twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല, അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട, ശോഭന പറഞ്ഞത് വെളിപ്പെടുത്തി സിദ്ധിഖ്‌

    By Midhun Raj
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മോളിവുഡിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് സിദ്ധിഖ്. നടന്‍ ലാലിനൊപ്പം ആയിരുന്നു സിദ്ധിഖ് ആദ്യകാലത്ത് സിനിമകള്‍ ചെയ്തത്. സഹസംവിധായകരായി തുടങ്ങിയ ഇരുവരും റാംജിറാവു എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കി സംവിധാനത്തില്‍ തിളങ്ങി. ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബുളിവാല എന്നീ ചിത്രങ്ങളെല്ലാം സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാബൂളിവാലയ്ക്ക് പിന്നാലെ ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായി മാറിയത്.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    മമ്മൂട്ടി ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മമ്മൂട്ടിക്ക് പുറമെ മുകേഷ്, ശോഭന, വാണി വിശ്വനാഥ്, സുചിത്ര മുരളി, ഇന്നസെന്‌റ്, ജഗദീഷ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം ഹിറ്റ്ലര്‍ സമയത്ത് ശോഭനയെ നായികയായി വിളിച്ചപ്പോള്‍ നടി പറഞ്ഞ കാര്യം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് തുറന്നുപറഞ്ഞിരുന്നു.

    ആദ്യ സിനിമ തൊട്ട് നായികാ വേഷങ്ങളിലേക്ക്

    ആദ്യ സിനിമ തൊട്ട് നായികാ വേഷങ്ങളിലേക്ക് ആദ്യം പരിഗണിക്കാറുളളത് ശോഭനയെ ആയിരുന്നു എന്ന് സിദ്ധിഖ് പറയുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നടിക്ക് ആ റോളുകളൊന്നും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. റാംജിറാവു സ്പീക്കിംഗ് സിനിമയില്‍ നടി ഓകെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നമായി മാറി. തുടര്‍ന്ന് മറ്റൊരു നായികയെ വെച്ച് ചെയ്യേണ്ടി വന്നു. സിദ്ധിഖ് പറയുന്നു.

    എന്നാല്‍ ഹിറ്റ്ലര്‍ സിനിമയ്ക്കായി

    എന്നാല്‍ ഹിറ്റ്ലര്‍ സിനിമയ്ക്കായി ശോഭനയെ വിളിച്ചപ്പോള്‍ എന്ത് പ്രശ്‌നമുണ്ടായാലും ഈ റോള്‍ ചെയ്യുമെന്ന് അവര്‍ പറയുകയായിരുന്നു. ഹിറ്റ്‌ലറിന്‌റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്ത് ചെന്നുവെന്ന് സംവിധായകന്‍ പറയുന്നു. സാധാരണ അവസാന നിമിഷം തിരക്കുകള്‍ കാരണം അവര്‍ പിന്മാറുകയും പടം സൂപ്പര്‍ഹിറ്റാവുകയും ആണ് പതിവ്.

    അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍

    അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വന്നാലും വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാന്‍ പറഞ്ഞു. ഇല്ലില്ല ഈ പടത്തില്‍ ഞാന്‍ വരും എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട എന്നായിരുന്നു ശോഭനയുടെ മറുപടിയെന്ന് അഭിമുഖത്തില്‍ സിദ്ധിഖ് വെളിപ്പെടുത്തി. അതേസമയം 1996ലായിരുന്നു ഹിറ്റ്‌ലര്‍ പുറത്തിറങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി സംവിധായകന്‍ ഒരുക്കിയ ചിത്രം ആറ് പെണ്‍കുട്ടികളുടെ സഹോദരനായ മാധവന്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്.

    Recommended Video

    മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ
    സിദ്ധിഖിന്‌റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ

    സിദ്ധിഖിന്‌റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ ലാലും ഔസേപ്പച്ചന്‍ വാളക്കുഴിയും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുളള ചിത്രമാണ് ഹിറ്റ്‌ലര്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്പി വെങ്കിടേഷ് സംഗീതം നല്‍കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം പിന്നീട് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

    English summary
    Throwback: Director Siddique Recalls A Funny Statement Said By Shobhana During Mammootty movie filming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X