For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗൗരിയെ പ്രസവത്തിന് കയറ്റിയാതോടെ അവളെ നഷ്ടപ്പെട്ടു എന്ന് കരുതി; ആദ്യ മകന്‍ ജനിച്ച നിമിഷത്തെ കുറിച്ച് ഷാരുഖ് ഖാൻ

  |

  ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ബോളിവുഡ് നടനാണ് ഷാരുഖ് ഖാന്‍. കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരുഖ് മക്കളുടെ കാര്യത്തില്‍ ഏറെ ആശങ്കയുള്ള പിതാവും ഭാര്യയ്ക്ക് സംരക്ഷണമേകുന്ന നല്ലൊരു ഭര്‍ത്താവും കൂടിയാണ്. മക്കളുടെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ അവരുടെ വിദ്യഭ്യാസം വരെയുള്ള എല്ലാത്തിനും പ്രധാന്യം കൊടുത്താണ് താരം നോക്കുന്നത്.

  ഇപ്പോഴിതാ മൂത്തമകന്‍ ആര്യന്‍ ജനിക്കുന്ന സമയത്ത് താന്‍ ഏറെ പേടിച്ച് പോയ നിമിഷത്തെ കുറിച്ച് ഷാരുഖ് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. അന്ന് തനിക്ക് ഭാര്യ ഗൗരി ഖാനെ നഷ്ടപ്പെട്ട് പോവുമോ എന്ന പേടിയിലായി പോയ സമയം ഉണ്ടായിരുന്നുവെന്നാണ് പില്‍ക്കാലത്തൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഭാര്യയുടെ കൂടെ ഓപ്പറേഷൻ തിയേറ്ററിൽ കയറിയ അനുഭവവും താരം പങ്കുവെച്ചിരുന്നു. വിശദമായി വായിക്കാം...

  1997 നവംബര്‍ പതിമൂന്നിനാണ് മൂത്തമകന്‍ ആര്യന്‍ ഖാന് ജന്മം നല്‍കി കൊണ്ട് ഷാരുഖ് ഖാനും ഗൗരിയും ഒരു അച്ഛനും അമ്മയുമായി മാറിയത്. ആര്യന്‍ മൂത്തമകന്‍ ആയത് കൊണ്ട് തന്നെ ഗൗരിയുടെ ആദ്യ ഗര്‍ഭകാലത്തെ കുറിച്ചും മകന്റെ ജനനവുമൊക്കെ താരദമ്പതിമാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചതാവും. ആ നിമിഷങ്ങള്‍ക്ക് വിലമതിക്കാനുമാവില്ല. ഷാരുഖും ഗൗരിയും പരസ്പരം പിന്തുണ നല്‍കുകയും ആവശ്യ സമയങ്ങളില്‍ എന്തിനും ഒപ്പം നില്‍ക്കുന്നവരുമാണ്. അങ്ങനെ ഉള്ളപ്പോള്‍ തനിക്ക് എന്നെന്നേക്കുമായി ഭാര്യയെ നഷ്ടപ്പെട്ടേക്കും എന്ന് കരുതിയിരുന്നതായി ഷാരുഖ് പറയുന്നു.

  ഗൗരിയ്ക്ക് ആദ്യത്തെ പ്രസവത്തിന് പോയപ്പോള്‍ അവള്‍ മരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. ആര്യനെ പ്രസവിക്കാന്‍ അവള്‍ക്ക് സിസേറിയന്‍ ആവശ്യമായി വന്നു. വളരെ വേദനിക്കുന്ന ഗൗരിയുടെ ശരീരത്തില്‍ ട്യൂബുകളെല്ലാം തിരുകി പൂര്‍ണമായും മരവിച്ച അവസ്ഥയിലാണ് താന്‍ കാണുന്നത്. അത് കണ്ടതോടെ ശരിക്കും പേടിച്ച് പോയി. തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് കൊണ്ട് ആശുപത്രിയില്‍ പോവാന്‍ ഷാരുഖിന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ദുര്‍ബലയായ ഭാര്യയെ അതിതീവ്രമായ പ്രസവവേദനയില്‍ കണ്ടതോടെ അവളെ നഷ്ടപ്പെട്ട് പോയെക്കും എന്ന് തന്നെയാണ് കരുതിയത്. ആ സമയത്ത് ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ചല്ല, ഭാര്യയെ കുറിച്ച് മാത്രമായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്നും ഷാരുഖ് പറയുന്നു.

  ഒരു സ്ത്രീയ്ക്ക് പ്രസവ വേദന വരുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെനിക്ക് അറിയില്ല. പക്ഷേ അവള്‍ക്കൊപ്പം നമ്മളും ശ്വസിക്കണം. പക്ഷേ ഗൗരി ശ്വാസിച്ചില്ലെന്ന് ഷാരുഖ് പറയുമ്പോള്‍ താന്‍ അന്നേരം അലറി വിളിക്കുകയായിരുന്നുവെന്ന് ഗൗരിയും പറയുന്നു. അതേ അവള്‍ അലറി വിളിച്ച് കരയുകയായിരുന്നു. അത് നമ്മള്‍ സിനിമയിലൊക്കെ കാണുന്നത് പോലെ ആയിരുന്നില്ലെന്ന് ഷാരുഖ് വ്യക്തമാക്കി. പക്ഷേ അങ്ങനെ അല്ലെന്നും സിസേറിയന്‍ ആയത് കൊണ്ട് തനിക്ക് പ്രസവവേദന ഒന്നും ഉണ്ടായിരുന്നില്ല. അതൊക്കെ പെട്ടെന്ന് പോയതായി ഗൗരി വ്യക്തമാക്കുന്നു.

  ക്രിക്കറ്റ് താരം ധോണി നടി ദീപിക പദുക്കോണിനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു; ആ പ്രണയം തകർന്നത് യുവരാജ് കാരണമോ?- വായിക്കാം

  ഭാര്യ പ്രസവിക്കുമ്പോള്‍ ഷാരുഖ് എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ അദ്ദേഹം കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ ഫോട്ടോസ് എടുക്കാനുള്ള ധൃതിയിലായിരുന്നതായി ഗൗരി പറയുന്നു. ഒപ്പം ഭാര്യയ്‌ക്കൊപ്പം ഓപ്പറേഷന്‍ തിയേറ്ററില്‍ കയറിയ അനുഭവവും ഷാരുഖ് പങ്കുവെച്ചു. ഞാന്‍ മാസ്‌ക് ഒക്കെ ധരിച്ചാണ് അകത്തേക്ക് ചെല്ലുന്നത്. എല്ലാം ശരിക്കും കണ്ട് ആസ്വദിക്കുകയും ചെയ്തു. 'അതൊരു അസുഖമാണെന്നോ ഭയാനകമാണെന്നോ തനിക്ക് തോന്നിയില്ല. പക്ഷേ പ്രകൃതിയുടെ നിറം കണ്ടു. രക്തത്തിന്റെ ചുവപ്പ് നിറം. നീല, മഞ്ഞ, അത്രയും സുതാര്യമാണ്. ജീവിതത്തില്‍ ഒരിക്കലും അത്തരം നിറങ്ങള്‍ കാണില്ലെന്ന് ഷാരുഖ് ഉറപ്പിച്ച് പറയുന്നു. ആ നിമിഷം എത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആദ്യം അവന്റെ തലയാണ് പുറത്തേക്ക് വന്നത്. ചാരനിറമാണ് അന്നേരം അവനുണ്ടായിരുന്നത്.

  പുറത്തേക്ക് വന്ന് ഡോക്ടര്‍മാര്‍ അവനെ കൈയിലെടുക്കുന്നതിന് മുന്‍പ് തന്നെ കരഞ്ഞ് തുടങ്ങി. ഓപ്പറോഷന്‍ തിയേറ്ററിലെ അത്ഭുതപ്പെടുത്തുന്ന ആഘോഷ നിമിഷമാണത്. അത് തിരിച്ചറിയാനുള്ള ബോധം അവള്‍ക്കുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. കുഞ്ഞ് ജനിച്ചതിന് ശേഷം ഗൗരിയ്ക്ക് സുഖമാണോ എന്നെനിക്ക് കാണണമായിരുന്നു. കാരണം ആ സമയത്ത് ഞാന്‍ അവള്‍ക്കൊപ്പം ഇല്ലായിരുന്നു. ആര്യന്‍ എന്ന് പേരിടാനുണ്ടായ കാരണത്തെ കുറിച്ചും ഷാരുഖ് വ്യക്തമാക്കി. ഒരിക്കല്‍ താനൊരു സ്റ്റുഡിയോയില്‍ ഇരിക്കുകയാണ്. ആ സമയത്താണ് പെട്ടെന്ന് ആര്യന്‍ എന്ന പേര് മുന്നിലേക്ക് വരുന്നത്. ഗൗരിയ്ക്കും ഇഷ്ടപ്പെട്ടു. ഇതോടെ വീട്ടില്‍ എല്ലാവരോടും പേര് ഇഷ്ടമായോന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ മകന് ആ പേരിട്ടതായി താരദമ്പതിമാര്‍ പറയുന്നു.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  ഷാരുഖും ഗൗരി ഖാനും വിവാഹിതരായിട്ട് ഏകദേശം മുപ്പത് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. 1991 ഓക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ഇരുവരും വിവാഹിതരാവുന്നത്. അതിനും ഏറെ മുന്‍പ് 1985 ല്‍ തന്നെ രണ്ടാളും കണ്ടുമുട്ടി. അന്ന് ഷാരുഖ് ഖാന്‍ ബോളിവുഡിലെ പ്രശസ്ത നടന്‍ ആയിരുന്നില്ല. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്തിയത്. 1997 ല്‍ ആര്യന്‍ ജനിച്ചു. 2000 ത്തിലാണ് മകള്‍ സുഹാന ജനിക്കുന്നത്. സറോഗസിയിലൂടെ 2013 ല്‍ ഒരു മകന് കൂടി താരദമ്പതിമാര്‍ ജന്മം നല്‍കിയിരുന്നു. അബ്രാം എന്നാണ് കുഞ്ഞിന് പേരിട്ടത്. ഷാരുഖും ഗൗരിയും രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ ആണെങ്കിലും രണ്ടിനും ബഹുമാനം നല്‍കുന്നവരാണ്. മക്കളെ വളര്‍ത്തുന്നതും അങ്ങനെ തന്നെയായിരുന്നു.

  English summary
  Throwback Thursday: When Shah Rukh Khan Recalls The First Pregnancy Of his Wife Gauri Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X