twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    By Aswathi
    |

    എല്ലാ സിനിമാ ഇന്റസ്ട്രിയും നാള്‍ക്കുനാള്‍ വളരുകയാണ്. നിര്‍മാണത്തുക റെക്കോഡ് ലക്ഷ്യമിട്ട് നീങ്ങുന്നു. മറ്റ് ഇന്റസ്ട്രികളെ അപേക്ഷിച്ച് മലയാള സിനിമ സാമ്പത്തികമായി അല്പം പിന്നോട്ടാണ്. എന്നിരിയ്ക്കിലും മികച്ച സിനിമകള്‍ ചിങ്ങത്തിലെ മഴപോലെ ചിനുങ്ങി ചിനുങ്ങി പെയ്യുന്നുണ്ട്. നല്ല സിനിമകള്‍ ഈ അടുത്ത് ഇറങ്ങുന്നത് അപൂര്‍വ്വമാണ്. എന്നാലാകട്ടെ, നല്ലതില്‍ നല്ലതിനെ കണ്ടെത്താന്‍ പ്രയാസവും.

    മലയാളത്തില്‍ രണ്ടും മൂന്നും നാലും കോടി രൂപ മുടക്കിയാണ് ഒരു സിനിമ ഒരുക്കുന്നത്. എന്നാല്‍ നേടുന്നതാകട്ടെ ഇരുപതും മുപ്പതും അറുപതും കോടികള്‍. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് പോയവര്‍ഷം ഇറങ്ങിയ ജീത്തു ജോസഫിന്റെ ദൃശ്യം. നാല് കോടി ചെലവിട്ടാണ് ചിത്രം ഒരുക്കിയത്. മലയാള സിനിമയില്‍ കോടികള്‍ വാരിയ പത്ത് ചിത്രങ്ങള്‍ കാണൂ...

    ദൃശ്യം

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് ഇപ്പോള്‍ മുന്‍ നിരയിലുള്ളത്. തിയേറ്ററുകളില്‍ നിന്നും സാറ്റലൈറ്റ് തുകയും ആകെ മൊത്തം 60 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. 20,000 ഷോകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ കളിച്ചു. കേരളത്തിലെ പല തിയേറ്ററുകളിലും നൂറില്‍ കൂടുതല്‍ ദിവസം ഓടി. 4 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്

    ബാംഗ്ലൂര്‍ ഡെയ്‌സ്

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    2014 ലെ റെക്കോഡ് കളക്ഷനാണ് ബാംഗ്ലൂര്‍ ഡെയ്‌സ് സ്വന്തമാക്കിയത്. 50 കോടിയാണ് ആകെ കളക്ഷന്‍. ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ചിത്രം ആദ്യ ആഴ്ച തന്നെ 8.5 കോടി നേടിയിരുന്നു.

    ട്വന്റി 20

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    താര സംഘടനയായ അമ്മയുടെ പ്രതിസന്ധി നീക്കാന്‍ ദിലീപ് നിര്‍മിച്ച ചിത്രമാണ് ട്വന്റി 20. താരസമ്പന്നതകൊണ്ട് ശ്രദ്ധേയമായ സിനിമ നിര്‍മിയ്ക്കാന്‍ ചെലവായത് 7 കോടി രൂപയാണ്. 32.6 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. 2014 വരെ ഈ റെക്കോഡ് തിരുത്തിയിരുന്നില്ല.

    അയാളും ഞാനും തമ്മില്‍

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    ശക്തമായ കഥകൊണ്ടും അഭിനയ മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍. 7.5 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം നേടിയത് 27 കോടി രൂപയാണ്.

    കേരള വര്‍മ്മ പഴശ്ശിരാജ

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    മമ്മൂട്ടി നായകനായ കേരള വര്‍മ്മ പഴശ്ശിരാജയാണ് കോടികള്‍ വാരിയ മലയാള സിനിമകളില്‍ അഞ്ചാം സ്ഥാനത്ത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമെന്ന് പേരെടുത്തെങ്കിലും ചിത്രം സാമ്പത്തിക പരാജയമാണ്. 27 കോടി രൂപ ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ 23.2 കോടി മാത്രമേ തിരിച്ചു പിടിയ്ക്കാന്‍ കഴിഞ്ഞുള്ളൂ.

    ക്ലാസ്‌മേറ്റ്‌സ്

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    ട്വന്റി ട്വന്റി എന്ന ചിത്രം സംഭവിയ്ക്കുന്നതുവരെ ക്ലാസ്‌മേറ്റ്‌സായിരുന്നു കളക്ഷന്‍ റെക്കോഡുകളില്‍ മുന്നില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രവും താര സമ്പന്നതകൊണ്ടും ശക്തമായ തിരക്കഥകൊണ്ടും ശ്രദ്ധേയമായ ചിത്രമാണ്. നാല് കോടി മുടക്കി ഒരുക്കിയ ചിത്രം നേടിയത് 23 കോടി രൂപയാണ്

    രാജമാണിക്യം

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    മമ്മൂട്ടിയുടെ അഭിനയമികവുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് രാജമാണിക്യം. 2005 ല്‍ റിലീസ് ചെയ്ത ചിത്രം നേടിയത് 22.5 കോടി രൂപയാണ്. 4 കോടിയാണ് നിര്‍മാണ ചെലവ്.

    നരസിംഹം

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    നരസിംഹം ഇന്നും ടിവിയില്‍ വന്നാല്‍ കാണാന്‍ ആളുകളുണ്ട്. ഇപ്പോഴും മുന്നിലാണ് സ്ഥാനം. ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000 ല്‍ റിലീസായ ചിത്രം 100 ദിവസങ്ങളില്‍ കൂടുതല്‍ ദിവസം പ്രദര്‍ശനം ചെയ്തു. വെറും രണ്ട് കോടി രൂപ ചെലവിട്ട് ഒരുക്കിയ ചിത്രം നേടിയത് 22 കോടി രൂപയാണ്.

    മായമോഹിനി

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    ദിലീപിന്റെ വ്യത്യസ്ത അവതരണ മികവു തന്നെയാണ് മായമോഹിനിയെ ശ്രദ്ധേയമാക്കിയത്. 2012 ലെ മികച്ച ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറിയതും അക്കാരണം കൊണ്ട് തന്നെ. 4.5 കോടി രൂപ ചെലവിട്ട് ഒരുക്കിയ ചിത്രം നേടിയത് 22 കോടി രൂപയാണ്.

    വെള്ളിമൂങ്ങ

    മലയാളത്തില്‍ കോടികള്‍ വാരിയ പത്ത് സിനിമകള്‍

    പോയവര്‍ഷം പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് വെള്ളിമൂങ്ങ. 2.8 കോടി മാത്രം ചെലവാക്കി ഒരുക്കിയ ചിത്രം നേടിയത് 20 കോടിയാണ്. ബിജു മേനോനും അജു വര്‍ഗീസും നിക്കി ഗല്‍റാനിയും മുഖ്യവേഷത്തിലെത്തിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചത് ആ ചിത്രത്തിലെ നന്മ ഒന്നു കൊണ്ട് മാത്രമാണ്.

    English summary
    Every film industry is growing day by day and the cost of production increased. Only few films get good responses from Box office nowadays. Here, topmovierankings.com lists top 10 highest grossing Malayalam films of all-time based on the Box office collections.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X