»   » ബാഹുബലി ഇഫക്ട്: കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

ബാഹുബലി ഇഫക്ട്: കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബാഹുബലി എന്ന ചിത്രം എല്ലാം കൊണ്ടും വ്യത്യസ്തമാവുകയാണല്ലോ. ചിത്രത്തിലെ ഗാനങ്ങളൊന്നൊന്നായി റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'മനോഹരി' എന്ന തുടങ്ങുന്ന ഐറ്റം ഗാനം കൊറിഗ്രഫികൊണ്ട് വേറിട്ടു നില്‍ക്കുന്നതായി കാണാം.

  ഐറ്റം ഡാന്‍സ് എന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലെങ്കിലും ഓരോ ചലനവും ആകര്‍ഷണമാണ്. നൂറ ഫത്തേഹി, സ്‌കാര്‍ലെറ്റ് വില്‍സണ്‍, ഗബ്രിയേല ബര്‍ട്ടന്റ് എന്നീ ഹോട്ട് സുന്ദരികളാണ് പ്രഭാസിനൊപ്പം ഗാനരംഗത്ത് എത്തുന്നത്. ബാഹുബലി ഇഫക്ടില്‍ കോളിവുഡില്‍ അഞ്ച് ഹോട്ട് ഐറ്റം നമ്പറുകളെ കുറിച്ച് പറയാം...

  കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

  ആദ്യം ബാഹുബലിയില്‍ തന്നെ തുടങ്ങാം. കൊറിഗ്രഫികൊണ്ടാണ് ഈ ഗാനരംഗം വേറിട്ടു നില്‍ക്കുന്നത്. ഐറ്റം ഡാന്‍സ് എന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലെങ്കിലും ഓരോ ചലനവും ആകര്‍ഷണമാണ്. നൂറ ഫത്തേഹി, സ്‌കാര്‍ലെറ്റ് വില്‍സണ്‍, ഗബ്രിയേല ബര്‍ട്ടന്റ് എന്നീ ഹോട്ട് സുന്ദരികളാണ് പ്രഭാസിനൊപ്പം ഗാനരംഗത്ത് എത്തുന്നത്.

  കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

  വില്ലു എന്ന ചിത്രം പ്രതീക്ഷിച്ച വിജയത്തില്‍ എത്തിയിരുന്നില്ല. എന്നിരിക്കിലും ചിത്രത്തിലെ 'ഡാഡി മമ്മൂ വീട്ടില്‍ ഇല്ല...' എന്ന് തുടങ്ങുന്ന പാട്ട് ഭാഷയുടെ മതില്‍കെട്ടുകള്‍കള്‍ തകര്‍ത്തും ഹിറ്റായി. സൗത്ത് ഇന്ത്യന്‍ സിനിമിലെ മികച്ച ഐറ്റം ഗേള്‍ എന്ന പേരെടുത്ത മുമൈത ഖാനിനൊപ്പമുള്ള ഇളയദളപതി വിജയ് യുടെ ഡാന്‍സ് ഒരു എനര്‍ജി പെര്‍ഫോമന്‍സ് ആണെന്ന് വേണമെങ്കില്‍ പറയാം. നടികൂടെയായ മംമ്ത മോഹന്‍ദാസാണ് ഈ പാട്ട് പാടിയത് എന്നത് ശ്രദ്ധേയമാണ്.

  കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

  മുന്ന ബായി എംബിബിഎസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് വസൂല്‍ രാജ എംബിബിഎസ്. കോളിവുഡില്‍ സെന്‍സേഷണല്‍ ഐറ്റം സോങില്‍ ഒന്നായ 'സിരിച്ചി സരിച്ചി...' എന്ന് തുടങ്ങുന്ന ഗാനം ഈ ചിത്രത്തിലേതാണ്. രഗസ്യയാണ് ഗാനരംഗത്ത് എത്തുന്നത്. മലയാളി താരം ജയസൂര്യയും ആ ഗാനരംഗത്ത് എത്തുന്നുണ്ട്. ബോളിവുഡില്‍ ഈ പാട്ടിന് ചുവടുവച്ചത് മുമൈത ഖാന്‍ ആണ്.

  കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

  എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് ഗജിനി. ഇതില്‍ നയന്‍താരയുടെ ഒരു ഐറ്റം നമ്പറുണ്ട്. നയന്‍താരയുടെ തുറന്നുകാട്ടല്‍ തുടങ്ങുന്ന സമയമായിരുന്നു അത്. 'എക്‌സ് മച്ചി വായി മച്ചി...' എന്ന് തുടങ്ങുന്ന ഗാനരംഗത്ത് നയന്‍താരയെ കണ്ട മലയാളികള്‍ ആദ്യം ഒന്ന് ഞെട്ടിയിരുന്നു. ഇത് മനസ്സിനക്കരയിലുള്ള നയന്‍തന്നെയാണോ എന്നോര്‍ത്ത്. എന്നാല്‍ പിന്നീടുള്ള ചിത്രങ്ങളില്‍ നയന്‍ അതുക്കും മേലെയായി.

  കോളിവുഡില്‍ 'ഹോട്ട്' ഐറ്റം നമ്പറുകള്‍

  പശ്ചാത്തലത്തിന് യോജിച്ച ഒരു ഐറ്റം ഡാന്‍സ് ആയിരുന്നു സൂര്യ നായകനായ അയന്‍ എന്ന ചിത്രത്തിലെ ഹൊണി ഹൊണി എന്ന ഗാനം. ഹാരിസ് ജയരാജ് ഈണം പകര്‍ന്ന് ഈ ഗാന രംഗം കൊയിന മിത്രയുടെ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ആകര്‍ഷണമായിരുന്നു.

  English summary
  While SS Rajamouli’s Bahubali continues to win hearts worldwide as it enters the Rs 300 crore club, you can say that the film delivers all sorts of entertainment including, yes, an item number. The sensuous song Manohari featuring foreign hotties Nora Fatehi, Scarlett Wilson and Gabriela Bertante is quite tasteful. Check out Top item numbers of Kollywood

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more