twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാണിക്യ മലരും ജീവാംശമായും തരംഗമായ വര്‍ഷം! 2018ലെ മികച്ച പത്ത് മലയാള ഗാനങ്ങള്‍ കാണൂ

    By Midhun Raj
    |

    മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷം തന്നെയായിരുന്നു 2018. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഈ വര്‍ഷത്തില്‍ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. കലാമൂല്യമുളള സിനിമകള്‍ക്കൊപ്പം തന്നെ മാസ് എന്റര്‍ടെയ്നറുകളും നിരവധിയായി പുറത്തിറങ്ങി. വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളും ഈ വര്‍ഷം ഉണ്ടായിരുന്നു.

    ഷാന്‍ റഹ്മാന്‍ മാജിക്ക് വീണ്ടും! ശ്രദ്ധേയമായി ഞാന്‍ പ്രകാശനിലെ 'ആത്മാവിന്‍ ആകാശത്തില്‍'! ടീസര്‍ കാണൂഷാന്‍ റഹ്മാന്‍ മാജിക്ക് വീണ്ടും! ശ്രദ്ധേയമായി ഞാന്‍ പ്രകാശനിലെ 'ആത്മാവിന്‍ ആകാശത്തില്‍'! ടീസര്‍ കാണൂ

    മലയാളത്തിലെ മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കണ്ടൊരു വര്‍ഷം കൂടിയായിരുന്നു 2018. നിരവധി പുതുമുഖ താരങ്ങളും സംവിധായകരും ധാരാളമായി മലയാള സിനിമയിലേക്ക് കടന്നുവന്നു. നിരവധി ശ്രദ്ധേയ ഗാനങ്ങളും ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നു. സംഗീതാസ്വാദകരുടെ മനസില്‍ ഇടം പിടിച്ച മികച്ച പാട്ടുകള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. 2018ലെ പത്തു മികച്ച മലയാള ഗാനങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ.....

    ജീവാംശമായ്

    ജീവാംശമായ്

    ടൊവിനോ തോമസിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തീവണ്ടി. ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു ജീവാംശമായി. കൈലാസ് മേനോന്റെ സംഗീതത്തില്‍ ഹരിശങ്കറും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരുന്നത്. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് വലിയ രീതിയില്‍ തംരഗമായി മാറിയ ഒരു ഗാനമായിരുന്നു ഇത്. യൂടുബില്‍ അടക്കം മികച്ച സ്വീകാര്യതയായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്.

    പാട്ട് കാണൂ

    പൂമുത്തോളെ

    ജോജു ജോസഫ് നായക വേഷത്തിലെത്തിയ ജോസഫിലെ ഗാനമായിരുന്നു പുമുത്തോളെ. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ വിജയ് യേശുദാസായിരുന്നു ഈ ഗാനം പാടിയിരുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു ഈ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    മാണിക്യ മലരായ പൂവി

    മാണിക്യ മലരായ പൂവി

    ഒരു അഡാറ് ലവിലെ മാണിക്യ മലരായ പൂവിയും ഈ വര്‍ഷം തരംഗമായി മാറിയ ഗാനങ്ങളിലൊന്നായിരുന്നു. ഷാന്‍ റഹ്മാന്‍ റീ കമ്പോസ് ചെയ്ത ഗാനം വീനീത് ശ്രീനിവാസനായിരുന്നു പാടിയിരുന്നത്. പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നത്. പാട്ടിന്റെ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    കാണൂ

    കൊണ്ടോരാം

    മോഹന്‍ലാല്‍ ചിത്രം ഒടിയന്റെതായി പുറത്തിറങ്ങിയ ഗാനമായിരുന്നു കൊണ്ടോരാം കൊണ്ടോരം. എം ജയചന്ദ്രന്റെ സംഗീതത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നായിരുന്നു പാട്ട് ആലപിച്ചിരുന്നത്. ഒടിയനിലെ ഈ ഗാനവും തരംഗമായി മാറിയിരുന്നു. യൂടൂബില്‍ ഇതിനോടകം നിരവധി പേരാണ് പാട്ട് കണ്ടു കഴിഞ്ഞിരിക്കുന്നത്.

    രാസാത്തി

    അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനമായിരുന്നു രാസാത്തി. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു ഈ പാട്ട് പാടിയിരുന്നത്. ജിമിക്കി കമ്മലിനു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ പാട്ടും തരംഗമായി മാറിയിരുന്നു. ചിത്രവും തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമാണ് നേടിയിരുന്നത്. പ്രണയാതുരമായ ഗാനം സംഗീതാസ്വാദകരുടെ മനസില്‍ ഇടംനേടിയിരുന്നു.

    നീ പ്രണയമോതും

    ഫഹദ് ഫാസില്‍ ചിത്രം വരത്തനിലെ ഗാനമായിരുന്നു നീ പ്രണയമോദും. സുശിന്‍ ശ്യമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസിയും നസ്രിയയും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയിരുന്നത്. പാട്ട് ഹിറ്റായതിനു പുറമെ സിനിമയും വിജയം നേടിയിരുന്നു. വ്യത്യസ്ത രീതിയിലുളള സംഗീതമായിരുന്നു പാട്ടിന് മാറ്റ് കൂട്ടിയിരുന്നത്. ഈ ഗാനവും നിരവധി പേര്‍ യൂടൂബില്‍ കണ്ടിരുന്നു.

    ആരാരോ കൂടെ

    അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ ഗാനമായിരുന്നു ആരാരോ കൂടെ. നസ്രിയയുടെ തിരിച്ചുവരവ് ഗാനം എന്ന രീതിയിലായിരുന്നു പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്. രഘു ദീക്ഷിതിന്റെ സംഗീതത്തില്‍ ആന്‍ ആമിയായിരുന്നു ഈ ഗാനം പാടിയിരുന്നത്. ഈ പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

    മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനവും തംരംഗമായി മാറിയിരുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തിലെ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. പ്രാര്‍ത്ഥന ഇന്ദ്രജിത്തായിരുന്നു ഈ പാട്ട് പാടിയിരുന്നത്.

    സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ കൂറാഹ് ആന്തം ഗാനവും ഈ വര്‍ഷം തരംഗമായി മാറിയിരുന്നു. സക്കറിയ സംവിധാനം ചെയ്ത ചിത്രം സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തിലായിരുന്നു ഒരുക്കിയിരുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍,സാമുവല്‍ എബിയോള റോബിന്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി.

    ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലെ ഗാനമായിരുന്നു നെഞ്ചിനുളളിലാകെ. ദീപാങ്കുരന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രാധികാ നാരായണനും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയിരുന്നത്. ഈ ഗാനത്തിനും മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

    മമ്മൂക്കയുടെ പേരന്‍പ് ജനുവരിയില്‍ കേരളത്തില്‍! തിയ്യേറ്ററുകളില്‍ എത്തുന്നതിനുമുന്‍പായി പ്രദര്‍ശനംമമ്മൂക്കയുടെ പേരന്‍പ് ജനുവരിയില്‍ കേരളത്തില്‍! തിയ്യേറ്ററുകളില്‍ എത്തുന്നതിനുമുന്‍പായി പ്രദര്‍ശനം

    സാമന്ത-നാഗചൈതന്യ താരജോഡികള്‍ വീണ്ടും! പുതിയ ചിത്രം മജിലി വരുന്നു! ഫസ്റ്റ്‌ലുക്ക് പുറത്ത്‌സാമന്ത-നാഗചൈതന്യ താരജോഡികള്‍ വീണ്ടും! പുതിയ ചിത്രം മജിലി വരുന്നു! ഫസ്റ്റ്‌ലുക്ക് പുറത്ത്‌

    English summary
    top ten malayalam songs in 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X