twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    By Aswini
    |

    സിനിമകള്‍ പരാജയപ്പെട്ടാലും ചില പാട്ടുകള്‍ ഹിറ്റാവാറുണ്ട്. എക്കാലവും ചില സിനിമകള്‍ ഓര്‍മിക്കപ്പെടുന്നത് അത്തരം ചില പാട്ടുകളിലൂടെയാവാം. 2015 ലെ പാട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അത്തരം ചില മികച്ച ഗാനങ്ങള്‍ കാണാം. മികച്ച ഒരുപിടി നല്ല ഗാനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി.

    മനസ്സില്‍ തൊട്ടുനില്‍ക്കുന്ന ഗാനങ്ങളായിരുന്നു എന്ന് നിന്റെ മൊയ്തീനില്‍ എല്ലാം. പ്രേമത്തിലെ പാട്ടുകളും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മലരേ എന്ന് തുടങ്ങുന്ന പാട്ട് ഒരു തരംഗമായി മാറിയിരുന്നു. ഇപ്പോഴും പ്രേമത്തിലെ എല്ലാ പാട്ടുകളുടെയും വീഡിയോ റിലീസ് ചെയ്തിട്ടില്ല.

    സംഗീത സംവിധായകരിലേക്കെത്തുമ്പോള്‍ ഗോപി സുന്ദറും ബിജിപാലും തങ്ങളുടെ കഴിവിന്റെ മാക്‌സിമം പുറത്തെടുത്ത വര്‍ഷം. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഗോപി സുന്ദര്‍ സ്വന്തമാക്കിയതും ഈ വര്‍ഷമാണ്. രാഹുല്‍ രാജ് കൊഹിനൂര്‍ എന്ന ചിത്രത്തിലൂടെ പരാജയങ്ങളില്‍ നിന്നും തിരിച്ചു കയറി.

    സംശയിക്കാനില്ല, പിന്നണി ഗാനരംഗത്ത് വിജയ് യേശുദാസ് അച്ഛന്റെ മകനാണെന്ന് തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട മലരേ... (പ്രേമം), കണ്ണോണ്ട് ചൊല്ലണ്... (എന്ന് നിന്റെ മൊയ്തീന്‍), ഹേമന്തമെന്‍... (കൊഹിനൂര്‍) എന്നീ പാട്ടുകളുടെ ശബ്ദത്തിനുടമ വിജയ് യേശുദാസാണ്.

    ശ്രേയാ ഘോഷാലാണ് ഇത്തവണയും ഗായികമാരില്‍ മുമ്പില്‍. കാത്തിരുന്ന്..., കണ്ണോണ്ട് ചൊല്ലണ്... (എന്ന് നിന്റെ മൊയ്തീന്‍), മേലെ മേലെ... (ലൈഫ് ഓഫ് ജോസൂട്ടി), മൊഹബ്ബത്ത് മെയിന്‍ (അനാര്‍ക്കലി) എന്നീ ഗാനങ്ങളിലൂടെ ശ്രേയ മലയാളി മനസ്സ് കീഴടക്കി. നോക്കാം ഇത്തവണത്തെ മികച്ച 15 ഗാനങ്ങള്‍

    Also Read: പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?Also Read: പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    ഈ വര്‍ഷം ഒരു തരംഗമായ ഗാനമാണ് മലരേ... വിജയ് യേശുദാസിന്റെ ശബ്ദം അത്രയ്ക്കാഴത്തില്‍ മനസ്സില്‍ പതിയുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് രാജേഷ് മുരുകേശനാണ്.

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അതില്‍ സ്രോതാക്കളുടെ മനസ്സില്‍ തറിച്ച പാട്ട് ശ്രേയ ഘോഷാല്‍ പാടിയ കാത്തിരുന്ന്... എന്ന് തുടങ്ങുന്ന ഗാനാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് എം ജയചന്ദ്രനാണ്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    ഈ വര്‍ഷം ഏറ്റവും ഹിറ്റായ റൊമാന്റിക് സോങാണ് കൊഹിനൂറിലെ ഹേമന്തമന്‍... എന്ന് തുടങ്ങുന്ന പാട്ട്. എണ്‍പതുകളുടെ ഗാനങ്ങളെ ഓര്‍മിപ്പിയ്ക്കുന്ന പാട്ട് ആലപിച്ചിരിയ്ക്കുന്നത് വിജയ് യേശുദാസാണ്. ഹരിനാരാണന്റെ വരികള്‍ക്ക് ഈണം നല്‍കിയത് രാഹുല്‍ രാജാണ്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    ഒരുപാട് പ്രേക്ഷകനസ്സുകള്‍ കീഴടക്കിയ പാട്ടാണ് അമര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനെന്റെ... ബേബി ശ്രേയയാണ് പാടിയത്. ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ഗാനത്തിന് ഈണം നല്‍കിയത്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    വിദ്യാ സാഗര്‍ - രാജീവ് നായര്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമൊരു ഗാനം. അനാര്‍ക്കലി എന്ന ചിത്രത്തിന് വേണ്ടി 21കാരനായ ഹരിനാരായണനാണ് പാട്ട് പാടിയത്.

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    എന്നും എപ്പോഴും എന്ന ചിത്രത്തിലെ മലര്‍വാക കൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനവും ഈ വര്‍ഷത്തെ മികച്ച ഗാനങ്ങളിലൊന്നാണ്. വിദ്യാസാഗറിന്റെ ഈണത്തില്‍ ഭാവഗായകന്‍ ജയചന്ദ്രന്‍ ആലപിച്ച പാട്ട്. പക്ഷെ ഫിമെയില്‍ വേര്‍ഷന്‍ നിരാശ നല്‍കി

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    വൈക്കം വിജയ ലക്ഷ്മിയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന മികച്ചൊരു എനര്‍ജറ്റിക് പാട്ടാണ് കൈക്കോട്ടും കണ്ടിട്ടില്ല. വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് ഈണം നല്‍കിയത് ഷാന്‍ റഹ്മാനാണ്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പാട്ടാണ് ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ ഐ ലവ് യു മമ്മി. ദീപക് ദേവ് സംഗീതമൊരുക്കി അദ്ദേഹത്തിന്റെ മകള്‍ ദേവിക പാടിയ പാട്ട്.

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    മഞ്ഞുപെയ്യുമീ രാവിലും.... മിലിയില്‍ നിന്നുള്ള ഗാനം. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന് നജീം അര്‍ഷാദും മൃദുല വാര്യരും ചേര്‍ന്നാലപിച്ച പാട്ട്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    തന്റെ പതിവ് ശൈലിയില്‍ നിന്ന് സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ഒന്ന് മാറി സഞ്ചരിക്കുകയായിരുന്നു വസന്ത മല്ലികേ എന്ന് തുടങ്ങുന്ന ചന്ദ്രേട്ടനിലെ പാട്ടിലൂടെ. ഹരിനാരായണനും പ്രീതി പിള്ളയും ചേര്‍ന്ന് പാടിയ പാട്ടിന്റെ രചയ്താവ് സന്തോഷ് വര്‍മയാണ്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    പി ജയചന്ദ്രന്റെ ശബ്ദത്തില്‍ കേട്ടാസ്വദിച്ച പാട്ടാണ് ജിലേബിയിലെ ഞാനൊരു മലയാളി. ഈസ്റ്റോ കോസ്റ്റ് വിജയന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയ പാട്ട്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    ഒരു നോവോടെ കേട്ടിരിയ്ക്കാവുന്ന പാട്ടാണ് പത്തേമാരിയിലെ പടിയിറങ്ങുന്നു... റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയ പാട്ട്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    പാട്ടിന്റെ പാലാഴിയില്‍ തീര്‍ത്തൊരു പ്രണയമാണ് ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രം. ഷാന്‍ റഹ്മാന്റെ ഈണത്തില്‍ വിനീത് ശ്രീനിവാസന്‍ എഴുതി ആലപിച്ച പാട്ട്. മൃദുല വാര്യരും വിനീതിനൊപ്പം പാടി

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    ശ്വേത മോഹനും ദേവദത്തും ലോലയും ചേര്‍ന്നാലപിച്ച മനോഹരമൊരു മെലഡിയാണ് റാണി പദ്മിനിയിലെ വരൂ പോകാം പറക്കാം... ബിജിപാല്‍ - റഫീക് അഹമ്മദ് കൂട്ടുകെട്ടിലാണ് പാട്ട് പുറത്തിറങ്ങിയത്

    മലരേ...കാത്തിരുന്ന്...ഹേമന്തമെന്‍... 2015 ല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?

    സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കി ജയചന്ദ്രന്‍ ആലപിച്ച മനോഹരമായ ഗാനം. സു സു സുധി വാത്മീകത്തിലെ എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു.... 2015 ലെ മികച്ചതൊന്നില്‍ ഇതും പെടുന്നു

    English summary
    Malayalam Cinema is all set to bid goodbye to 2015 with some highly anticipated Christmas releases. It is the time to evaluate the achievements of the industry at various categories in the passing yet. So, let us have a look in to the musical journey of Malayalam Cinema in 2015.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X