twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാക്കന്‍മാര്‍ മാത്രമല്ല ദിലീപും പൃഥ്വിയും ബോക്‌സോഫീസില്‍ കോടികളാണ് വാരിയത്!

    By Nimisha
    |

    2017 പോയവര്‍ഷമായി മാറാന്‍ ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയെ വെല്ലുന്ന തരത്തില്‍ നിരവധി സംഭവങ്ങളും അരങ്ങേറിയിരുന്നു. ബാഹുബലിയടക്കം നിരവധി ചിത്രങ്ങളാണ് കേരള ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കിയത്.

    ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് കേരള ബോക്‌സോഫീസില്‍ നിനടക്കം മികച്ച കളക്ഷനാണ് ലഭിച്ചത്. പുലിമുരുകനിലൂടെ നൂറു കേടി നേട്ടവും മലയാള സിനിമയെ തേടിയെത്തി. അതൊരു തുടക്കമായിരുന്നു. ബോക്‌സോഫീസില്‍ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിരാജും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചൊരു വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്.

    കേരള ബോക്‌സോഫീസില്‍ നിന്നും മികച്ച കളക്ഷന്‍

    കേരള ബോക്‌സോഫീസില്‍ നിന്നും മികച്ച കളക്ഷന്‍

    പ്രഭാസും അനുഷ്‌കയും നായികാനായകന്‍മാരായെത്തിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി2 ന് കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 75 കോടിയോളം രൂപയാണ് ഈ ചിത്രത്തില്‍ കേരളത്തില്‍ നിന്ന് മാത്രമായി സ്വന്തമാക്കിയത്.

    മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ചത്

    മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ചത്

    നാല് സിനിമകളിലാണ് മോഹന്‍ലാല്‍ 2017 ല്‍ അഭിനയിച്ചത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ബോക്‌സോഫീസില്‍ നിന്നും മികച്ച കളക്ഷനാണ് വാരിക്കൂട്ടിയത്. കേരളത്തില്‍ നിന്നു മാത്രം 33.8 കോടിയാണ് ഈ ചിത്രം സ്വന്തമാക്കിയത്.

    മമ്മൂട്ടിയും തൊട്ടുപിന്നാലെയുണ്ട്

    മമ്മൂട്ടിയും തൊട്ടുപിന്നാലെയുണ്ട്

    ആദ്യദിന കളക്ഷനില്‍ മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറാണ് മുന്നില്‍. 4.31 കോടിയാണ് ഈ ചിത്രം ആദ്യ ദിനത്തില്‍ നേടിയത്. മലയാള സിനിമയിലെ മികച്ച ഓപ്പണിങ്ങ് കളക്ഷനുകളിലൊന്ന് കൂടിയാണിത്. കേരള ബോക്‌സോഫീസില്‍ നിന്ന് 32 കോടിയാണ് ഈ ചിത്രം നേടിയത്.

    പൃഥ്വിരാജ് നേടിയത്

    പൃഥ്വിരാജ് നേടിയത്

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്‍രെ എസ്ര ഏകദേശം 31 കോടിയോളം രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. പ്രിയ ആനന്ദായിരുന്നു ചിത്രത്തിലെ നായിക.

     പ്രതിസന്ധികള്‍ക്കിടയിലും വിജയിച്ച രാമലീല

    പ്രതിസന്ധികള്‍ക്കിടയിലും വിജയിച്ച രാമലീല

    നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവും ബഹിഷ്‌കരണ ഭീഷണികളും തുടരുന്നതിനിടയിലാണ് രാമലീല റിലീസ് ചെയ്തത്. ദിലീപിന്റെ കരിയറിലെ തന്നെ മികച്ചൊരു വിജയമായി മാറുകയായിരുന്നു ഈ ചിത്രം. 32 കോടിയോളം രൂപയാണ് ഈ സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്.

    സൗബിന്റെ കന്നിസംരംഭം

    സൗബിന്റെ കന്നിസംരംഭം

    അഭിനേതാവില്‍ നിന്നും സംവിധായകനിലേക്കുള്ള സൗബിന്‍ ഷാഹിറിന്റെ ചുവടുമാറ്റത്തില്‍ പ്രേക്ഷകര്‍ സന്തുഷ്ടരായിരുന്നു. മികച്ച പ്രതികരണമാണ് പറവയ്ക്ക് ലഭിച്ചത്. 20 കോടിയിലധികം രൂപയാണ് ഈ ചിത്രം നേടിയത്.

    English summary
    Mollywood in 2017: Top Malayalam movies that earned big at Kerala box office this year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X