»   » മലയാളത്തിലെ പുതിയ ഹോട്ട് താരങ്ങള്‍

മലയാളത്തിലെ പുതിയ ഹോട്ട് താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ ഇത് മാറ്റത്തിന്റെ കാലമാണ്. മത്സരം ശക്തമോകുന്നതോട് കൂടി തങ്ങളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ ഇപ്പോള്‍ നായികമാരെക്കാള്‍ അധികം ശ്രദ്ധിക്കുന്നത് നായകന്‍മാരാണെന്ന് പറയാം. ഇപ്പോഴത്തെ സുന്ദരിമാരുടെ ആരാധന പിടിച്ച് പറ്റണമെങ്കില്‍ വെറുതെ ഡയലോഗുകള്‍ മാത്രം പോര സിക്‌സ് പാക്ക് ബോഡി കൂടി വേണം.

സിനിമയില്‍ സിക്‌സ് പാക്കിനെ പുച്ഛിച്ച് പറഞ്ഞ് കൈയ്യടി നേടിയാലും സൗന്ദര്യ സംരക്ഷണത്തില്‍ അതീവശ്രദ്ധ വച്ച് പുലര്‍ത്തുന്നവരാണ് മലയാളത്തിലെ താരങ്ങള്‍. ബോളിവുഡ് നടന്‍മാര്‍ക്ക് പോലും ഇത്രയ്ക്കും സൗന്ദര്യഭ്രമം ഇല്ല എന്ന് തോന്നിപ്പോകും. പക്ഷേ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും ആരാധികമാരുടെ മനസ്സില്‍ എന്നും മധുര പതിനേഴുകാരനായി നില്‍ക്കാനും നമ്മുടെ സുന്ദരന്‍മാര്‍ നന്നായി പരിശ്രമിക്കാറുണ്ട്.

ഇത്തരത്തില്‍ ശരീരത്തെ ആകെ മാറ്റി പണിത് ഹോട്ട് താരങ്ങളായ പത്ത് മലയാള നടന്‍മാരെപ്പറ്റിയാണ് പറയുന്നത്. നോട്ടം കൊണ്ടും രൂപം കൊണ്ടും ഹോട്ടായ പൃഥ്വിരാജ്, തൊട്ടു പിന്നിലായി ഇന്ദ്രജിത്ത്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, ദുല്‍ഖര്‍ സല്‍മാന്‍, പദ്മസൂര്യ ഗോവിന്ദ്, നരേന്‍, റിയാസ് ഖാന്‍ മണിക്കുട്ടന്‍ എന്നിവരാണ് മലയാളത്തിന്റെ പത്ത് ഹോട്ട് നായകന്‍മാര്‍

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

നന്ദനം എന്ന സിനിമയില്‍ കണ്ട പൃഥ്വിരാജും ഇപ്പോഴത്തെ പൃഥ്വിയും തമ്മിലുള്ള ദൂരം മോളിവുഡ് മുതല്‍ ബോളുവുഡ് വരെയുള്ളതാണ്. നല്ല ഉയരമുള്ള പൃഥ്വി ലോലിപോപ്പ് എന്ന ചിത്രം മുതല്‍ തന്നെ സിക്സ് പാക്കില്‍ പ്രത്യക്ഷപ്പെട്ടു. അയ്യയില്‍ പൃഥ്വിയുടെ ശരീര സൗന്ദര്യം ഉത്തരേന്ത്യക്കാരി പെണ്‍കുട്ടികളെയും ആരാധകരാക്കി മാറ്റി. ജോണ്‍ എബ്രഹാമിനും, ഹൃത്വിക്കിനും , സല്‍മാനും ഒപ്പം പൃഥ്വിയും വളര്‍ന്നു.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

മലയാളത്തിലെ നായകന്‍മാരുടെ ഗണത്തില്‍ ഏറ്റവും അധികം ആകര്‍ഷണീയതയുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ ഉയരമാണ് പലപെണ്‍കുട്ടികള്‍ക്കും അദ്ദേഹത്തോട് ആരാധന തോന്നാനുള്ള കാരണം. മലയാളത്തിലെ ഒരു പ്രമുഖ മാഗസിന്‍ ഇടയ്ക്ക് നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധികമാരുള്ള താരങ്ങളില്‍ ഒരാളായി ഉണ്ണിയെ തെരഞ്ഞെടുത്തു.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

ജയസൂര്യ എന്ന് സിനിമയില്‍ കാല് കുത്തിയോ അന്ന് മുതല്‍ കുറേ പെണ്‍പിള്ളേഴിസിന്റെ ഉറക്കം പോയി. ജയസൂര്യക്ക് കേരളത്തില്‍ വലിയൊരു വിഭാഗം പെണ്‍കുട്ടികളുടെ പിന്തുണയുണ്ട്. അയലത്തെ വീട്ടിലെ പയ്യനോട് തോന്നുന്ന ഇഷ്ടം എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ആരാധികമാരുടെ മുന്‍പില്‍ ഹീറോ ആകാന്‍ ദിവസവും ജിമ്മില്‍ പോകാനൊന്നും താരത്തിന് വയ്യ. പക്ഷേ ഡയറ്റ് നന്നായി നോക്കുന്നുണ്ട്.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍


ഏത് കഥാപാത്രത്തെയും തന്മത്വത്തോടെ അവതരിപ്പിക്കാന്‍ ഇന്ദ്രജിത്തിനോളം കഴിവുള്ള മറ്റൊരു യുവനടന്‍ ഇല്ല. വേഷത്തിനൊപ്പം ഇന്ദ്രന്റെ രൂപവും അയാളെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യനാക്കുന്നു.നന്നായി ശരീര സൗന്ദര്യത്തില്‍ ശ്രദ്ധവയ്ക്കുന്ന താരമാണ് ഇന്ദ്രജിത്ത്.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍


മോഡലും നടനുമായ രാജീവ് പിള്ള 11 വര്‍ഷമായി തന്റെ ശരീരത്തെ വ്യായമത്തിലൂടെ പരിപാലിക്കുന്നുണ്ട്. ശരീരസൗന്ദര്യം കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയ താരമാണ് ഇയാള്‍. സെലിബ്രിറ്റി ക്രിക്ക്റ്റ ലീഗിലുടെ രാജീവ് പിള്ളയക്ക് കിട്ടിയ ആരാധികമാരുടെ കണക്ക് എണ്ണിയാല്‍ തീരില്ല.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

അന്നും ഇന്നും നരേനോട് ആരാധന തോന്നുന്നവര്‍ ധാരാളം ഉണ്ട്. ഇരു നിറക്കാരനായ ഈ മലയാളിപ്പയ്യന് തമിഴിലും ഒട്ടേറെ ആരാധികമാരണ്ട്.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പദ്മസൂര്യയുടെ കൂടുതല്‍ ഫാന്‍സും പെണ്‍കുട്ടികളാണ്. ജിമ്മില്‍ പോവുകയും ഡയറ്റ് നോക്കിയുമാണ് പദ്മസൂര്യ തന്റെ ശരീര സൗന്ദര്യം പരിപാലിക്കുന്നത്.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍


2012 ല്‍ മലയാളസിനിമയിലെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ മേല്‍വിലാസം അന്ന് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ എന്നായിരുന്നു. എന്നാല്‍ ഇപ്പൊഴൊ ദുല്‍ഖറിന്റെ കാലം എന്ന് വേണം പറയാന്‍ കൈനിറയെ ചിത്രങ്ങള്‍, കേരളം നിറയെ ആരാധകര്‍. നന്നായി ഡയറ്റും വ്യായാമവും ചെയ്യുന്നുണ്ട് ദുല്‍ഖര്‍.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

ഒരിയ്ക്കല്‍ മണിക്കുട്ടന്‍ തരംഗമായിരുന്ന കൊളെജുകളിലും സ്‌കൂളുകളിലും. ആദ്യ സിനിമയുടെ പേരുപോലെ തന്നെ പലരും മണിക്കുട്ടനെ ബോയ്ഫ്രണ്ട് ആയികണ്ടു.

ഹോട്ട് നായകന്‍മാരുടെ വിശേഷങ്ങള്‍

അന്നും ഇന്നും സിക്‌സ് പാക്കില്‍ ഉള്ള നടനാണ് റിയാസ് ഖാന്‍.തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു

English summary
In the past, many heroes in Malayalam had a laid-back attitude towards fitness. Unlike their predecessors', these young Mollywood stars have become more health conscious and have adopted tough workout and diet regimes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam