twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികള്‍ വാരിക്കൂട്ടി ബോളിവുഡിനെ ഞെട്ടിച്ചത് 5 സിനിമകള്‍! ആമിറും സല്‍മാനുമൊക്കെയാണ് യഥാര്‍ത്ഥ ഹീറോസ്

    |

    സിനിമ ഒരു കലാസൃഷ്ടിയാണെങ്കിലും ഏറ്റവുമധികം ലാഭം ലഭിക്കുന്ന ബിസിനസും സിനിമയാണ്. നല്ല സിനിമകള്‍ എന്നതിലുപരി വാണിജ്യ സിനിമകള്‍ നിര്‍മ്മിക്കാനാണ് ബോളിവുഡ് അടക്കമുള്ള ഇന്‍ഡസ്ട്രികള്‍ ശ്രമിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് കോടികള്‍ മുതല്‍ മുടക്ക് വരുന്നുണ്ടെങ്കിലും ബോക്‌സോഫീസില്‍ നിന്നും കോടികളായിരിക്കും വാരിക്കൂട്ടുന്നത്.

    ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ കാണിച്ച് തന്നതും അതാണ്. എന്നാല്‍ ആദ്യദിനം കോടികള്‍ കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മോശം പ്രകടനം കാഴ്ച വെക്കേണ്ടതായി വന്ന സിനിമകളും അനവധിയാണ്. റിലീസ് ദിവസം വമ്പന്‍ കളക്ഷന്‍ നേടിയിട്ടും വിജയിക്കാതെ പോവുന്ന സിനിമകളുണ്ട്. അതിലൊരു ഉദാഹരണമാണ് ആമിര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ഈ വര്‍ഷം ബോക്‌സോഫീസില്‍ വലിയ തുക സ്വന്തമാക്കിയ അഞ്ചോളം സിനിമകളാണുള്ളത്.

    തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

    തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

    റിലീസിന് മുന്‍പ് വന്‍ ഹൈപ്പ് കിട്ടിയ ചിത്രമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം നവംബര്‍ എട്ടിനായിരുന്നു റിലീസിനെത്തിയത്. ആദ്യ ദിനം ഭീമമായ കളക്ഷനായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ലഭിച്ചിരുന്നത്. ഈ വര്‍ഷം ബോളിവുഡില്‍ നിന്നുമൊരു സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന കളക്ഷനായിരുന്നു ചിത്രം നേടിയത്. റിലീസ് ദിവസം 52.25 കോടിയായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ഇനിഷ്യല്‍ കളക്ഷന്‍. എന്നാല്‍ ആദ്യദിനം മുതല്‍ ലഭിച്ച മോശം മൗത്ത് പബ്ലിസിറ്റി സിനിമയുടെ അടിവേര് അറത്തു എന്ന് പറയാം. പിന്നീടുള്ള ദിവസങ്ങളില്‍ താഴെക്കായിരുന്നു സിനിമയുടെ പോക്ക്.

    സഞ്ജു

    സഞ്ജു

    ബോളിവുഡില്‍ നിന്നുമെത്തിയ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു സഞ്ജു. പ്രമുഖ നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ജൂണ്‍ 29 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച ചിത്രത്തിന് സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. രാജ്കുമാര്‍ ഹിരാനിയാണ് സഞ്ജു സംവിധാനം ചെയ്തിരുന്ന്. ആദ്യ ദിനം ലഭിച്ച മികച്ച പിന്തുണ പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിലും സഞ്ജുവിന് ലഭിച്ചിരുന്നു. റിലീസ് ദിവസം 34.75 കോടിയായിരുന്നു സഞ്ജുവിന്റെ കളക്ഷന്‍.

     റേസ് 3

    റേസ് 3

    ബോളിവുഡില്‍ അതിശയിപ്പിക്കുന്ന വേഗത്തില്‍ കോടികള്‍ വാരിക്കൂട്ടുന്ന താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ നായകനാവുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരിക്കും. ഈ വര്‍ഷമെത്തിയ സല്‍മാന്‍ ഖാന്റെ റേസ് 3 മോശമില്ലാത്ത പ്രകടനമാണ് നടത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയമായിരുന്നില്ല. ആദ്യ ദിനം 29.17 കോടിയായിരുന്നു റേസ് 3യ്ക്ക് കിട്ടിയത്. റേമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം അനില്‍ കപൂര്‍, ബോബി ഡിയോള്‍, ജാക്വലീന്‍ ഫെര്‍ണാണ്ടസ്, തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. റേസ് കാറ്റഗറിയിലെത്തിയ മൂന്നാമത്തെ ചിത്രമായിരുന്നിത്.

    ഗോള്‍ഡ്

    ഗോള്‍ഡ്

    അക്ഷയ് കുമാര്‍ നായകനായെത്തി തിയറ്ററുകളില്‍ ഹിറ്റായ സിനിമയാണ് ഗോള്‍ഡ്. ചരിത്രത്തെ ആസ്പദമാക്കിയൊരുക്കിയ ഒരു സ്‌പോര്‍സ് ഡ്രാമ ചിത്രമായിരുന്നിത്. റീമ കഗട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ മൗനി റോയി, കുനാല്‍ കപൂര്‍, അമിത് സദ, വിനീത് കുമാര്‍ സിംഗ്, തുടങ്ങി നിരവധി താരങ്ങളുമുണ്ടായിരുന്നു. ആഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 25.25 കോടിയായിരുന്നു ഗോള്‍ഡിന്റെ റിലീസ് ദിവസത്തെ കളക്ഷന്‍.

     ബാഗി 2

    ബാഗി 2

    2016 ല്‍ പുറത്തിറങ്ങിയ ബാഗിയുടെ രണ്ടാം ഭാഗമായി അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ബാഗി 2. താരപുത്രന്‍ ടൈഗര്‍ ഷെറഫ് നായകനായി അഭിനയിച്ച ചിത്രത്തില്‍ ദിഷ പഠാനിയായിരുന്നു നായിക. മാര്‍ച്ച് 30 ന് തിയറ്ററുകളിലേക്ക് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 25.10 കോടിയായിരുന്നു ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. ആദ്യദിനം 25 കോടി മറികടന്ന ബാഗി 2 അഞ്ച് ദിവസം കൊണ്ട് 100 കോടിയ്ക്ക് മുകളിലും കളക്ഷന്‍ നേടിയിരുന്നു. നഡിവാള ഗ്രാന്‍ഡ്സണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സജിത് നഡിവാളയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    English summary
    Top 5 bollywood movies in 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X