»   » സുന്ദരീ കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

സുന്ദരീ കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

Posted By:
Subscribe to Filmibeat Malayalam

ഫാഷന്‍ ലോകത്തുനിന്നും വെള്ളിത്തിരയിലെത്തിയ നടിമാര്‍ ഏറെയാണ്, മോഡലിങ്ങില്‍ നിന്നും നേരെ വെള്ളിത്തിരയിലേയ്ക്ക് ടിക്കറ്റ് നല്‍കുകയെന്നത് ബോളിവുഡിന്റെ ഒരു പതിവ് ശൈലിയാണ്.

മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നായികമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം ഐശ്വര്യയ്ക്ക് തന്നെയാണെന്ന് പറയാതിരിക്കാനാവില്ല. ജയപരാജയങ്ങള്‍ ഇഴചേര്‍ന്നതാണ് സുസ്മിതയുടെ അഭിനയജീവിതം, തന്റെ അതേകാലത്ത് ഉയര്‍ന്നുവന്ന ഐശ്വര്യയുടെ അത്രയും ജനപ്രീതി കൈവരിയ്ക്കാന്‍ സുസ്മിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു സത്യമാണ്.

വളരെപ്പഴയകാലം തൊട്ടേ ഈ പതിവുണ്ട്. ഫാഷന്‍ ഷോകളില്‍ നിന്നും സൗന്ദര്യ മത്സരങ്ങളില്‍ നിന്നുമെല്ലാമെത്തി വെള്ളിത്തിര കീഴടക്കിയ സുന്ദരിമാര്‍ ഏറെയുണ്ട് ഹിന്ദിസിനിമാരംഗത്ത്, ഇവരില്‍ പലരും തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നായികമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം ഐശ്വര്യയ്ക്ക് തന്നെയാണെന്ന് പറയാതിരിക്കാനാവില്ല. 1994ല്‍ മിസ് വേള്‍ഡ് കിരീടം ചൂടിയതിന് പിന്നാലെയാണ് ഐശ്വര്യ സിനിമയിലെത്തിയത്. ആദ്യചിത്രങ്ങള്‍ വിജയം കണ്ടില്ലെങ്കിലും ഐശ്വ്യ പീന്നീട് കഴിവ് തെളിയിച്ചു. ഹം ദില്‍ കെ ചുകേ സനം, താല്‍, ധൂം, എന്നുവേണ്ട പിന്നീട് ഹിറ്റുകളുടെ നിര തന്നെയുണ്ടായി, നടിയെന്ന നിലയ്ക്കുള്ള ആഷിന്റെ പ്രശസ്തി ബോളിവുഡ് കടന്ന് ഹോളിവുഡിലും മറ്റ് ലോകസിനിമാ വേദികളിലുമെത്തി, ഇന്ന് ഇന്ത്യന്‍ സിനിമയുടെ മുഖമായി ലോകംമുഴുവന്‍ ഐശ്വര്യ അറിയപ്പെടുന്നുണ്ട്. മിസ് വേള്‍ഡില്‍ നിന്നും സിനിമയിലൂടെ ആരൂം അസൂയപ്പെടുന്ന തരത്തില്‍ ബച്ചന്‍ കുടുംബത്തിലെ മരുമകളുമായി മംഗലാപുരം സ്വദേശിനിയായ ഈ താരം.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

2000ത്തിലെ മിസ് വേള്‍ഡ് കിരീടം നേടിയ സുന്ദരി പ്രിയങ്ക ചോപ്രയായിരുന്നു. പ്രിയങ്കയ്ക്കും ആദ്യകാലത്ത് വിജയങ്ങള്‍ ലഭിച്ചില്ലെങ്കിലും പിന്നീട് ബോളിവുഡിലെ ബോള്‍ഡ് താരങ്ങളില്‍ ഒരാളായി ഈ സുന്ദരി മാറി. ഇപ്പോള്‍ ഹോട്ട് ആന്റ് സെക്‌സി ഇമേജും പ്രിയങ്കയ്ക്ക് സ്വന്തമാണ്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡും പ്രിയങ്ക സ്വന്തമാക്കിയിട്ടുണ്ട്.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

1994ല്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ സുസ്മിതയും വൈകാതെ സിനിമയിലെത്തി. ജയപരാജയങ്ങള്‍ ഇഴചേര്‍ന്നതാണ് സുസ്മിതയുടെ അഭിനയജീവിതം, തന്റെ അതേകാലത്ത് ഉയര്‍ന്നുവന്ന ഐശ്വര്യയുടെ അത്രയും ജനപ്രീതി കൈവരിയ്ക്കാന്‍ സുസ്മിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു സത്യമാണ്. എങ്കിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിനായിട്ടുണ്ട്.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

1984ല്‍ മിസ് ഇന്ത്യയായ ജൂഹി ഒരുകാലത്ത് ബോളിവുഡിന്റെ ഇഷ്ടതാരമായിരുന്നു, കോമഡിയും കോമിക്കും സീരിയസ് റോളുകളുമെല്ലാം ജൂഹി ഉള്ളം കയ്യിലിട്ട് അമ്മാനമാടി. പിന്നീട് സിനിമ നിര്‍മ്മാണത്തിലും ജൂഹി പരീക്ഷണങ്ങള്‍ നടത്തി. ടിവി പരിപാടികളും ജൂഹി സജീവ സാന്നിധ്യമാണ്.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

2000ത്തിലെ മിസ് യൂണിവേഴ്‌സായ ലാറ ദത്തയും മോഡലിങ് രംഗത്തുനിന്നാണ് വെള്ളിത്തിരയിലെത്തിയത്. പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമായിരുന്നു ലാറയുടെയും അരങ്ങേറ്റം. പക്ഷേ ബോളിവുഡില്‍ സ്ഥാനമുറപ്പിയ്ക്കാന്‍ ലാറയ്ക്ക് അല്‍പം സമയമെടുക്കേണ്ടിവന്നു. പിന്നീട് ചില മികച്ച വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ലാറയ്ക്ക് കഴിഞ്ഞു.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

മിസ് ഇന്ത്യ കിരീടംചൂടിയശേഷമാണ് നേഹയും ബോളിവുഡില്‍ എത്തിയത് കയാമത്ത്- സിറ്റി അണ്ടര്‍ ത്രെട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നേഹയുടെ അരങ്ങേറ്റം. ജൂലി, ശീശ, ക്യാ കൂല്‍ ഹെ ഹം എന്നീ ചിത്രങ്ങളിലെല്ലാം നേഹ മികച്ച പ്രകടനം കാഴ്ചവച്ചു.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

2000ത്തില്‍ മിസ് ഏഷ്യ പെസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടത് ദിയ മിര്‍സയായിരുന്നു. കയറ്റിറക്കങ്ങളുള്ള കരിയറായിരുന്നു ദിയയുടേത്. അഭിനയത്തില്‍ കൂടുതല്‍ വിജയം നേടാന്‍ കഴിയാതായപ്പോള്‍ ദിയ നിര്‍മ്മാണരംഗത്തും പരീക്ഷണം നടത്തി. രെഹ്ന ഹെ തേരെ ദില്‍ മേ എന്ന ചിത്രത്തിലെ ദിയയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

1970ലെ മിസ് ഏഷ്യ പെസഫിക്ക് ആയി തിരഞ്ഞെടുക്കപ്പെട്ട സീനത്ത് അമന്‍ ബോളിവുഡിന്റെ സ്വപ്‌നനായികയായി മാറുകയായിരുന്നു. അഭിനയജീവിതത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സീനത്ത് സ്വന്തമാക്കി. പക്ഷേ വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ നല്‍കിയ ചീത്തപ്പേര് അഭിനയജീവിതത്തിലെ നേട്ടങ്ങളിലൂടെയാണ് സീനത്ത് തുടച്ചുനീക്കിയത്.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

2001ലെ ഫെമിനി മിസ് ഇന്ത്യ യൂണിവേഴ്‌സ് ആയിരുന്നു സെലിന ജെയ്റ്റ്‌ലി. മിസ് മാര്‍ഗോ ബ്യൂട്ടിഫുള്‍ സ്‌കിന്‍ കിരീടവും സെലിന സ്വന്തമാക്കിയിട്ടുണ്ട്. ഫിറോസ് ഖാന്റെ ചിത്രത്തിലൂടെയാണ് സെലിന ബോളിവുഡില്‍ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച സലീന പീറ്റര്‍ ഹാഗിനെയാണ് വിവാഹം ചെയ്തത്.

കിരീടം ചൂടി വെള്ളിത്തിരയിലെത്തിയവര്‍

1976ല്‍ മിസ് ഇന്ത്യ കിരീടവും 1977ല്‍ മിസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ റണ്ണര്‍ അപ്പുമായ നഫീസ അലിയും മോഡിലിങില്‍ നിന്നാണ് വെള്ളിത്തിരയിലെത്തിയത്. സുന്ദരിയായ നഫീസ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഇവരുട സാമുഹിക സേവനപ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എല്ലാ നടിമാരും പ്രായത്തെ മറുച്ചുവെയ്ക്കാന്‍ മുടികറുപ്പിച്ചും ചായം തേച്ചും നടക്കുമ്പോള്‍ പ്രായത്തെ പിടിച്ചുകെട്ടാനില്ലെന്ന ഭാവത്തില്‍ നരച്ച മുടിയും ചമയങ്ങളുമില്ലാതെയാണ് ഈ മുന്‍ സുന്ദരി ജീവിക്കുന്നത്.

English summary
Bollywood represents glamour and who can be a better choice than the beauties who have represented the country.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam