Don't Miss!
- Sports
സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മമ്മൂക്കയുടെ ഉമ്മ നേരില്‍കണ്ടപ്പോള്‍ പറഞ്ഞ കാര്യം, വെളിപ്പെടുത്തി നടി രശ്മി സോമന്
സിനിമാ-സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് രശ്മി സോമന്, സിനിമകളേക്കാള്‍ മിനിസ്ക്രീനിലാണ് നടി കൂടുതല്‍ തിളങ്ങിയത്. നിരവധി സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു താരം. മമ്മൂട്ടിക്കൊപ്പം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലും അഭിനയിച്ച താരമാണ് രശ്മി സോമന്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുനന്ദ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്.
മമ്മൂക്കയുടെ സിനിമയില്‍ അഭിനയിക്കാനുളള അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിനൊപ്പമുളള കോമ്പിനേഷന്‍ സീനുകള്‍ നടിക്ക് ലഭിച്ചിരുന്നില്ല. അതേസമയം മമ്മൂട്ടിയെ കുറിച്ച് ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. "മമ്മൂക്കയുടെ ഒരു സിനിമയില്‍ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം. പക്ഷേ ഞങ്ങള്‍ തമ്മിലുളള കോമ്പിനേഷന്‍, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല.

പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗില്‍ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മള് ഒരുമിച്ച് ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു മഹാനടന് എന്നെ ഒരു സിനിമയില്‍ ഓര്‍ത്തിരിക്കുക. അതും കൂടെ ഒരു കോമ്പിനേഷന്‍ പോലും ഉണ്ടായിരുന്നില്ല.

അദ്ദേഹത്തെ ലൊക്കേഷനില്‍ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും കോമ്പിനേഷന്‍ ഒന്നും ഇല്ലാതിരുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഓര്‍ത്തിരിക്കുക എന്ന് പറയുമ്പോ അത് എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. എനിക്ക് സന്തോഷം കൊണ്ട് കണ്ണിലൊക്കെ വെളളം നിറഞ്ഞു. അന്ന് ഞാന്‍ കാണുന്നവരോട് ഒകെ പറഞ്ഞു, അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു ദൈവമേ. അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു.

പിന്നെ ഞാന്‍ ജനിച്ചത് മുതല്‍ ഓര്മ്മയുളളതെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. യേശുദാസിന്റെ ഒരു പാട്ടും അദ്ദേഹത്തിന്റെ ഒരു സിനിമയും കാണാത്ത ഒരു ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞാന്‍ മാത്രമല്ല, എന്റെ വീട്ടിലുളള അച്ഛനും അമ്മയും ഭര്‍ത്താവുമെല്ലാം അദ്ദേഹത്തിന്റെ ഭയങ്കര ആരാധകരാണ്. എനിക്ക് തോന്നുന്നത് ആദ്യമൊന്നും ഈ ആരാധന എന്ന വാക്കൊന്നും നമ്മള് കേട്ടില്ലായിരുന്നല്ലോ. അറിയില്ല, ആരാധനയാണോ എന്താണോ എന്നൊന്നും. പിന്നെ പിന്നെ ഇഷ്ടമാണ് അദ്ദേഹത്തെ, നമ്മുടെ ഒരു സഹോദരനോ ആരൊക്കെയോ ആണെന്ന തോന്നലാണ്.

അദ്ദേഹത്തിന്റെ പോസ്റ്ററ് കാണുമ്പോ നമ്മുടെ വീട്ടിലുളള ഒരാളല്ല എന്ന തോന്നലുണ്ടാവുന്നില്ല. പിന്നെ പിന്നെയാണ് അത് മനസിലാവുന്നത് അദ്ദേഹത്തോട് ആരാധനയാണ് നമുക്കൊക്കെ. കാരണം നമുക്കൊന്നും അദ്ദേഹത്തെ ആരാധിക്കാതിരിക്കാന്‍ പറ്റില്ല. കാരണം ഇത്രയും മഹാനായ ഒരു നടനാണ് അദ്ദേഹം. മമ്മൂക്കയുടെ ഒരു അഭിനയശേഷി ഏതൊരു കഥാപാത്രമായാലും അതില്‍ നിന്ന് ഒരിഞ്ച് പോലും വേറിട്ടുനില്‍ക്കുന്നില്ല.

അദ്ദേഹത്തിന്റെ സഹോദരങ്ങളായിട്ടും ഉമ്മയായിട്ടുമൊക്കെ സംസാരിക്കാനും അടുത്ത് ഇടപഴകാനുളള അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മ സീരിയലിന്റെ ഒകെ ഒരു ആരാധികയാണ്. എന്നെ കാണുമ്പോഴൊക്കെ പറയാറുണ്ട്. മോളെ സീരിയലുകളൊക്കെ കാണാറുണ്ട്. കഥകളൊക്കെ ചോദിക്കുകയും പിന്നെ എന്റെ ഭര്‍ത്താവിന്റെ അടുത്ത് ചോദിക്കും എന്തിനാണ് ആ കൊച്ചിനെ കരയിപ്പിക്കുന്നത് എന്നൊക്കെ.
Recommended Video

മമ്മൂക്കയുടെതായി മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം വാത്സല്യത്തിലെ മേലേടത്ത് രാഘവന് നായരാണ്. ഒരു പക്ക നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. അതിനേക്കാളുപരി എന്നെ ആകര്‍ഷിച്ച ഒരു ഘടകം എന്താണെന്ന് വെച്ചാല്‍ ഞാനും ആഗ്രഹിച്ചുപോയി എനിക്കും അതുപോലൊരു ഏട്ടനുണ്ടായിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു എന്ന്. എനിക്ക് ബ്രദേഴ്സ് ഒന്നും ഇല്ല. എന്റെ മനസിലുളള എട്ടന്റെ സങ്കല്‍പ്പം അദ്ദേഹത്തെ പോലെയാണ്. കാരണം ചെറുപ്പത്തില്‍ കണ്ട സിനിമയാണ് വാല്‍സല്യം. ഏന്റെ മനസിലുളള ഏട്ടന് മേലേടത്ത് രാഘവന് നായരെ പോലെയാണ്. രണ്ടടി കിട്ടിയാലും കുഴപ്പമില്ല എന്നാലും അങ്ങനെയൊരു ഏട്ടനെ കിട്ടുക എന്ന് പറയുന്നത് ഭാഗ്യമാണ്. രശ്മി പറഞ്ഞു.
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും