»   » ഷാരൂഖ് ഖാന്‍ വന്നത് എന്തിന്? ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനില്‍ സംഭവങ്ങള്‍... ആരും കാണാത്ത ചിത്രങ്ങള്‍

ഷാരൂഖ് ഖാന്‍ വന്നത് എന്തിന്? ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനില്‍ സംഭവങ്ങള്‍... ആരും കാണാത്ത ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ഇന്നും ഹരികൃഷ്ണന്‍സ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് തിയേറ്ററിലെത്തിയത്. പ്രണവം ആര്‍ട്‌സിന് വേണ്ടി മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മമ്മൂട്ടിയെ കണ്ടിട്ടാണ് മോഹന്‍ലാല്‍ 'ഡയലോഗ്' പറയാന്‍ പഠിച്ചതെന്ന് ഫാസില്‍


ബോളിവുഡ് താരം ജൂഹി ചൗളയുടെ ആദ്യ മലയാള സിനിമയാണ് ഹരികൃഷ്ണന്‍സ്. ഈ ചിത്രവുമായി ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാന് ഉള്ള ബന്ധം എന്താണെന്ന് അറിയാമോ.. എന്തിനാണ് സെറ്റില്‍ ഒരു ദിവസം ഷാരൂഖ് വന്നത്...? ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...


എസ്ആര്‍കെ വന്നത്

സുഹൃത്ത് ജൂഹി ചൗളയെ കാണാന്‍ വേണ്ടി ഷാരൂഖ് ഖാന്‍ ഊട്ടിയിലെ ഷൂട്ടിങ് സെറ്റിലെത്തി എത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ ഷാരൂഖിനും ഒരു റോള്‍ നേരത്തെ ടീം പദ്ധതിയിട്ടിരുന്നുവത്രെ. ജൂഹി അവതരിപ്പിയ്ക്കുന്ന മീരയുടെ മുറച്ചെറുക്കനായി ഷാരൂഖിനെ കൊണ്ട് വരാനായിരുന്നു ക്ലൈമാക്‌സില്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളാല്‍ അത് മുടങ്ങിപ്പോവുകയായിരുന്നു.


നാനയ്ക്ക് വേണ്ടി

നാന സിനിമാ മാഗസിന് വേണ്ടി ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനില്‍ വച്ച് നടന്ന ഫോട്ടോ ഷൂട്ടില്‍ നിന്നാണ് ഈ ചിത്രം. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് നാനയുടെ കവര്‍ പിക്ചറായി വന്നത് ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനിലെ ഈ ചിത്രത്തിലൂടെയാണ്.


ഇതാണ് ടീം

അധികമാരും കാണാന്‍ സാധ്യതയില്ലാത്ത ഒരു ലൊക്കേഷന്‍ ക്ലിക്ക്. മോഹന്‍ലാലും മമ്മൂട്ടിയും സംവിധായകന്‍ ഫാസിലിനും നായിക ജൂഹി ചൗളയ്ക്കും ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനും ഒപ്പം.


പോസ്റ്റര്‍ ഷൂട്ട്

ഈ ഫോട്ടോ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനായി എടുത്തതാണ്. മമ്മൂട്ടിയും മോഹന്‍ലാലും ജൂഹി ചൗളയും കളര്‍ കോര്‍ഡിനേറ്റഡ് ലുക്കില്‍, സ്‌റ്റൈലിഷ് ആയിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.


കുടുംബത്തിന് വേണ്ടി

വളരെ അപൂര്‍വ്വമായ ഒരു ചിത്രം. മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കള്‍ പ്രണവും വിസ്മയയും. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഫാസിലും ഭാര്യ റൊസീനയും.. സംവിധായകനും നായകന്മാരും കുടുംബ സമേതം


ഒരു കാന്‍ഡഡ് ക്ലിക്ക്

ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരു സംഘട്ടനരംഗത്തിന് തയ്യാറെടുക്കുന്ന ഭാഗമായിരുന്നു..


ഗായകനൊപ്പം

അധികമാരും കണ്ടിരിയ്ക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരു ചിത്രം കൂടെ. ഗായകന്‍ എംജി ശ്രീകുമാര്‍ ഷൂട്ടിങ് സെറ്റ് സന്ദര്‍ശിച്ചപ്പോള്‍ ഹരികൃഷ്ണന്‍മാര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോEnglish summary
THROWBACK: Mammootty-Mohanlal's Harikrishnans Location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam