twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലും നേടിയ റെക്കോര്‍ഡിനൊപ്പം എത്താതെ മോഹന്‍ലാല്‍! നീരാളി മിന്നിക്കുമോ?

    |

    Recommended Video

    നീരാളിയുടെ പ്രതീക്ഷകളെല്ലാം താളം തെറ്റിച്ചൊരു കളക്ഷന്‍ റിപ്പോർട്ട്

    മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ യുദ്ധവും തള്ളുകളും കേള്‍ക്കുന്നത് പതിവാണ്. ഇതല്ലാതെ അവര്‍ തമ്മില്‍ യാതെരു പ്രശ്‌നവും ഉണ്ടാവാറില്ല. പ്രിയതാരങ്ങളുടെ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാവാനുള്ള കാരണവും ഇത് തന്നെയാണ്.

    ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികളാണ് ഹിറ്റായി തിയറ്ററുകളില്‍ ഒടുന്ന മമ്മൂട്ടിച്ചിത്രം. മികച്ച തുടക്കം കിട്ടിയ അബ്രഹാമിന്റെ സന്തതികള്‍ കോടികള്‍ ബോക്‌സോഫീസില്‍ മറികടന്നിരിക്കുകയാണ്. ഇതിന് മുന്‍പ് ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമ പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു. ഈ രണ്ട് സിനിമകളുടെ റെക്കോര്‍ഡ് നീരാളി ആദ്യദിനം മറികടന്നോ എന്നറിയാന്‍ തുടര്‍ന്ന് വായിക്കാം..

    നീരാളിയുടെ വരവ്

    നീരാളിയുടെ വരവ്

    കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീരാളി എത്തിയിരുന്നു. ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങള്‍, ഗുജറാത്ത്, പൂനെ, ഗോവ, ഹൈദരാബാദ്, ആന്‍ഡമെന്‍, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്നലെ തന്നെ സിനിമ എത്തിയത്. എല്ലായിടത്ത് നിന്നും നല്ല പ്രതികരണമായിരുന്നു സിനിമയെ തേടി എത്തിയിരുന്നത്. കേരളത്തിലെ പ്രതികൂലമായ സാഹചര്യത്തിലും സിനിമ കാണാന്‍ ആളുകളുടെ തിരക്കായിരുന്നു എന്നുള്ളതാണ് വസ്തുത.

    ബോക്‌സോഫീസിലെ അവസ്ഥ

    ബോക്‌സോഫീസിലെ അവസ്ഥ

    300 ഓളം തിയറ്ററുകളില്‍ സിനിമ എത്തിയെങ്കിലും പ്രവചിച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചി മള്‍ട്ടിപ്ലെക്സിലും ഗംഭീര സ്വീകരണം തന്നെയായിരുന്നു നീരാളിയ്ക്ക് ലഭിച്ചിരിക്കുന്നത്. 24 ഷോ ആണ് റിലീസ് ദിവസം ഉണ്ടായിരുന്നത്. അതില്‍ നിന്നും 10 ലക്ഷം വരെ കിട്ടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പ്രതീക്ഷകളെല്ലാം താളം തെറ്റിച്ചൊരു കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. റിലീസ് ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 6.57 ലക്ഷമായിരുന്നു നീരാളിയ്ക്ക് ലഭിച്ചിരുന്നത്. അതേ സമയം കേരള ബോക്്‌സോഫീസില്‍ 3 മുതല്‍ 4 കോടി വരെ സിനിമയ്ക്ക് നേടാന്‍ കഴിയുമെന് പ്രതീക്ഷയുണ്ട്.

     ആദ്യ ബ്ലോക്ബസ്റ്റര്‍

    ആദ്യ ബ്ലോക്ബസ്റ്റര്‍

    ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രം പ്രണവ് മോഹന്‍ലാലിന്റെ സിനിമയായിരുന്നു. പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയ ജിത്തു ജോസഫ് ചിത്രത്തിലൂടെയായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. ജനുവരി 26 നായിരുന്നു ആദി തിയറ്ററുകളിലേക്ക് എത്തിയത്. അതേ ദിവസം മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ് എന്ന സിനിമയും ഉണ്ടായിരുന്നു. മമ്മൂട്ടി ചിത്രത്തിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ആദി തുടക്കം മുതല്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

    ഫസ്റ്റ് ഡേ കളക്ഷന്‍

    ഫസ്റ്റ് ഡേ കളക്ഷന്‍

    കേരള ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത് പോലെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ആദിയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. 20 ഷോ ആയിരുന്നു റിലീസ് ദിവസം ഉണ്ടായിരുന്നത്. അതില്‍ നിന്നും 7.12 ലക്ഷം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളും ആദി മിന്നുന്ന പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്. മാത്രമല്ല അമ്പത് കോടി ക്ലബ്ബില്‍ കയറുകയും ചെയ്തിരുന്നു. ഇതോടെ ഈ വര്‍ഷത്ത ഫസ്റ്റ് ബ്ലോക്ക്ബസ്റ്റര്‍ മൂവിയെന്ന പട്ടവും സിനിമയെ തേടി എത്തിയിരുന്നു.

     മറ്റ് സിനിമകള്‍ക്ക് കഴിഞ്ഞില്ല...

    മറ്റ് സിനിമകള്‍ക്ക് കഴിഞ്ഞില്ല...

    ഫെബ്രുവരി മുതല്‍ നിരവധി സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ബിഗ് ബജറ്റിലെത്തിയ സിനിമകള്‍ വരെ അതിലുണ്ടായിരുന്നു. എന്നാല്‍ ബിഗ് റിലീസായി എത്തിയ ആ സിനിമകള്‍ക്കൊന്നും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ, അരവിന്ദന്റെ അതിഥികള്‍ എന്നിങ്ങനെ കുറഞ്ഞ ബജറ്റിലൊരുക്കിയ ചിത്രങ്ങളായിരുന്നു തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നത്.

     അബ്രഹാമിന്റെ സന്തതികളുടെ വരവ്

    അബ്രഹാമിന്റെ സന്തതികളുടെ വരവ്

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായിട്ടായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ എത്തിയത്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പതിനാറിന് ഈദിന് മുന്നോടിയായിട്ടായിരുന്നു എത്തിയത്. നിപ്പ ഭീതി നിലനില്‍ക്കുന്ന സമയത്ത് എത്തിയിട്ടും തിയറ്ററുകള്‍ കൈയടക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. റിലീസ് ദിവസം ആളുകള്‍ കൂടിയതോടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നിരുന്നു. പിന്നാലെയുള്ള ദിവസങ്ങളിലും അബ്രഹാമിന്റെ സന്തതികള്‍ക്ക് ടിക്കറ്റ് കിട്ടാതെ വന്ന അവസ്ഥയായിരുന്നു.

    റെക്കോര്‍ഡുകള്‍..

    റെക്കോര്‍ഡുകള്‍..

    ആദി ബോക്‌സോഫീസില്‍ നേടിയ കളക്ഷനെ അതിവേഗമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ മറികടന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ആദി 7.12 ലക്ഷം നേടിയപ്പോള്‍ 20 ഷോ യില്‍ നിന്നും 7.46 ലക്ഷമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ നേടിയത്. മാത്രമല്ല ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് കേരള ബോക്‌സോഫീസില്‍ നിന്നും പത്ത് കോടിയോളം സിനിമ നേടിയിരുന്നു. ഗള്‍ഫിലും നല്ല തുടക്കമായിരുന്നു കിട്ടിയത്. നിലവില്‍ അഞ്ചാം ആഴ്ചയിലേക്ക് കടന്ന സിനിമ ഇതിനകം അമ്പത് കോടി മറികടന്നിരിക്കുകയാണ്.

    English summary
    Top 3 Malayalam movie openings in Cochin Plexes 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X