരം, ആറാം തമ്പുരാന്‍, പൊന്നുച്ചാമി തുടങ്ങിയ സിനിമകളിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം.

  മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം മുന്‍പ് കൗമുദി ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. മമ്മൂട്ടി നായകനായ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവമാണ് നടി തുറന്നുപറഞ്ഞത്. സെറ്റില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു പ്രകൃതമായിരുന്നു തന്‌റേത് എന്ന ചിത്ര പറയുന്നു. അന്ന് തന്‌റെ ഈ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസിസ്റ്റന്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു.

  ആ സമയത്ത് അയാള്‍ എപ്പോഴും പറയും രണ്ട് കൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാവും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും എന്ന്. എന്റെ മുഖത്തുനോക്കിയാവും അയാളിത് പറയുക, ചിത്ര ഓര്‍ത്തെടുത്തു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധായകനായി, ആളുടെ ഒരു പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂക്കയാണ് നായകന്‍.

  നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

  ഒരു പാട്ട് സീനില്‍ ഞാന്‍ കുന്നിറങ്ങിവരുന്ന രംഗമുണ്ടായിരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും ഞാനും. മിണ്ടാത്തതിലുളള പ്രതികാരം മനസില്‍ വെച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു. ഞാനാകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു എന്ന് ചിത്ര പറയുന്നു.

  ആദ്യ പ്രണയത്തെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാലിന്‌റെ രസകരമായ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

  നടി ചിത്ര മനസുതുറക്കുന്നു; തിരികെ മലയാളത്തിലേക്ക് | filmibeat Malayalam

  അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഒകെ പറഞ്ഞത്. മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്ന് പറയാന്‍ ഇതുമാത്രമേ എനിക്കൂളളു, അഭിമുഖത്തില്‍ ചിത്ര പറഞ്ഞ വാക്കുകളാണിവ. അതേസമയം മമ്മൂട്ടി ചിത്രങ്ങളില്‍ ചിത്ര അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോഡിയായാണ് ചിത്ര അഭിനയിച്ചത്. സിനിമയില്‍ നടി അവതരിപ്പിച്ച ചന്ദ്രിക ചിത്രയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രങ്ങളിലൊന്നാണ്. മലയാളത്തിലെ മിക്ക സൂപ്പര്‍ താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് ചിത്ര. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്തിരുന്നു നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് ചിത്ര.

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  English summary
  throwback: actress chithra reveals the only bad experience she faced in malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X