»   » ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam

ഒക്ടോബര്‍ മാസം കേരളത്തിലെ തിയേറ്ററുകള്‍ക്ക് സമ്പന്ന മാസമാണ്. മികച്ചതും കലാമൂല്യമുള്ളതുമായ നല്ല കുറേ സിനിമകള്‍. പത്ത് സിനിമകളില്‍ മൂന്ന് സിനിമകള്‍ മാത്രമേ അന്യഭാഷയില്‍ നിന്നുള്ളൂ എന്നതും മലയാള സിനിമയെ അപേക്ഷിച്ച് അവ പിന്നിലാണെന്നതും സന്തോഷകരം

പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാത്ത മാസമായിട്ടും മികച്ച സിനിമകള്‍ ആരോഗ്യകരമായ ഒരു മത്സരം കേരളത്തിലെ തിയേറ്ററുകളില്‍ നടത്തുന്നതും നല്ല സൂചനയാണ്. ഏതൊക്കെയാണ് ആ ചിത്രങ്ങളെന്ന് നോക്കാം...

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് തുടങ്ങിയവരേ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നു

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

സെപ്റ്റംബര്‍ 19 ന് റിലീസ് ചെയ്ത ആര്‍ എസ് വിമലിന്റെ എന്നു നിന്റെ മൊയ്തീന്‍ ഇപ്പോഴും ഒന്നാം നിരയില്‍ തന്നെയാണ്

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

ഇക്കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത മോഹന്‍ലാലിന്റെ കനല്‍ മത്സരത്തില്‍ മുന്നിലേക്ക് വരികയാണ്. പ്രതികാരത്തിന്റെ കഥയാണ് കനല്‍

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

അവാര്‍ഡ് ടൈപ്പ് എന്ന് പറഞ്ഞ് തുടക്കത്തില്‍ മാറ്റി നിര്‍ത്തിയ സലിം അഹമ്മദിന്റെ പത്തേമാരി ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

ആഷിഖ് അബു സംവിധാനം ചെയ്ത ഇന്നലെ (ഒക്ടോബര്‍ 23) റിലീസായ റാണി പദ്മിനിയും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. മഞ്ജുവും റിമയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

ഈ മലയാള സിനിമകള്‍ക്കൊപ്പം വിക്രം നായകനായ 10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രവുമുണ്ട്. വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സമാന്തയാണ് നായിക

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയും മികച്ച അഭിപ്രായങ്ങള്‍ നേടുന്നു

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത്, ധനുഷ് നിര്‍മിച്ച്, വിജയ് സേതുപതിയും നയന്‍താരയും ഒന്നിച്ചഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രമാണ് കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന മറ്റൊരു അന്യഭാഷ ചിത്രം

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

അലിയ ഭട്ടും ഷാഹിദ് കപൂറും ഒന്നിച്ചഭിനയിച്ച ഷാന്തര്‍ എന്ന ബോളിവുഡ് ചിത്രവും കേരളത്തിലെ തിയേറ്ററുകളില്‍ മത്സരിക്കുന്നു

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററില്‍ മത്സരിക്കുന്ന 10 സിനിമകള്‍

ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയാണ് മറ്റൊരു ചിത്രം

English summary
Top ten movies which going good in Kerala theaters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam