twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഡെന്നീസ് ജോസഫിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ന്യൂഡല്‍ഹിയുടെ വിജയത്തിന് ശേഷം നടന്നത്‌

    By Midhun Raj
    |

    പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്‌റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കരിയര്‍ മാറ്റിമറിച്ച സിനിമയുടെ തിരക്കഥകള്‍ ഡെന്നീസ് ജോസഫിന്‌റെ തൂലികയിലാണ് പിറന്നത്. 1986ലാണ് മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്‌റെ മകന്‍ പുറത്തിറങ്ങുന്നത്.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    ഡെന്നീസ് ജോസഫിന്‌റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമാണ് സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ സൂപ്പര്‍ താരമായതിന് പിന്നാലെ മമ്മൂട്ടി തുടര്‍ച്ചയായ പരാജയ ചിത്രങ്ങളുമായി നിന്ന ഒരു സമയമുണ്ടായിരുന്നു മലയാളത്തില്‍. പരാജയ ചിത്രങ്ങള്‍ക്ക് പിന്നാലെ നടനെ എഴുതിതളളിയവര്‍ വരെ ഏറെയായിരുന്നു.

    അന്ന് ന്യൂഡല്‍ഹി എന്ന ചിത്രത്തിലൂടെ

    അന്ന് ന്യൂഡല്‍ഹി എന്ന ചിത്രത്തിലൂടെ ഡെന്നീസ് ജോസഫ് മമ്മൂട്ടിക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു. ന്യൂഡല്‍ഹിയുടെ വിജയത്തിലൂടെ മമ്മൂട്ടി സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവുകയായിരുന്നു. ഡെന്നീസ് ജോസഫിന്‌റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി തിയ്യേറ്റുകളില്‍ വന്‍വിജയം നേടി.

    ജോഷിയുടെ തന്നെ നായര്‍സാബ്

    ജോഷിയുടെ തന്നെ നായര്‍സാബ് സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ന്യൂഡല്‍ഹിയുടെ വിജയാഘോഷം നടന്നത്. ഇതേകുറിച്ച് ഡെന്നീസ് ജോസഫ് തന്നെ മുന്‍പ് ഒരു ടിവി ചാനലിന്‌റെ അഭിമുഖത്തില്‍ മനസുതുറന്നിരുന്നു. അന്ന് ന്യൂഡല്‍ഹിയുടെ വിജയം അറിഞ്ഞ് ഡെന്നീസ് ജോസഫിനെ മമ്മൂട്ടി കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ന്യൂഡല്‍ഹി സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍ ജോഷിക്കും ഡെന്നീസ് ജോസഫിനും ഒപ്പം ഇരുന്നാണ് കണ്ടത്.

    അന്ന് സിനിമ കണ്ട ശേഷം

    അന്ന് സിനിമ കണ്ട ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ വിളിച്ച് ഇതാ മമ്മൂട്ടി തിരികെ വന്നിരിക്കുന്നു മലയാള സിനിമയില്‍ മറ്റൊരു ചരിത്രം കുറിക്കപ്പെടാന്‍ പോകുന്ന സിനിമയുമായി എന്ന് പറഞ്ഞിരുന്നു. ജി കൃഷ്ണമൂര്‍ത്തി എന്ന ജികെ ആയാണ് മമ്മൂട്ടി ന്യൂഡല്‍ഹിയില്‍ വേഷമിട്ടത്. മമ്മൂക്കയ്‌ക്കൊപ്പം സുമലത, സുരേഷ് ഗോപി, ഉര്‍വ്വശി, ത്യാഗരാജന്‍, ദേവന്‍ ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

    Recommended Video

    DIrector and Script Writer Dennis Joseph Passed away | FilmiBeat Malayalam
    ആ വര്‍ഷം എറ്റവും കടുതല്‍ കളക്ഷന്‍

    ആ വര്‍ഷം എറ്റവും കടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ന്യൂഡല്‍ഹി മാറിയിരുന്നു. സിനിമ പിന്നീട് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ് ന്യൂഡല്‍ഹി. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റ് താരങ്ങളും മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചത്. ന്യൂഡല്‍ഹിക്ക് പിന്നാലെ മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ പിന്നീട് കൂടുതലായി വന്നു. മമ്മൂട്ടി ജോഷി ടീമിലുളള സിനിമകളെല്ലാം തന്നെ അന്ന് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

    English summary
    Throwback: When mammootty got emotional after new delhi movie success and hugs dennis joseph
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X