twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൊണ്ണൂറുകളിലെ നായകനായിരുന്നുവെങ്കിൽ ആസിഫ് അലി അഭിനയിക്കാൻ ആഗ്രഹിക്കുന്നത് ഈ നടിക്കൊപ്പം

    |

    ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിൽ എത്തി, മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ആസിഫ് അലി. ആദ്യ ചിത്രത്തിലൂടെ തന്നെ ആസിഫ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ആദ്യ സിനിമയിലെ 'സണ്ണി ഇമട്ടി' എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ കഥാപാത്രങ്ങളിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്ക് ആസിഫ് അലി തയ്യാറാവാറുണ്ട്. അതിനാൽ തന്നെ ഉയർച്ച താഴ്ച്ചകൾ താരത്തിന്റെ കരിയർ ഗ്രാഫിൽ ദൃശ്യവുമാണ്.

    asif ali

    മികച്ച സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ മുൻനിര-യുവതാരങ്ങൾക്കൊപ്പവും ആസിഫ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിൽ നായകനായി ശോഭിച്ചു നിൽക്കുമ്പോൾ തന്നെയാണ് മൾട്ടിസ്റ്റാർ ചിത്രങ്ങളിലും ആസിഫ് അലി ഭാഗമാകുന്നത്. ഇപ്പോഴിത 90 കളിലെ തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആസിഫ് അലി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 90-കളിലെ നായകനായിരുന്നുവെങ്കിൽ ഏത് നായികക്കൊപ്പം അഭിനയിക്കാനായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നടി ശോഭനയുടെ നായകനാകാനായി അഭിനയിക്കനാണ് തന്റെ ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു.

    തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ആരാധിക്കുന്ന താരമാണ് ശോഭന. സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ഇന്നും ശോഭനയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.. യൂത്തിനിടയിൽ ഒപ്പം അഭിനയിക്കാൻ ഇഷ്ടമുള്ള താരത്തെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം എത്തുന്ന പേര് ശോഭനയുടേതാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും നടി സജീവമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയുടെ ജോഡിയായിട്ടായിരുന്നു നടി എത്തിയത്. കല്യാണി പ്രിയദർശൻ, ദുൽഖർ സൽമ്മാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

    പോയ വർഷം പുറത്തിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. വൈറസ്, 'കെട്ട്യോളാണ് എന്‍റെ മലാഖ , കക്ഷി:അമ്മിണിപിള്ള തുടങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. . സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രമാണ് ആസിഫിന് ബ്രേക്ക് നൽകിയത്. ചിത്രത്തിലെ ഹരിഹരൻ ആലപിച്ച 'ആരോ പാടുന്നു' എന്ന ഗാനരംഗത്തിൽ അഭിനയിച്ചതോടെ ആസിഫ് അലി യുവ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറുകയായിരുന്നു. കഴിഞ്ഞ വർഷം ആസിഫ് അലി നായകനായ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്‍റെ മലാഖ' കഴിഞ്ഞ വർഷത്തെമികച്ച വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു.

    English summary
    Throwback: Asif Ali Wished To Pair Opposite Shobana, If He Was 90's Hero
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X