ലിഡിയ നല്‍കിയ ക്രിസ്മസ് സമ്മാനവുമായി ടൊവിനോ തോമസ്, ഇതൊരു ഓര്‍മ്മ പുതുക്കലാണോയെന്ന സംശയമുണ്ട്
ടൊവിനോ തോമസിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ കുടുംബത്തേയും കൂടെക്കൂട്ടാറുണ്ട് താരം. ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തുമ്പോള്‍ ശക്തമായ പിന്തുണയാണ് ലിഡിയ നല്‍കിയത്. തന്റെ ആഗ്രഹം മനസ്സിലാക്കി പിന്തുണയ്ക്കുകയായിരുന്നു ഭാര്യയെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുന്നതിനിടയിലായിരുന്നു ടൊവിനോ ലിഡിയയുമായി പ്രണയത്തിലായത്. മലയാളം ക്ലാസിലെ പരിചയം പിന്നീട് പ്രണയമായി വഴിമാറുകയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞതിന് ശേഷമായിരുന്നു ലിഡിയ തിരിച്ച് ഇഷ്ടമാണന്ന് പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.
സിനിമയിലെത്തിയതിന് ശേഷമായിരുന്നു ടൊവിനോയുടെ വിവാഹം. വിവാഹ ശേഷം ലൊക്കേഷനുകളിലെല്ലാം മിക്കപ്പോഴും ലിഡിയയും കൂടെയുണ്ടാവാറുണ്ട്. ഇസ വളര്‍ന്ന് സ്‌കൂളില്‍ പോവാറുന്നത് വരെ ഇങ്ങനെ നാടോടികളായി പോവാമെന്നായിരുന്നു താരം പറഞ്ഞത്. ഇസയ്ക്ക് കൂട്ടായി ടഹാനെത്തിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ടഹാന്റെ മാമോദീസ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ക്രിസ്മസ് സമ്മാനം നല്‍കി ഞെട്ടിച്ച ലിഡിയയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിക്കോണ്‍ ക്യാമറയായിരുന്നു ലിഡിയ പ്രിയതമനായി നല്‍കിയത്. ലിഡിയയെ ചേര്‍ത്തുപിടിച്ച് ഫോട്ടോ പകര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പമായാണ് ടൊവിനോ കുറിപ്പ് പോസ്റ്റ് ചെയ്തത്. സമ്മാനം കിടുക്കിയെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.

കൊള്ളാം, ഇതിനെക്കാൾ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറയ്‌ക്കും, ഞങ്ങൾ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൌതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി.
നമ്മൾ യാത്ര ചെയ്യുമ്പോൾ നിന്റെ ചിത്രങ്ങൾ ഞാൻ ക്ലിക്ക് ചെയ്യുന്നില്ല എന്നോർപ്പിക്കാനാണോ ഇത്? ഇത് എന്നെ ഏൽപ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് ഇഷ്ടമായി, നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നുമായിരുന്നു ടൊവിനോ കുറിച്ചത്.


Click it and Unblock the Notifications











