twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോളേജില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പഞ്ചാബി ഹൗസ് ലൊക്കേഷനിൽ നിന്നും നടി ജോമോളെ പറ്റിച്ച് ദിലീപ്

    |

    ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ജോമോള്‍. നിറത്തിലെ വര്‍ഷയായിട്ടും എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കഥാപാത്രം അടക്കം ജോമോള്‍ ഹിറ്റാക്കിയ നിരവധി വേഷങ്ങളുണ്ട്. എന്നാല്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് ജാനകിക്കുട്ടിയായിട്ടാണ്. ഈ സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ജോമോള്‍ക്ക് ലഭിച്ചിരുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെ നായികയായി പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ജോമോളെ തേടി ഈ സന്തോഷ വാര്‍ത്ത എത്തുന്നത്. ലൊക്കേഷനിലേക്ക് നിര്‍മാതാവ് ദിനേശ് പണിക്കര്‍ ഫോണ്‍ വിളിച്ച് അറിയിച്ചപ്പോള്‍ ദിലീപാണ് ആദ്യം സംസാരിച്ചത്. പിന്നാലെ എന്നെ കോളേജില്‍ നിന്നും പുറത്താക്കിയ അറിയിപ്പാണ് വന്നതെന്ന് കഥയുണ്ടാക്കി. അവസാനമാണ് ദേശീയ പുരസ്‌കാരത്തെ കുറിച്ച് താനറിഞ്ഞതെന്നും ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ജോമോള്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍.

     jomol

    'പഞ്ചാബി ഹൗസിന്റെ സെറ്റില്‍ വച്ചായിരുന്നു എനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയ വിവരം അറിയുന്നത്. അന്ന് പഞ്ചാബി ഹൗസിന്റെ ക്ലൈമാക്‌സ് എഴുപുന്ന എന്ന സ്ഥലത്ത് വച്ച് ചിത്രീകരിക്കുമ്പോഴായിരുന്നു അവിടുത്തെ ലാന്‍ഡ് ഫോണിലേക്ക് ഒരു കോള്‍ വരുന്നത്. അന്ന് ആരുടെ കൈയ്യിലും മൊബൈല്‍ ഇല്ലാത്തതിനാല്‍ അവിടുത്തെ ലാന്‍ഡ് നമ്പറിലേക്ക് ആകും എല്ലാവര്‍ക്കുമുള്ള കോള്‍ വരിക.

    തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

    എനിക്ക് ഫോണ്‍ വന്നപ്പോള്‍ ദിലീപേട്ടനാണ് എടുത്തത്. നിന്നെ കോളേജില്‍ നിന്ന് പറഞ്ഞു വിട്ടു എന്ന് അറിയിച്ചു കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ വിളിക്കുന്ന ഫോണ്‍ ആണെന്ന് പറഞ്ഞു ദിലീപേട്ടന്‍ എന്റെ കൈയ്യില്‍ ഫോണ്‍ തന്നു. പ്രമുഖ നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ ആയിരുന്നു എന്നെ വിളിച്ച് ആ സന്തോഷ വാര്‍ത്ത പറഞ്ഞത്. നാഷണല്‍ അവാര്‍ഡ് ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ഫോണ്‍ വച്ച ശേഷം ഞാന്‍ ഈ കാര്യം പഞ്ചാബി ഹൗസിന്റെ സെറ്റിലുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും എന്നേക്കാള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യമെന്ന് ജോമോള്‍ പറയുന്നു'.

    Read more about: jomol ജോമോള്‍
    English summary
    Throwback Thursday: When Jomol Recalls Dileep's Reaction After She Won Special jury Mention In 1997
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X