twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    By Aswini
    |

    തുടക്കം വളരെ സ്ലോ ആയിരുന്നെങ്കിലും വര്‍ഷാവസാനത്തോട് അടുക്കുമ്പോള്‍ മലയാള സിനിമയ്ക്ക് നല്ല കുറേ ചിത്രങ്ങള്‍ ലഭിച്ചു. സാന്റ് സിറ്റി മുതല്‍ റോക്‌സ്റ്റാര്‍ വരെ ഇതുവരെ മലയാളത്തില്‍ 128 സിനിമകള്‍ റിലീസ് ചെയ്തു. അതില്‍ പലതും വന്ന് പോയതുപോലും ആരും അറിഞ്ഞില്ല. ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ മികച്ച സാമ്പത്തിക വിജയവും നേടി. ഈ പോക്ക് തകര്‍ച്ചയുടെ സൂചനയോ, അതോ മാറ്റമോ?

    ജനുവരിയില്‍ 14 സിനിമകള്‍ റിലീസ് ചെയ്തതില്‍ മിലിയും പിക്കറ്റ് 43 യും മാത്രമാണ് മികച്ച വിജയം നേടിയത്. ഫെബ്രുവരിയിലും 14 സിനിമകള്‍ തിയേറ്ററിലെത്തി. പക്ഷെ വിജയിച്ചത് മമ്മൂട്ടിയുടെ ഫയര്‍മാന്‍ മാത്രമാണ്. മാര്‍ച്ച് അവസാനം റിലീസ് ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയും എന്നും എപ്പോഴും ശ്രദ്ധിക്കപ്പെട്ടു. മെയ് മുതലാണ് മലയാളത്തിന് നല്ല കാലം ആരംഭിച്ചത്. അവിടെ നിന്നിങ്ങോട്ട്, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, നീന, പ്രേമം പോലുള്ള സിനിമകള്‍ വന്നു തുടങ്ങി.

    ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളൊക്കെ തകര്‍ച്ചയുടെ കാലമായിരുന്നു. എണ്ണം പറഞ്ഞ സിനിമകള്‍ റിലീസായെങ്കിലും മികച്ചത് എന്ന് പറയാന്‍ ഒന്നും കണ്ടില്ല. എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ സിനിമകളുണ്ടായിരുന്നു. സെപ്റ്റംബറില്‍ എന്നു നിന്റെ മൊയ്തീന്‍ മുതല്‍ പിന്നെയും കുറച്ച് നല്ല സിനിമകള്‍ വന്നു. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഐന്‍, ഒറ്റാല്‍, ഒരാള്‍പ്പൊക്കം, എന്നീ ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ 2015 ല്‍ ജനശ്രദ്ധ നേടിയ 20 സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

    മിലി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    മിക്കച്ചൊരു സൈക്കോളജി ചിത്രമാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി. അമല പോള്‍ അവതരിപ്പിച്ച മിലി എന്ന കഥാപാത്രത്തിലൂടെ മികച്ചൊരു സന്ദേശത്തെയും നന്മയെയും കൈമാറാന്‍ എഴുത്തുകാരന്‍ മഹേഷ് നാരായണനും സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും സാധിച്ചു. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായക വേഷം ചെയ്തത്

    പിക്കറ്റ് 43

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് പിക്കറ്റ് 43. ആദ്യമായി മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു താരത്തെ വച്ച് മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും പിക്കറ്റ് 43യ്ക്ക് ഉണ്ട്. പൃഥ്വിരാജിന്റെ അസാധ്യമായ അഭിനയ മികവ് തന്നെയാണ് സിനിമയുടെ വിജയം

    ഫയര്‍മാന്‍

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ദീപു കരുണാകരന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഫയര്‍മാനിലൂടെയാണ് മലയാളികള്‍ മൂന്നാമത്തെ വിജയം കണ്ടത്. ദീപു കരുണാകരന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം നിര്‍മിച്ചത് മിലന്‍ ജലീലാണ്

    ഒരു വടക്കന്‍ സല്‍ഫി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തിലൂടെ ബാലതാരം മഞ്ജിമ മോഹന്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ചിത്രം മികച്ച സാമ്പത്തിക വിജയം നേടി

    എന്നും എപ്പോഴും

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കടുംബ ചിത്രമാണ് എന്നും എപ്പോഴും. പ്രതീക്ഷിച്ച അത്രയും ഉണ്ടായിരുന്നില്ലെങ്കിലും ചിത്രം വിജയിച്ചു. രഞ്ജന്‍ പ്രമോദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്

    ഭാസ്‌കര്‍ ദ റാസ്‌ക്കല്‍

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധിഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. ചിരിപ്പിച്ചും രസിപ്പിച്ചും ചിത്രം മികച്ച വിജയം നേടി. സിദ്ധിഖ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തിയത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചത്

    ചന്ദ്രേട്ടന്‍ എവിടെയാ

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. ദിലീപ് നായകനായെത്തിയ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച വിജയം നേടി. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയെഴുതിയത്

    ചിറകൊടിഞ്ഞ കിനാവുകള്‍

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രം. നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രം അഴകിയ രാവണന്‍ എന്ന കമല്‍ ചിത്രത്തിന്റെ സ്പൂഫായിരുന്നു. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ അഭിനയ മികവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. അവതരണ മികവും ശ്രദ്ധനേടി

    നീന

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ലാല്‍ ജോസ് സംവിധാനം ചെയ്ത നീന 2015 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നില്‍ ഇടം നേടുന്നു. നീന, നളിനി എന്നീ രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച ചിത്രം മികച്ച അഭിപ്രായം നേടി. അതിലൂടെ ദീപ്തി സതി എന്ന നായികയെയും മലയാളത്തിന് ലഭിച്ചു. ആന്‍ അഗസ്റ്റിന്‍ വിവാഹത്തിന് ശേഷം അഭിനയിച്ച ചിത്രം

    കുംബസാരം

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ജയസൂര്യയുടെ അഭിനയ മികവാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ്. അനീഷ് അന്‍വറിന്റെ തിരക്കഥയില്‍ അജ്മല്‍ മുസ്തഫാണ് ചിത്രം സംവിധാനം ചെയ്തത്. നിയാസ് ഇസ്മയില്‍ ചിത്രം നിര്‍മിച്ചു

    പ്രേമം

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    2015 ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം. മലയാളത്തിലെ ഒരു തരംഗമായ, ചരിത്രം കുറിച്ച ചിത്രം. മലയാളം കടന്നും പ്രേമം ഹിറ്റായി. നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിച്ച ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ച ഓരോരുത്തരും ഹിറ്റായി

    നിര്‍ണായകം

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് നിര്‍ണായകം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം. ആസിഫ് അലി, നെടുമുടി വേണു, മാളവിക മോഹന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു

    മധുരനാരങ്ങ

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    മലയാള സിനിമയില്‍ ഈ വര്‍ഷം ഇറങ്ങിയ നന്മയുടെ മധുരമുള്ള ചിത്രം. നിഷാദ് കോയയുടെ തിരക്കഥയില്‍ സുഗീത് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും കുഞ്ചാക്കോ ബോബനും നീരജ് മാധവനും മുഖ്യ വേഷത്തിലെത്തി. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ്

    എന്നു നിന്റെ മൊയ്തീന്‍

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    പ്രേമത്തിന് ശേഷം ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയ ചിത്രം. ആര്‍ എസ് വിമല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം നായകന്‍ പൃഥ്വിരാജിന്റെയും നായിക പാര്‍വ്വതിയുടെയും കരിയറിലെ ഒരു ടേണിങ് പോയിന്റുമാകും എന്ന കാര്യത്തില്‍ സന്ദേഹമില്ല

    ലൈഫ് ഓഫ് ജോസൂട്ടി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മലയാളത്തിന് സമ്മാനിച്ച ചിത്രം. ദിലീപ് മുഖ്യ വേഷത്തിലെത്തിയ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിലെ സാധാരണത്വം കൊണ്ടാണ്. മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജേഷ് വര്‍മയാണ് തിരക്കഥ തയ്യാറാക്കിയത്

    പത്തേമാരി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു. പത്തേമാരി മികച്ച വിജയം നേടി. പ്രവാസി ജീവിതത്തിന്റെ പൊള്ളുന്ന അനുഭവമാണ് സിനിമ

    അമര്‍ അക്ബര്‍ അന്തോണി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    മിമിക്രി രംഗത്തുനിന്നും എത്തിയ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

    റാണി പദ്മിനി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ഗ്യാങ്സ്റ്ററിന്റെ പരാജയത്തിന് ശേഷം ആഷിഖ് അബു എഴുനേറ്റ് നിന്ന ചിത്രം. നീനയ്ക്ക ശേഷം മറ്റൊരു സ്ത്രീപക്ഷ ചിത്രം കൂടെ 2015 ല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് റാണി പദ്മിനിയാണ്. റിമ കല്ലിങ്കലും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്

    അനാര്‍ക്കലി

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ഈ വര്‍ഷത്തെ മികച്ച 20 ചിത്രങ്ങളില്‍ നാലെണ്ണവും പൃഥ്വിയുടേതാണെന്നത് അഭിമാനകരം. തിരക്കഥകൃത്ത് സച്ചിയുടെ ആദ്യത്തെ സംവിധാന സംരംഭം. പൃഥ്വിയ്‌ക്കൊപ്പം ബിജു മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സച്ചി തന്നെ തിരക്കഥയെഴുതിയ ചിത്രം നിര്‍മിച്ചത് രാജീവ് നായരാണ്

    സു സു സുധി വാത്മീകം

    2015 ല്‍ ആകെ റിലീസ് 128, വിജയിച്ചത് 20; മലയാളം താഴോട്ടോ മുകളിലോട്ടോ...?

    ഇപ്പോള്‍ സു സു സുധി വാത്മീകം വരെ വന്നു നില്‍ക്കുന്നു മലയാള സിനിമയുടെ വിജയം. രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു. ജയസൂര്യ എന്ന നടന്റെ അഭിനയ മികവിനെ കുറിച്ച് പറയാതെ വയ്യ

    English summary
    Top 20 Malayalam films in 2015
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X