»   » കിട്ടുമ്പോള്‍ വാരിവലിച്ച് തിന്നുന്നത് കൊണ്ടോ ഇങ്ങനെ, തടികുറയ്ക്കാന്‍ പെടാപ്പാടുപെടുന്ന നായികമാര്‍

കിട്ടുമ്പോള്‍ വാരിവലിച്ച് തിന്നുന്നത് കൊണ്ടോ ഇങ്ങനെ, തടികുറയ്ക്കാന്‍ പെടാപ്പാടുപെടുന്ന നായികമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ക്ക് ഭംഗി മെലിഞ്ഞ്, നീണ്ട വടിവൊത്ത ശരീരമാണെന്നാണ് സൗന്ദര്യ സങ്കല്‍പം. ചിലരുടെ ഭംഗി ചിലപ്പോള്‍ തടിയായിരിയ്ക്കാം. എന്നിരുന്നാലും തടി കൂടിയത്‌കൊണ്ട് അവസരം നഷ്ടപ്പെട്ട പല നായികമാരെക്കുറിച്ചും വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വരാറുണ്ട്.

മഞ്ജിമയെ നോക്കി സംവിധായകന്‍ ചോദിച്ചു, ഇതാണോ സാധനം, കേട്ടതും നടി അവിടെ നിന്നിറങ്ങിപ്പോന്നു

ഡയറ്റിങും വ്യായാമവും കൃത്യമായി ചെയ്തിട്ടും ചിലര്‍ അമിതമായി വണ്ണം വച്ച് വരുന്നു. എത്ര കഷ്ടപ്പെട്ടിട്ടും തടി കുറയ്ക്കാന്‍ കഴിയാത്ത താരങ്ങളുമുണ്ട്. അത്തരത്തില്‍ തമിഴിലിപ്പോള്‍ തടികുറയ്ക്കാന്‍ പെടാപ്പാട് പെടുന്ന ചില നായികമാരെക്കാണാം.

ലക്ഷ്മി മേനോന്‍

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ സിനിമാ രംഗത്തെത്തിയ ലക്ഷ്മി മേമനോന്‍ തന്റെ കരിയര്‍ ഉറപ്പിച്ചത് തമിഴകത്താണ്. തുടക്കത്തില്‍ അഭിനയിച്ച സിനിമകളെല്ലാം വിജയിച്ചു. അതോടെ ലക്ഷ്മി തമിഴകത്തെ ഭാഗ്യ നായികയായി. എന്നാല്‍ ഇപ്പോള്‍ ലക്ഷ്മിയ്ക്ക് അവസരങ്ങള്‍ വളരെ കുറവാണ്. തടി കൂടിയത് കാരണം പല സംവിധായകരും നടിയെ വിലക്കുന്നു എന്നാണ് കേള്‍ക്കുന്നത്.

അഞ്ജലി

അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ തമിഴകം കീഴടക്കിയ നായികയാണ് അഞ്ജലി. തുടര്‍ന്ന് ചെയ്ത എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ വേഷവും നടിയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു. പിന്നീട് തടിയൊരു കാരണമായി പറഞ്ഞ് നടിയെ പല സംവിധായകരും തഴഞ്ഞത്രെ. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായിട്ട് പോലും അഞ്ജലിയ്ക്ക് മുന്നോട്ട് എത്താന്‍ കഴിഞ്ഞില്ല. തടി കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണത്രെ ഇപ്പോള്‍ അഞ്ജലി

അനുഷ്‌ക ഷെട്ടി

മെലിഞ്ഞ വടിവൊത്ത നീണ്ട ശരീര സൗന്ദര്യമായിരുന്നു അനുഷ്‌ക ഷെട്ടിയുടേത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചത് കാരണം അനുഷ്‌ക തെന്നിന്ത്യയിലെ മുന്‍നിര നായികയായി. എന്നാല്‍ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി തടി കൂട്ടിയതോടെ പ്രശ്‌നമായി. ബാഹുബലിയുടെ ഷൂട്ടിങ് വൈകാന്‍ കാരണം പോലും അനുഷ്‌കയുടെ തടിയാണ്. തടി കുറയ്ക്കാന്‍ വിദേശത്ത് പോയി ശാസ്ത്രക്രിയ ചെയ്തിട്ട് പോലും രക്ഷയുണ്ടായില്ല. ഇപ്പോള്‍ തടി കുറയ്ക്കാനുള്ള കഠിന വ്യായാമവും മറ്റും നടത്തുകയാണ് അനുഷ്‌ക.

കീര്‍ത്തി സുരേഷ്

ക്യൂട്ട് എക്‌സ്പ്രഷന്‍ കൊണ്ട് ഇതിനോടകം തമിഴകത്ത് കീര്‍ത്തി സുരേഷ് ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നടിയുടെ തടി പല സംവിധായകരും നായകന്മാരും തഴയാന്‍ കാരണമായി എന്നാണ് കേള്‍ക്കുന്നത്. തടി കുറയ്ക്കാനുള്ള ശ്രമം നടത്തി വരികയാണത്രെ കീര്‍ത്തി.

മഞ്ജിമ മോഹന്‍

ഗൗതം മേനോന്റെ അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ മഞ്ജിമയ്ക്ക് തുടക്കത്തില്‍ തന്നെ തടിയുടെ പേരില്‍ അപമാനിതയാകേണ്ടി വന്നു. നടിയുടെ മുഖത്ത് നോക്കി ഒരു സംവിധായകന്‍ ഈ തടിച്ചിയല്ല എന്റെ നായിക എന്ന് പറഞ്ഞെന്നൊക്കെയാണ് കോടമ്പക്കത്ത് നിന്നും വാര്‍ത്തകള്‍ വന്നത്.

English summary
Top actress in South Indian movies are struggling with weight gaining issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam