twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ചിരിവന്നു, പിന്നെ ഭയങ്കര രസായിരുന്നു ഷൂട്ട്

    By Midhun Raj
    |

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. ഫഹദ് ഫാസില്‍ നായകനായ സിനിമയിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ സഹനടനായുളള വേഷങ്ങളില്‍ അലന്‍സിയര്‍ സജീവമായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പവും സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. മമ്മൂക്കയെ കുറിച്ച് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ അലന്‍സിയര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    ഓരോ ചുവടും സസൂക്ഷ്മം വെച്ച് കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, കഥാപാത്രത്തെ പഠിക്കുന്ന മികവുറ്റ നടന്‍ ആണ് അദ്ദേഹമെന്ന് അലന്‍സിയര്‍ പറയുന്നു. ആദ്യത്തെ പരിചയപ്പെടിലൂടെ തന്നെ മമ്മൂക്കയോടുളള ഭയം മാറിയിരുന്നു. മമ്മൂക്കയെയും ലാലേട്ടനെയും ആദ്യമായി നേരിട്ട് കാണുന്നത് ഇവരുടെ കൂടെ അഭിനയിക്കാന്‍ പോവുമ്പോഴാണ്. സിനിമകള്‍ കണ്ടിട്ടുണ്ട്. അല്ലാതെ നേരിട്ട് കണ്ടിട്ടിരുന്നില്ല. മമ്മൂക്കയാണ് എന്നെ കസബയില്‍ കാസ്റ്റ് ചെയ്തത് എന്നറിഞ്ഞിട്ടാണ് അഭിനയിക്കാന്‍ പോവുന്നത്.

    മമ്മൂക്ക പറഞ്ഞിട്ടാണ്

    മമ്മൂക്ക പറഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. അവസാനം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞിട്ടാണ് ഞാന്‍ പോയത്. കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞിരുന്നു. ഞാന്‍ നാളെ വാപ്പച്ചിയുടെ കൂടെ അഭിനയിക്കാന്‍ പോവ്വാണ്. ഒന്ന് പറയണം വിരട്ടരുതെന്ന്. വിരട്ടികഴിഞ്ഞാല്‍ എനിക്ക് അഭിനയം ഒന്നും വരില്ല, കളഞ്ഞിട്ടുവരും. അപ്പോ ദുല്‍ഖറ് പറഞ്ഞു. ധൈര്യമായിട്ട് പോയിക്കോ ചേട്ടാ.

    വാപ്പച്ചിയും ഞാനും

    വാപ്പച്ചിയും ഞാനും ഒരുമിച്ചിരുന്നാണ് വീട്ടില്‍ വെച്ച് മഹേഷിന്റെ പ്രതികാരം കണ്ടതെന്ന്. അപ്പോഴേ വാപ്പച്ചി പറഞ്ഞിരുന്നു. ഇയാള് കൊളളാം ഇയാളെ നമ്മളുടെ കൂടെ കൂട്ടണം എന്നൊക്കെ. ധൈര്യമായിട്ട് പോയ്‌ക്കോളാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഭയങ്കര കോണ്‍ഫിഡന്‍സോടെ കസബയുടെ സെറ്റില്‍ ഞാനെത്തുന്നത്. മമ്മൂക്കയുമായുളള സീനാണ് ആദ്യം എടുക്കുന്നത്. മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങിവന്നു. അപ്പൊ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് പറഞ്ഞു മമ്മൂക്ക കാരവാനിന്റെ അടുത്തുണ്ട്. അങ്ങോട്ട് പോയി പരിചയപ്പെടാം എന്ന് പറഞ്ഞു.

    അപ്പോ ഞാന്‍ പറഞ്ഞു

    അപ്പോ ഞാന്‍ പറഞ്ഞു വേണ്ട സെറ്റില്‍ വരുമ്പോ പരിചയപ്പെട്ടോളാം എന്ന് പറഞ്ഞു. പിന്നാലെ മമ്മൂക്ക ഇറങ്ങിവരുമ്പോ ഒരുപാട് ആളുകള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞാനുമുണ്ട്. മമ്മൂക്ക ഒരു കണ്ണാടി ഒകെ വെച്ചിട്ട് പോലീസ് വേഷത്തില്‍ ഇങ്ങനെ ഇറങ്ങിവരുന്നു. പെട്ടെന്ന് എന്റെ അടുത്ത് വന്നപ്പോള്‍ കൈ നീട്ടികൊണ്ട് പറഞ്ഞു എന്റെ പേര് മമ്മൂട്ടി. ഞാന്‍ ചിരിച്ചുപോയി. അപ്പോ തന്നെ ആ മനുഷ്യന്റെ ഉളളിലെ സരസത എനിക്ക് മനസിലായി. പിന്നെ ഭയങ്കര രസായിരുന്നു ഷൂട്ട്, ഒരു ഫൈറ്റ് നടക്കുന്നതിനിടയില്‍ വെടിവെയ്പ്പ് നടക്കുന്നുണ്ട് പോലീസ് സ്റ്റേഷനിലേക്ക്.

    പോലീസ് സ്റ്റേഷനിലേക്ക്. അപ്പോ

    അപ്പോ എനിക്കറിയില്ലായിരുന്നു ഞാന്‍ ആദ്യമായിട്ടാ ഫൈറ്റ് ആര്‍ട്ട് സിനിമാക്കാരുടെ കൂടെ അഭിനയിച്ചിട്ട് ഫൈറ്റും വെടിവെയ്പ്പും ഒന്നുമില്ലല്ലോ. അപ്പോ പഞ്ഞി വെക്കണം എന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു. അപ്പോ മമ്മൂക്ക ഒരു ഷോട്ട് കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. എന്റെ കാതില് പഞ്ഞി വെച്ചിട്ടില്ല. അപ്പോ മമ്മൂക്ക ചോദിച്ചു പഞ്ഞി വെക്കാത്തത് എന്താണെന്ന്. അപ്പോ ഞാന്‍ പറഞ്ഞു ആരും പറഞ്ഞില്ല, തന്നില്ല എന്ന്. അതിന് ശേഷം സ്റ്റണ്ട് മാസ്റ്ററെയൊക്കെ വിളിച്ച് മമ്മൂക്ക ഒന്ന് വിരട്ടി.

    എന്ത് പണിയാടോ താന്‍ കാണിച്ചത്

    എന്ത് പണിയാടോ താന്‍ കാണിച്ചത്. പഞ്ഞിയൊക്കെ കൊടുക്കണ്ടേ എന്ന് പറഞ്ഞു. അയാള് കൂടെ അഭിനയിക്കുന്ന ആളല്ലേ എന്നൊക്കെ പറഞ്ഞു. പിന്നെ ആ സ്റ്റണ്ട് മാസ്റ്റര്‍ ചെറിയൊരു പടക്കം പൊട്ടിയാലും എനിക്ക് പഞ്ഞികൊണ്ട് വന്നുതരും. അത് പിന്നെ തോപ്പില്‍ ജോപ്പന്റെ സെറ്റില്‍ എത്തിയപ്പോ ജോണി ആന്റണി പറഞ്ഞൊരു തമാശയുണ്ട്. അന്ന് മമ്മൂക്ക ആദ്യത്തെ ദിവസം ഷൂട്ടിനില്ല.അപ്പോ എന്റെ സീന്‍ എടുക്കുമ്പോ കാരവാനൊന്നും വന്നിട്ടുണ്ടായിരുന്നില്ല.

    അപ്പോ വെയിലത്ത്

    അപ്പോ വെയിലത്ത് ഒരു ബില്‍ഡിങ്ങിന്റെ പുറത്ത് മരച്ചുവട്ടില്‍ ഞാന്‍ ഇരിപ്പുണ്ടായിരുന്നു. അപ്പോ ജോണി ആന്റണി വന്നിട്ട് പറഞ്ഞു. അയ്യോ ചേട്ടാ വിഷമിക്കരുത്, കാരവന്‍ നാളെ എത്തും, മമ്മൂക്കയോട് പറയരുത്. നിങ്ങളെ ഞങ്ങള് വെയില് കൊളളിപ്പിച്ച് ഇരുത്തിയത് ഒന്നും പറയരുത്. വെയില് കൊളളരുത് പൊന്നാണ് എന്ന് ജോണി പറഞ്ഞു. അപ്പോ അത്രയും സ്‌നേഹവും കരുതലുമുളള ഒരു മൂത്തചേട്ടനെ പോലെ ആയിരുന്നു എനിക്ക് മമ്മൂക്ക.

    ഒരു കബഡി കളി മല്‍സരത്തിനിടെ

    ഒരു കബഡി കളി മല്‍സരത്തിനിടെ എന്നെ സ്റ്റണ്ട് മാസ്റ്റര്‍ എടുത്ത് എറിയുന്ന ഒരു രംഗമുണ്ട്. മമ്മൂക്കയുടെ കാലിന്റെ എടുത്ത് ഞാന്‍ ചെന്ന് വീഴണം ആ സീനില്‍. സ്റ്റണ്ട് മാസ്റ്റര്‍ ചെയ്തപ്പോള്‍ അത് കറക്ടായിട്ട് വീണിരുന്നു. അതില് ബാലന്‍സിംഗ് ഉണ്ടായിരുന്നു താളമുണ്ടായിരുന്നു ആ റിഥത്തില്‍ അങ്ങ് പോയി. പക്ഷേ അഭിനയിക്കാന്‍ വന്ന നടന്‍ എന്നെ എടുത്തറിഞ്ഞപ്പോള്‍ ഞാന്‍ മമ്മൂക്കയുടെ കാലും കഴിഞ്ഞ് സംവിധായകന്റെ അപ്പുറത്ത ക്യാമറയ്ക്കടുത്താണ് വീണത്. അപ്പോ മമ്മൂക്ക ഇത് കണ്ടിട്ട് ഇരുപ്പുണ്ടായിരുന്നു.

    അപ്പോ സംവിധായകന്‍

    അപ്പോ സംവിധായകന്‍ ജോണി ആന്റണി ഇത് കണ്ടിട്ട് സഹതാപം കൊണ്ട് പറഞ്ഞു നമുക്ക് ആ സ്റ്റൈലില്‍ വേണ്ട വേറൊരു രീതിയില് ചെയ്യാം എന്ന് പറഞ്ഞു. വെറുതെ ഒന്ന് തളളിയാ മതിയെന്ന് പറഞ്ഞു. അപ്പോ മമ്മൂക്ക പറഞ്ഞു, ഇല്ല അതുകൊളളാം. അപ്പോ ജോണി പറഞ്ഞു ഇല്ല ചേട്ടാ അദ്ദേഹത്തിന്‌റെ പ്രായം. പുളളി അത് ചെയ്യുമോ എന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു.

    അപ്പോ മമ്മൂക്ക ഉടനെ എന്നോട് ചോദിച്ചു ഇപ്പോ എത്ര വയസുണ്ടെന്ന്.

    Recommended Video

    Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam
    അപ്പോ ഞാന്‍ വിചാരിച്ചു

    അപ്പോ ഞാന്‍ വിചാരിച്ചു സ്‌നേഹം കൂടുതല്‍ കിട്ടുമെന്ന് അപ്പോ രണ്ട് വയസ് കൂട്ടിയിട്ട് അമ്പതി മൂന്ന് എന്ന് പറഞ്ഞു. അപ്പോ മമ്മൂക്ക പറഞ്ഞു. പുളളി ചെയ്യും ലാലിനേക്കാള്‍ ചെറുപ്പമാ എന്ന്. അപ്പോ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോ മമ്മൂക്കയ്ക്ക് മനസിലായി എന്റെ നോട്ടം കണ്ടപ്പോ. അപ്പോ അദ്ദേഹത്തിന്‌റെ അടുത്ത ഡയലോഗാ ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നേ ശരിയാവും എന്ന്.

    Read more about: mammootty alencier ley lopez
    English summary
    Throwback Thursday: Alencier Ley Lopez About His First Acting Experience With Megastar Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X