Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ലാലേട്ടൻ പെട്ടെന്ന് കരയും, കണ്ണ് തുടക്കുന്നത് പോലും ആരും കാണില്ല: മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ് നടന് ടിനി ടോം
ഒന്നര വര്‍ഷത്തോളമായി വീടുകളില്‍ തന്നെ കഴിയുകയാണ് സിനിമാ താരങ്ങളും. വീണ്ടും ലോക്ഡൗണ്‍ വന്നതോടെ ചിത്രീകരണം ആരംഭിച്ച സിനിമകളും നിര്‍ത്തി വെക്കേണ്ടി വന്നു. അതേ സമയം മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആ വിഷമത്തിലാണെന്ന് പറയുകയാണ് നടന് ടിനി ടോം. കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലോക്ഡൗണിനെ കുറിച്ചും മറ്റ് സിനിമാ വിശേഷങ്ങളും ടിനി പറയുന്നത്.
'വിനയന് സാറിന്റെ ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് ഞാന്‍ ആദ്യം മമ്മൂക്കയുടെ ഡ്യൂപ്പ് ആയി വരുന്നത്. അതോട് കൂടി വിനയന് സാര്‍ മലയാളത്തില്‍ നിന്നും ഔട്ട് ആയി. ആ പ്രശ്നം ഭയങ്കരമായി മാറിയിരുന്നു. ഞാന്‍ സിനിമയില്‍ ഇന്‍ ആവുകയും ചെയ്തു. രണ്ട് ഗുണമാണ് ഉണ്ടായത്. ഞാന്‍ വിനയന് സാറിന്റെ അടുത്ത് പറയും, സാറിന് അതിലായിരുന്നു ഭയങ്കര പ്രശ്നമുണ്ടായത്.

ഡ്യൂപ്പുകളെ കൊണ്ട് വന്ന് അവരുടെ അനുവാദമില്ലാതെ ചെയ്തു. അത് കണ്ടിട്ടാണ് മമ്മൂക്ക എന്നെ വിളിക്കുന്നത്. 'നീ അണ്ണന് തമ്പിയില്‍ ഒന്ന് വന്ന് അഭിനിക്കണമെന്ന് പറഞ്ഞു'. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ എന്റെ ഡ്യൂപ്പ് ആയിട്ടാണെന്ന് പറഞ്ഞു. അത് ഭയങ്കര പ്രശ്നമല്ലേ എന്ന് ചോദിച്ചപ്പോള്‍ അത് ഞങ്ങള്‍ തമ്മില്‍ അല്ലേ, താനിങ്ങോട്ട് വരാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലെത്തുന്നതെന്ന് ടിനി പറയുന്നു.
വിവാഹ ദിവസത്തെ കുസൃതികൾ, നടി യാമി ഗൌതമിൻ്റെ വിവാഹ ചിത്രങ്ങൾ കാണാം
ലാലേട്ടന് ഭയങ്കരമായിട്ട് എല്ലാ ആര്‍ട്ടിസ്റ്റുകളെയും കെയര്‍ ചെയ്യുന്ന ആളാണ്. അവരെങ്ങനെയാണ്, ഇവര്‍ എങ്ങനെയാണെന്ന് ഒക്കെ വിളിച്ച് ചോദിക്കും. ലാലേട്ടന് ഇടയ്ക്കിടയ്ക്ക് എല്ലാവരെയും കാണണം. അയ്യോ എല്ലാവരെയും കാണാതെ എനിക്ക് വിഷമം വരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ ഇരുപത്തിനാല് മണിക്കൂറും ജീവിച്ചിരുന്ന ആള്‍ക്കാരല്ലേ. ഒന്ന് രണ്ട് വര്‍ഷമായി ആരെയും കാണുന്നില്ല. ഷൂട്ടിങ്ങ് തുടങ്ങിയത് നിന്ന് പോയി. ബറോസ്, മരക്കാര്‍ ഇറക്കാന്‍ പറ്റുന്നില്ല. മമ്മൂക്ക പോലും ജീവിതത്തില്‍ ഇത്രയും നാള് വെറുതേ ഇരിക്കുന്നത് ആദ്യമായിട്ടായിരിക്കും.
Recommended Video
ഒരു സിനിമയില്‍ നിന്നും അടുത്തതിലേക്ക് പോയി കൊണ്ടിരിക്കുന്നവരാണ്. സിനിമ അവരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. അവര്‍ കുറെ ആയി മാറി പോയപ്പോള്‍ വിഷമിക്കുന്നുണ്ട്. ലാലേട്ടന് പെട്ടെന്ന് വിഷമം വരുന്ന ആളാണ്. അത് നമ്മള് കാണുക പോലുമില്ല. പെട്ടെന്ന് കണ്ണ് നിറയും. അങ്ങനെയാണ് അമ്മയിലെ അംഗങ്ങളെല്ലാം കൂടി മീറ്റ് ചെയ്തത്. ഒരുപാട് കാര്യങ്ങള്‍ അമ്മ ചെയ്യുന്നുണ്ട്. അതൊന്നും ആരും അറിയുന്നില്ലെന്ന് ടിനി ടോം പറയുന്നു.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?