twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീരവാദവുമായി വന്നതല്ല, എങ്കിലും ചിരിയുടെ മാലപ്പടക്കവുമായെത്തിയ 2017 ലെ പത്ത് മികച്ച കോമഡി സിനിമകള്‍

    |

    ഈ വര്‍ഷം മലയാള സിനിമയ്ക്ക് നല്ല സിനിമകളുടെ ചാകരയായിരുന്നു. ഒന്നിനൊന്ന് മികച്ചതായി പുറത്ത് വന്ന പല സിനിമകളും ബോക്‌സ് ഓഫീസിനെ പിടിച്ച് കുലുക്കിയിരുന്നു. വലിയ പ്രതീക്ഷകളുമായെത്തിയ സിനിമകളെക്കാള്‍ കുറഞ്ഞ മുതല്‍ മുടക്കിലെത്തിയ സിനിമകളായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാവാന്‍ കഴിഞ്ഞത്.

    പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...

    തങ്ങളുടെ സിനിമയില്‍ വലിയ ലോജിക്കുകളൊന്നുമില്ല. വിനോദത്തിനായി നിര്‍മ്മിച്ച സിനിമയാണെന്നും ചുമ്മാ വന്ന് ചിരിച്ചിട്ട് പോയാല്‍ മതിയെന്നും പറഞ്ഞും സിനിമകള്‍ പുറത്ത് വന്നിരുന്നു. അവയെല്ലാം സിനിമാ പ്രേമികളെ ചിരിപ്പിക്കുകയും ഹിറ്റാവുകയും ചെയ്തിരുന്നു. അത്തരത്തില്‍ 2017 ലെ മികച്ച കോമഡി സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

     അലമാര

    അലമാര


    മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു അലമാര. സണ്ണി വെയിന്‍ നായകനായ ചിത്രത്തില്‍ വിവാഹശേഷം ഭാര്യ വീട്ടില്‍ നിന്നും കൊണ്ടു വന്ന ഒരു അലമാരയെ ചുറ്റി പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോവുന്നത്. അദിതി രവിയായിരുന്നു ചിത്രത്തിലെ നായിക. ഒപ്പം രഞ്ജി പണിക്കര്‍, മണികണ്ഠന്‍ ആചാരി, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുമായെത്തിയ സിനിമയിലെ കോമഡി രംഗങ്ങളെല്ലാം ഹിറ്റായിരുന്നു.

     അച്ചായന്‍സ്

    അച്ചായന്‍സ്

    ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സിനിമയായിരുന്നു അച്ചായന്‍സ്. ജയറാമിനൊപ്പം ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം, അമല പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അച്ചായന്മാരായ നാല് സഹോദരന്മാരുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. നര്‍മ്മത്തിന് പ്രധാന്യം കൊടുത്ത സിനിമയില്‍ രമേഷ് പിഷാരടി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ചങ്ക്‌സ്

    ചങ്ക്‌സ്

    ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു ചങ്ക്‌സ്. ബാലു വര്‍ഗീസ്, സിദ്ദിഖ്, ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, ഹണി റോസ്, വൈശാഖ് നായര്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ കോമഡി രംഗങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു എത്തിയിരുന്നത്.

     പൈപ്പിന്‍ ചുവട്ടിലെ പ്രണയം

    പൈപ്പിന്‍ ചുവട്ടിലെ പ്രണയം

    നീരജ് മാധവ് നായകനായും റീബ മോണിക്ക നായികയായും അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു പൈപ്പിന്‍ ചുവട്ടിലെ പ്രണയം. പ്രധാനപ്പെട്ട വിഷയങ്ങള്‍ തമാശ രൂപേണയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. പ്രണയത്തിനും കോമഡിയ്ക്കും പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ഋഷി എസ് കുമാര്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

      പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

    പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

    ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി നിര്‍മ്മിക്കുന്ന ജോയി താക്കേല്‍ക്കാരനില്‍ നിന്നും മറ്റൊരു തലത്തിലായിരുന്നു രണ്ടാം ഭാഗം എത്തിയത്. നര്‍മ്മത്തില്‍ ചാലിച്ചെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

    ഹണി ബി 2

    ഹണി ബി 2

    2013 ല്‍ ഹിറ്റായ സിനിമയായിരുന്നു ഹണി ബി. ആസിഫ് അലി ഭാവന കൂട്ടുകെട്ടിലെത്തിയ സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ഹണി ബി 2 ഈ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്കെത്തിത്. പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കോമഡി സിനിമയായി തന്നെയായിരുന്നു ഹണി ബി 2 എത്തിയത്.

     ആട് 2

    ആട് 2

    ഈ വര്‍ഷം ജയസൂര്യയുടെ രണ്ട് സിനിമകളും രണ്ടാം ഭാഗമായി നിര്‍മ്മിച്ചവയായിരുന്നു. പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡിന് പിന്നാലെ തന്നെയെത്തിയ ആട് 2 ക്രിസ്തുമസ് റിലീസായിട്ടാണ് എത്തിയത്. തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കിയ സിനിമ മറ്റ് സിനിമകളെ പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ ഹിറ്റായിരിക്കുകയാണ്.

    English summary
    Top 10 Comedy Movies of 2017
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X