»   » 2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ സംബന്ധിച്ച് 2015 ല്‍ വിരലിലെണ്ണാവുന്ന ചില മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. നൂറ്റമ്പതോളം സിനിമകള്‍ റിലീസായതില്‍ 20 ചിത്രങ്ങള്‍ മാത്രമാണ് മോശമല്ലാത്ത അഭിപ്രായം നേടിയത്. 250 കോടിയോളമാണ് പോയവര്‍ഷം മലയാള സിനിമ വരുത്തിവച്ച നഷ്ടം

ഇതിന്റെയൊക്കെ ഇടയില്‍ ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളുമുണ്ട്. ചില കലക്ഷന്‍ റെക്കോടുകളെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും കണ്ടു. പ്രേമമാണ് പോയവര്‍ഷം ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രം. വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഇതിലും മികച്ച കലക്ഷന്‍ നേടാമായിരുന്നു. നോക്കാം, കഴിഞ്ഞ വര്‍ഷം മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്...


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമാണ് 2015 ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രം. 63 കോടി. ചിത്രത്തിന്റെ വ്യാജ പ്രിന്റുകള്‍ ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ഇതിലും മികച്ച കലക്ഷന്‍ നേടിയേനെ. അതേ സമയം, അപ്പോഴുള്ള പുകിലല്ലാതെ, കേസിലെ പ്രതിയെ ഇതുവരെ പടിച്ചതായി വിവരമില്ല.


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

പ്രേമത്തിന് ശേഷം കേരളക്കരയെ ഇളക്കിമറിച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. 60 കളില്‍ കോഴിക്കോടെ മുക്കത്ത് സംഭവിച്ച ഒരു യഥാര്‍ത്ഥ പ്രണയ കഥയെ ആര്‍എസ് വിമല്‍ സിനിമയാക്കുകയായിരുന്നു. കഥയിലെ നായിക ഇന്നും ജീവിച്ചിരിയ്ക്കുന്നു. പൃഥ്വിയും പാര്‍വ്വതിയും താരജോഡികളായെത്തിയ ചിത്രം 58 കോടിയാണ് ബോക്‌സോഫീസില്‍ വാരിയത്


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

മൂന്നാം സ്ഥാനത്തും നവാഗത സംവിധായകന്റെ ചിത്രമാണ്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയുമായിരുന്നു. 48 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

ബോക്‌സോഫീസ് കലക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന ചിത്രങ്ങളില്‍ ഒരു പൃഥ്വിരാജ് - നിവിന്‍ പോളി മത്സരം തന്നെ കണ്ടു. നാലാം സ്ഥാനത്ത് നിവിന്‍ നായകനായ ഒരു വടക്കന്‍ സെല്‍ഫിയാണ്. ഈ സിനിമയും ഒരുക്കിയത് ഒരു നവാഗത സംവിധായകനാണെന്നത് ശ്രദ്ധേയം. നിവിന്‍ പോളിയ്‌ക്കൊപ്പം അജു വര്‍ഗീസും വിനീത് ശ്രീനിവാസനം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 23 കോടി രൂപ ബോക്‌സോഫീസില്‍ നേടി


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

അഞ്ചാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം ഇരിയ്ക്കുന്നു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധിക്കും മമ്മൂട്ടിയും ഒത്തു ചേര്‍ന്നപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുതായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും 20 കോടി നേടി. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തിയത്


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

സലിം അഹമ്മദ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന പത്തേമാരിയും തിയേറ്ററില്‍ മികച്ച പ്രകടനം നടത്തി. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം മമ്മൂട്ടിയും സലീം അഹമ്മദും ഒന്നിച്ച ചിത്രമാണ് പത്തേമാരി. 15.20 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

സിനിമ പരാജയമായിരുന്നെങ്കിലും മോഹന്‍ലാലിന്റെ ലോഹം കലക്ഷന്റെ കാര്യത്തില്‍ റെക്കോഡ് നിലനിര്‍ത്തി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമൊക്കെ റിലീസിന് മുമ്പേ വിറ്റുപോയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 15 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും വാരിയത്


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

മികച്ച കലക്ഷന്‍ നേടിയ നടന്മാരില്‍ പൃഥ്വിയ്ക്കാണ് മുന്‍തൂക്കം. എന്ന് നിന്റെ മൊയ്തീനും, അമര്‍ അക്ബര്‍ അന്തോണിയും കൂടാതെ അനാര്‍ക്കലിയും തിയേറ്ററില്‍ നന്നായി ഓടി. പൃഥ്വിയുടെ പൃക്കറ്റ് 43 യ്ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി 14.50 കോടിയാണ് കലക്ഷന്‍ നേടിയത്


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

മൈ ബോസിന് ശേഷം ജീത്തു ജോസഫും ദിലീപും ഒന്നിച്ച ചിത്രമാണ് മൈ ബോസ്. മികച്ചൊരു കുടുംബ ചിത്രം. ജനപ്രിയ നായകന്റെ സമീപകാലത്തെ ഏറ്റവും മികച്ച ചിത്രമെന്ന പട്ടികയിലാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ സ്ഥാനം. 12.80 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍


2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സിനിമ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ ഇല്ലയോ, കലക്ഷന്റെ കാര്യത്തില്‍ വീഴ്ച പറ്റിയില്ല. ഈ ചിത്രത്തിന്റെയും സാറ്റലൈറ്റ് അവകാശം റിലീസിന് മുമ്പേ ചാനലുകാര്‍ സ്വന്തമാക്കിയിരുന്നു. 11.50 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍


English summary
top ten Mollywood movies box office collection in 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X