twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗതരും തിളങ്ങിയ വര്‍ഷം!ഇക്കൊല്ലം ശ്രദ്ധേയരായ പുതിയ സംവിധായകര്‍ ഇവരാണ്

    By Prashant V R
    |

    Recommended Video

    2018 ൽ ശ്രദ്ധേയരായ പുതിയ സംവിധായകര്‍ | filmibeat Malayalam

    മറ്റു ഇന്‍ഡസ്ട്രികളെ പോലെ മലയാള സിനിമയ്ക്കും നല്ലൊരു വര്‍ഷമായിരുന്നു 2018. നിരവധി മികച്ച സിനിമകള്‍ ഈ വര്‍ഷവും പുറത്തിറങ്ങിയിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകള്‍ക്കൊപ്പം പോലെ കലാമൂല്യമുളള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ 147 സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം തന്നെ പുതിയ ആളുകളുടെ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ചൈനയിലും ബ്ലോക്ക്ബസ്റ്ററാവാന്‍ തലൈവരുടെ 2.0! 56000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു ചൈനയിലും ബ്ലോക്ക്ബസ്റ്ററാവാന്‍ തലൈവരുടെ 2.0! 56000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു

    വലിയ പ്രതീക്ഷകളൊന്നും നല്‍കാതെ എത്തി സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമകളും നിരവധിയായിരുന്നു. പുതുമുഖ നടീനടന്മാരും ഈ വര്‍ഷം ധാരാളമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു ഇവരെല്ലാം ഇന്‍ഡസ്ട്രിയിലേക്കുളള വരവറിയിച്ചിരുന്നത്. പുതിയ താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി നവാഗത സംവിധായകരും മലയാളത്തിലേക്ക് എത്തിയിരുന്നു. പുതിയ ആളുകള്‍ ധാരാളമായി എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വളരെക്കുറച്ചു പേര്‍മാത്രമായിരുന്നു. അത്തരം ചില സംവിധായകരെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ.

    ഡിജോ ജോസ് ആന്റണി

    ഡിജോ ജോസ് ആന്റണി

    ഈ വര്‍ഷം ആദ്യമെത്തിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഡിജോ ജോസ് ആന്റണി മലയാളത്തിലേക്ക് എത്തിയിരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു ഡിജോ മലയാളത്തിലേക്കുളള വരവറിയിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി പുതുമുഖങ്ങളായിരുന്നു ചിത്രത്തിനു വേണ്ടി അണിനിരന്നത്. ക്വീനിലൂടെ സാനിയ അയപ്പന്‍,ധ്രുവന്‍ തുടങ്ങിയ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കികൊണ്ടായിരുന്നു ഡിജോ ചിത്രമൊരുക്കിയിരുന്നത്.

    പ്രജേഷ് സെന്‍

    പ്രജേഷ് സെന്‍

    ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്ന ചിത്രമൊരുക്കി കൊണ്ടായിരുന്നു പ്രജേഷ് സെന്‍ മലയാളത്തിലേക്ക് എത്തിയിരുന്നത്. വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സംവിധായകന്റെ മേക്കിങ്ങ് കൊണ്ടും ജയസൂര്യയുടെ പ്രകടനം കൊണ്ടുമായിരുന്നു ക്യാപ്റ്റന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നടി അനുസിത്താരയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

    സക്കറിയ

    സക്കറിയ

    സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു സക്കറിയ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സൗബിന്‍ ഷാഹിറും സാമുവല്‍ എബിയോള റോബിന്‍സണും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണം പ്രേക്ഷകര്‍ നല്‍കിയിരുന്നു. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്‍ ചിത്രമൊരുക്കിയിരുന്നത്.

    ടിനു പാപ്പച്ചന്‍

    ടിനു പാപ്പച്ചന്‍

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായിരുന്ന ടിനു പാപ്പച്ചന്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിലെ ആന്റണി വര്‍ഗീസ്, വിനായകന്‍,ചെമ്പന്‍ വിനോദ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൂര്‍ണമായും ജയിലില്‍ ചിത്രീകരിച്ച സിനിമ തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സിനിമകളില്‍ ഒന്നുകൂടിയായിരുന്നു.

    രതീഷ് അമ്പാട്ട്

    രതീഷ് അമ്പാട്ട്

    ദിലീപിന്റെ കമ്മാര സംഭവം എന്ന ചിത്രത്തിലൂടെയായിരുന്നു രതീഷ് അമ്പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം ദിലീപിന്റെ പ്രകടനത്തോടൊപ്പം രതീഷിന്റെ മേക്കിങ്ങ് കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

    ഫെലിനി

    ഫെലിനി

    ടൊവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ഫെലിനി ടിപി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കികൊണ്ടായിരുന്നു ഫെലിനി ടിപി മലയാളത്തിലേക്കുളള വരവറിയിച്ചിരുന്നത്. ടൊവിനോ തോമസിന്റെ കരിയറിലെ വലിയ ഹിറ്റായും ഫെലിനിയുടെ തീവണ്ടി മാറിയിരുന്നു. സംയുക്താ മേനോന്‍ എന്ന പുതിയ നടിയും തീവണ്ടിയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഷാജി പാടുര്‍

    ഷാജി പാടുര്‍

    മമ്മൂക്ക നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനായി മാറിയിരുന്നത്. ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കി മാറ്റാന്‍ ഷാജി പാടൂരിന് സാധിച്ചിരുന്നു. മമ്മൂക്കയുടെ കരിയറിലെ വലിയ ഹിറ്റായും ചിത്രം മാറി. ചിത്രത്തിലെ ഡെറിക്ക് എബ്രഹാം എന്ന കഥാപാത്രത്തെ ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു.

    മൃദുല്‍ നായര്‍

    മൃദുല്‍ നായര്‍

    ആസിഫ് അലിയുടെ ബിടെക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു മൃദുല്‍ നായര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം കൈകാര്യം ചെയ്തുകൊണ്ടായിരുന്നു ചിത്രമൊരുക്കിയിരുന്നത്. അര്‍ജുന്‍ അശോകന്‍,അപര്‍ണ ബാലമുരളി,നിരഞ്ജന അനൂപ് തുടങ്ങിയവരും ചിത്രത്തില്‍ തിളങ്ങിയിരുന്നു.

    നിവിന്‍ പോളിയുടെ മിഖായേലും തരംഗമാകും! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ജനുവരിയില്‍നിവിന്‍ പോളിയുടെ മിഖായേലും തരംഗമാകും! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ജനുവരിയില്‍

    ദളപതിയും ചിയാനും ഒന്നിക്കുന്നു? മണിരത്നം ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ദളപതിയും ചിയാനും ഒന്നിക്കുന്നു? മണിരത്നം ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

    English summary
    top debutant directors of mollywood in 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X