twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് നിങ്ങളുടെ പടമാണ് ഞങ്ങള്‍ക്ക് പേടിയെന്ന് മമ്മൂക്ക പറഞ്ഞു, വെളിപ്പെടുത്തി ജയരാജ്‌

    By Midhun Raj
    |

    ഭരതന്‌റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ ക്ലാസിക്ക് ചിത്രമായിരുന്നു വൈശാലി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമ കൂടിയാണ് വൈശാലി. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. വൈശാലിയായി സുപര്‍ണ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

    ഒപ്പം പാര്‍വ്വതി ജയറാം, ബാബു ആന്റണി, ഗീത, നെടുമുടി വേണു, വികെ ശ്രീരാമന്‍, വല്‍സല മേനോന്‍, അശോകന്‍, നരേന്ദ്ര പ്രസാദ്, ജയലളിത തുടങ്ങിയവരും വെെശാലിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയത്. പീരിയഡ് ഡ്രാമ വിഭാഗത്തില്‍പ്പെട്ട വൈശാലി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

    സിനിമയിലെ പാട്ടുകളും ഒരുകാലത്ത്

    സിനിമയിലെ പാട്ടുകളും ഒരുകാലത്ത് മോളിവുഡില്‍ തരംഗമായി മാറിയിരുന്നു. അതേസമയം വൈശാലി റിലീസ് ചെയ്ത സമയത്ത് തന്നെയാണ് മമ്മൂട്ടിയുടെ 1921 എന്ന ചിത്രവും പുറത്തിറങ്ങിയത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഒരു ചരിത്ര കഥയുടെ സിനിമാവിഷ്‌കാരം കൂടിയായിരുന്നു 1921. മമ്മൂട്ടി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ഐവി ശശിയാണ് സംവിധാനം ചെയ്തത്.

    രണ്ട് സിനിമകളുടെയും

    രണ്ട് സിനിമകളുടെയും റിലീസ് സമയത്ത് മമ്മൂക്ക തന്നോട് പറഞ്ഞ കാര്യം സംവിധായകന്‍ ജയരാജ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൗമുദി ടിവിയുടെ അഭിമുഖത്തിലാണ് ഇതേ കുറിച്ച് സംവിധായകന്‍ സംസാരിച്ചത്. വൈശാലി ഇറങ്ങുന്ന സമയത്ത് തന്നെയായിരുന്നു മമ്മൂക്കയുടെ 1921 റിലീസെന്ന് ജയരാജ് പറയുന്നു.

    അന്ന് ലാബിലെ

    അന്ന് ലാബിലെ ഞങ്ങളുടെ ഫൈനല്‍ വര്‍ക്ക് നടക്കുമ്പോള്‍ മമ്മൂക്കയെ കണ്ടിരുന്നു. അന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു, ഇക്ക ഞങ്ങളുടെ പടവും നിങ്ങളുടെ പടവും ഉണ്ട്. അപ്പോ മമ്മൂക്ക പറഞ്ഞു ഞങ്ങള്‍ക്ക് നിങ്ങളുടെ പടമാണ് പേടിയെന്ന്. കാരണം അന്ന് 1921 ഒരുപാട് പണം ചെലവഴിച്ച് ഒരുക്കിയ സിനിമയാണ്. ഞങ്ങള് പേടിക്കുന്നത് നിങ്ങളുടെ പടത്തെയാണ് എന്ന് മമ്മൂക്ക പറഞ്ഞു.

    അപ്പോ ഭരതേട്ടന്‍ പറഞ്ഞു

    അപ്പോ ഭരതേട്ടന്‍ പറഞ്ഞു ഞങ്ങള്‍ക്കാണ് പേടിയെന്ന്. ആ രീതിയിലായിരുന്നു അന്നത്തെ സംസാരം. പക്ഷേ ഇറങ്ങിയപ്പോ വൈശാലി ഭയങ്കര ഹിറ്റാണ്, ജയരാജ് പറഞ്ഞു. അന്നത്തെ കാലത്ത് ആകെയുളള പ്രൊമോഷന്‍ എന്ന് പറയുന്നത് പോസ്റ്ററുകള്‍ ഒട്ടിക്കുക എന്നതാണെന്നും സംവിധായകന്‍ പറയുന്നു. പിന്നെ സിനിമാ മാഗസിനുകളില്‍ ഒന്ന് രണ്ട് ഇന്റര്‍വ്യൂസ് വന്നാല്‍ ആയി. ടിവി ചാനലുകളിലൂടെയുളള പരസ്യം ഇല്ല, റേഡിയോ പരസ്യം ഇല്ല. അന്ന് ഭരതേട്ടന്‌റെ തന്നെ പെയിന്‌റുങ്ങുകളായിരുന്നു വൈശാലിയുടെ പോസ്റ്ററുകള്‍. പോസ്റ്ററുകള്‍ ഒട്ടിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആകെയുളള ആശ്രയം. ജയരാജ് പറഞ്ഞു.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: mammootty jayaraj
    English summary
    Throwback Thursday: Jayaraj Revealed Mammootty Feared The Release Of Bharathan's Vaishali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X