twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌ക്രിപ്റ്റില്ലാതെ ചെയ്ത മോഹന്‍ലാലിന്‌റെ സൂപ്പര്‍ഹിറ്റ് സിനിമ, അനുഭവകഥ പറഞ്ഞ് പ്രിയദര്‍ശന്‍

    By Midhun Raj
    |

    മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത കാലമുണ്ടായിരുന്നു. നിരവധി വിജയചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയത്. 1988ലാണ് ഈ കൂട്ടുകെട്ടില്‍ ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, പൂര്‍ണം വിശ്വനാഥന്‍, ലിസി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയാണ് ചിത്രം.

    നടി പ്രിയങ്കയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    മോഹന്‍ലാല്‍ വിഷ്ണു എന്ന കഥാപാത്രമായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ്‌ഫോസീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു ചിത്രം. അതേസമയം സ്‌ക്രിപ്റ്റില്ലാതെ ചെയ്ത സിനിമയാണ് ചിത്രം എന്ന് പറയുകയാണ് പ്രിയദര്‍ശന്‍. കൈരളിയുടെ ജെബി ജംഗ്ഷനിലാണ് സംവിധായകന്‍ മനസുതുറന്നത്.

    താന്‍ കൂടുതലും സെറ്റുകളില്‍ വെച്ച് എഴുതിയാണ്

    താന്‍ കൂടുതലും സെറ്റുകളില്‍ വെച്ച് എഴുതിയാണ് സിനിമകള്‍ ചെയ്തത് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. അങ്ങനെയാണ് എനിക്ക് മിക്ക വിജയ സിനിമകളും ലഭിച്ചത്. ചിത്രം എന്ന സിനിമ ഒരു സ്‌ക്രിപ്റ്റില്ലാതെ ചിത്രീകരണ സമയത്ത് എഴുതി ചെയ്ത സിനിമയാണ്. ആ ഒരു സുഖം പിന്നീട് സ്‌ക്രിപ്റ്റ് പൂര്‍ണമായി എഴുതിയിട്ട് സിനിമകള്‍ ചെയ്തപ്പോള്‍ കിട്ടിയില്ല. എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത കാര്യം; 1986ല്‍ ഞാന്‍ എട്ട് സിനിമകള്‍ റിലീസ് ചെയ്തു. എനിക്ക് ഇപ്പോ ആലോചിക്കാനാവുന്നില്ല അത് എങ്ങനെ സാധ്യമായെന്ന്.

    അന്നൊക്കെ ഒരു പോക്കായിരുന്നു

    അന്നൊക്കെ ഒരു പോക്കായിരുന്നു. ഒരു വിശ്വാസം, ഒരു രസം, ഒരു പിക്‌നിക്ക് പോലെ സിനിമ ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി. എന്നാല്‍ ഇന്ന് ഒരു സിനിമ ചെയ്യുക എന്നത് ഭയമാണ്, പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തില്‍ മാനസികമായി തകര്‍ന്നുപോയ അനുഭവവും പ്രിയദര്‍ശന്‍ പങ്കുവെച്ചു. സിന്ദൂരസന്ധ്യയ്ക്കു മൗനം എന്ന സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ട് ആ ക്രെഡിറ്റ് എനിക്ക് തരാതെ പോയപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി എന്ന് സംവിധായകന്‍ പറയുന്നു.

    ആ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് കൊടുത്തപ്പോള്‍

    ആദ്യമായി ഞാന്‍ എന്‌റെ പേര് സ്‌ക്രീനില്‍ കാണുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയമാണ് ആ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് കൊടുത്തത്. ആ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് കൊടുത്തു എന്ന് അറിഞ്ഞപ്പോഴുണ്ടായ മാനസിക തകര്‍ച്ചയാണ് അന്ന് ഉണ്ടായത്. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. കാരണം വീട്ടുകാരോടും, കൂട്ടുകാരോടും, ബന്ധുക്കളോടും എന്റെ പേര് സിനിമയില്‍ വരുമെന്ന് പറഞ്ഞ് നില്‍ക്കുന്ന സമയമാണ് അറിയുന്നത് ഞാന്‍ എഴുതിയ സിനിമയുടെ കഥ മറ്റൊരാളുടെ പേരില്‍ റിലീസ് ചെയ്യപ്പെട്ടു എന്ന്. വല്ലാതെ തകര്‍ന്നുപോയി. അന്ന് സി ഐ പോള്‍ എന്ന വ്യക്തി നല്‍കിയ ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ്, പ്രിയദര്‍ശന്‍ പറഞ്ഞു.

    കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്

    1982ലാണ് ഐവി ശശി സംവിധാനം ചെയ്ത

    1982ലാണ് ഐവി ശശി സംവിധാനം ചെയ്ത സിന്ദൂരസന്ധ്യയ്ക്ക് മൗനം പുറത്തിറങ്ങിയത്. ലക്ഷ്മി, മാധവി, രതീഷ്, മോഹന്‍ലാല്‍, കുതിരവട്ടം പപ്പു, പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം 1980-90കളിലാണ് പ്രിയദര്‍ശന്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. സംവിധായകന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത സമയമാണ് ഈ കാലഘട്ടം.

    എന്‌റെ കാലില്‍ തൊടാതെ ആ എഡിറ്ററുടെ കാല് പോയി പിടിക്കാന്‍ പ്രിയന്‍ ചേട്ടന്‍ പറഞ്ഞു, അനുഭവം പറഞ്ഞ് നന്ദുഎന്‌റെ കാലില്‍ തൊടാതെ ആ എഡിറ്ററുടെ കാല് പോയി പിടിക്കാന്‍ പ്രിയന്‍ ചേട്ടന്‍ പറഞ്ഞു, അനുഭവം പറഞ്ഞ് നന്ദു

    മലയാളത്തില്‍ ഹിറ്റായ നിരവധി സിനിമകള്‍

    മലയാളത്തില്‍ ഹിറ്റായ നിരവധി സിനിമകള്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ എടുത്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ എടുത്ത സംവിധായകനാണ് പ്രിയദര്‍ശന്‍. കൂടാതെ ഹോളിവുഡ് സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് പ്രിയദര്‍ശന്‍. ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ കരിയറില്‍ കൂടുതല്‍ സിനിമകളും ചെയ്തതെന്ന് പ്രിയദര്‍ശന്‍ മുന്‍പ് പറഞ്ഞിരുന്നു.

    ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള

    ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് സംവിധായകന്‌റെ കരിയറില്‍ കൂടുതല്‍ ഇറങ്ങിയത്. എന്റര്‍ടെയ്‌നര്‍ സിനിമകള്‍ക്കൊപ്പം തന്നെ ശക്തമായ പ്രമേയങ്ങള്‍ പറഞ്ഞുളള സിനിമകളും സംവിധായകന്റെതായി ശ്രദ്ധിക്കപ്പെട്ടു. കാലാപാനി, കാഞ്ചീവരം പോലുളള ചിത്രങ്ങളെല്ലാം ഇന്നും പ്രിയദര്‍ശന്‌റെതായി സിനിമ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുളള ചിത്രങ്ങളാണ്. അതേസമയം മരക്കാര്‍ അറബിക്കടലിന്‌റ സിഹമാണ് സംവിധായകന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍.

    മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തിമമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

    കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ

    കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് മുടങ്ങിക്കിടക്കുകയാണ്. നൂറ് കോടി ബഡ്ജറ്റിലാണ് പ്രിയദര്‍ശന്‍ സിനിമ എടുത്തത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ വലിയ പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കുന്നു. ബോളിവുഡില്‍ ഹംഗാമ 2 ആണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മിന്നാരത്തിന്‌റെ റീമേക്കായി എത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ശില്‍പ്പ ഷെട്ടി, പരേഷ് റാവല്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    പ്രിയദര്‍ശന് പുറമെ മകള്‍ കല്യാണിയും

    പ്രിയദര്‍ശന് പുറമെ മകള്‍ കല്യാണിയും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദര്‍ശന്‌റെ തുടക്കം. പിന്നീട് വരനെ ആവശ്യമുണ്ട് സിനിമയിലൂടെ മലയാളത്തിലും എത്തി താരം. ആദ്യ മലയാള ചിത്രത്തിലെ താരപുത്രിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. പ്രിയദര്‍ശന്‌റെ മരക്കാറില്‍ കല്യാണിയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. മരക്കാറിന് പുറമെ ഹൃദയം, ബ്രോ ഡാഡി തുടങ്ങിയവയും കല്യാണി പ്രിയദര്‍ശന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. കൂടാതെ തമിഴിലും നടിയുടെ സിനിമകള്‍ വരുന്നുണ്ട്.

    English summary
    throwback: director priyadarshan reveals mohanlal starrer chithram movie was made without script
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X