For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സ്ത്രീയ്ക്കും ഇനി ഈ ഗതി വരരുത്, വിവാഹ മോചന സമയത്ത് സരിത പറഞ്ഞത്‌

  |

  മുകേഷിനോട് വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരസ്പരമുളള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നതെന്നും ഇനിയുളള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും ആണ് ദേവിക മാധ്യമങ്ങളെ അറിയിച്ചത്. ഇത് വിവാദമാക്കേണ്ടതില്ലെന്നും ഡിവോഴ്‌സ് വ്യക്തിപരമായ കാര്യമാണെന്നും ഇവര്‍ പറഞ്ഞു. വിവാഹ മോചനത്തിനുളള നടപടികള്‍ ആരംഭിച്ചെന്നും മുകേഷേട്ടന് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ആണ് മേതില്‍ ദേവിക തുറന്നുപറഞ്ഞത്. 2013ല്‍ വിവാഹിതരായവരാണ് മുകേഷും മേതില്‍ ദേവികയും.

  സുമയ റെഡ്ഡിയുടെ അടിപൊളി ഫോട്ടോഷൂട്ട് ഇതാ, ചിത്രങ്ങള്‍ കാണാം

  നടി സരിതയാണ് മുകേഷിന്‌റെ ആദ്യ ഭാര്യ. പ്രണയിച്ച് വിവാഹിതരായവരാണ് മുകേഷും സരിതയും. ഒരുകാലത്ത് തെന്നിന്ത്യയിലെ മിന്നുംതാരമായിരുന്നു സരിത. എല്ലാ ഭാഷകളിലും തിരക്കേറിയ നായികമാരില്‍ ഒരാളായി നടി തിളങ്ങി. അതേസമയം വിവാഹ മോചന സമയത്തുളള സരിതയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. മീഡിയ വണ്ണിനോട് ആണ് നടി പ്രതികരിച്ചത്‌.

  1988ലാണ് സരിതയെ മുകേഷ് വിവാഹം കഴിച്ചത്. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയാണ് സരിത. 1975ല്‍ തെലുങ്ക് നടന്‍ വെങ്കട സുബ്ബയയെ വിവാഹം ചെയ്ത താരം പിറ്റേ വര്‍ഷം തന്നെ വിവാഹ മോചിതയായി. തുടര്‍ന്ന് 1988 സെപ്റ്റംബര്‍ രണ്ടിനാണ് മുകേഷുമായുളള വിവാഹം നടന്നത്.

  മുകേഷ് വളരെ വഞ്ചനാപരമായ രീതിയില്‍ ഡിവോഴ്‌സ് നേടിയെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു വീഡിയോയില്‍ സരിത പറയുന്നത്. അത് ഒരിക്കലും ഒരു സ്ത്രീക്ക് സംഭവിക്കരുത്. മൂന്ന് മാസത്തിനുളളില്‍ എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടുക, മൂന്ന് ദിവസത്തിനകം. കോടതി ഒരുപ്രാവശ്യം പോലും എന്റെ അഭിപ്രായം ചോദിച്ചില്ലായിരുന്നു, നടി പറയുന്നു.

  കോടതി ഒരു പ്രാവശ്യമെങ്കിലും എന്നെ വിളിക്കേണ്ടെ ഡിവോഴ്‌സ് കൊടുക്കാന്‍. ഒരുപ്രാവശ്യമെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കണ്ടെ, എന്‌റെ ഭാഗം എന്താണെന്നുളളത് കേള്‍ക്കണ്ടെ. എകപക്ഷീയമായിട്ടാണ് മുകേഷ് അത് നേടിയത്. അത് എങ്ങനെ നടക്കും. കോടതിക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുമോ. എന്‌റെ മക്കള്‍ക്ക് ഞാന്‍ എന്താണ് പഠിപ്പിക്കേണ്ടത് എന്നാണ് അന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞത്.

  മകളുടെ ജന്മദിനങ്ങള്‍ മാത്രം ആഘോഷിച്ചു, അതില്‍ നിന്നും കരകയറി എന്നത് ഇപ്പോഴും പറയാന്‍ പറ്റില്ല: കെഎസ് ചിത്ര

  മുകേഷിന്‌റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്ത് സരിത മുന്‍പ് കോടതിയെ സമീപിച്ചിട്ടുണ്ട്. അന്ന് മുകേഷിനോട് കോടതി വിശദീകരണം ചോദിച്ചപ്പോള്‍ തന്‍ സരിതയെ നിയമപരമായി വിവാഹമോചനം ചെയ്തു എന്നാണ് മുകേഷ് മറുപടി നല്‍കിയത്. എന്നാല്‍ വിവാഹബന്ധം ഒഴിയാനുളള നോട്ടീസ് തനിക്ക് അയച്ചുവെന്ന് വരുത്തി തന്നെയും കോടതിയെയും ഒരേപോലെ കബളിപ്പിക്കുകയാണ് മുകേഷ് ചെയ്തത് എന്നാണ് സരിത ആരോപിച്ചത്.

  മോഹന്‍ലാലും പ്രണവും ഒന്നിച്ച ആ സിനിമ ജീവിതം മാറ്റിമറിച്ചു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ഛായാഗ്രാഹകന്‍

  Methil Devika confirms & opens up on her divorce with Mukesh

  എറണാകുളം കുടുംബ കോടതിയെയും ഇത് ചൂണ്ടിക്കാട്ടി സരിത സമീപിച്ചു. മുകേഷിന് എകപക്ഷീയമായ വിവാഹ മോചനം അനുവദിച്ചതിനെ തുടര്‍ന്നാണ് സരിത രംഗത്തെത്തിയത്. കോടതി അയച്ച നോട്ടീസില്‍ സരിതയുടെ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുകേഷിന് വിവാഹ മോചനം അനുവദിച്ചത്. ചെന്നൈ വിലാസത്തില്‍ നോട്ടീസ് അയച്ചത് മുകേഷിന്‌റെ തന്ത്രമായിരുന്നു എന്നാണ് അന്ന് സരിത ആരോപിച്ചത്.

  മോഹന്‍ലാലിന് മാത്രമേ ഇതൊക്കെ പറ്റൂ, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി കനകലത

  English summary
  throwback; actress saritha's reaction on divorce with mukesh again viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X