For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനെയാണ് ഇഷ്ടം, ദുല്‍ഖറിനോട് അസൂയ തോന്നിയിട്ടുണ്ട്, കാരണം പറഞ്ഞ് ടൊവിനോ

  |

  യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. വില്ലനായിട്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായക നടനായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ടൊവിനോയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

  ഡോക്ടര്‍ റോബിനും ജാസ്മിനു തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം ഇതാണ്; വെളിപ്പെടുത്തി ഡെയ്‌സി

  സഹപ്രവര്‍ത്തകരുമായി വളരെ അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിക്കുന്ന ആളാണ് ടൊവിനോ തോമസ്. പൃഥ്വിരാജും, ദുല്‍ഖറും നടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഇവരോട് വലിയ ആത്മബന്ധവുമുണ്ട്. തുടക്കകാലത്ത് ഇവരുടെ സിനിമകളാണ് ടൊവിനോയുടെ ശ്രദ്ധിക്കപ്പെടുന്നത്. ദുല്‍ഖറിന്റെ എബിസിഡിയിലെ നെഗറ്റീവ് കഥാപാത്രവും മൊയ്തീനിലെ അപ്പു എന്ന ക്യാരക്ടറും ടൊവിനോയുടെ സിനിമ ജീവിതം മാറ്റുകയായിരുന്നു. നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളാണെങ്കില്‍ കൂടിയും ഈ സിനിമകള്‍ക്ക് ശേഷം ടൊവിനോയെ തേടി ക്യാരക്ടര്‍ റോളുകള്‍ എത്തുകയായിരുന്നു.

  താന്‍ നോ പറഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മനുഷ്യന്‍ എന്നെ ഇഷ്ടപ്പെടുന്നു, പ്രണയകഥ പറഞ്ഞ് ദില്‍ഷ

  ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്നത് ടൊവിനോയുടെ ഒരു അഭിമുഖമാണ്. ദുല്‍ഖര്‍ സല്‍മാനോട് അസൂയ തോന്നിയിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്. കൈരളി ടിവി സംപ്രേക്ഷണ ചെയ്യുന്ന ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് നടനോട് തോന്നിയ അസൂയയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒപ്പം തന്നെ പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെ കുറിച്ചും പറയുന്നുണ്ട്. അവതാരകനായി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനായിരുന്നു മറുപടി.

  ''പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരെയാണ് ഇഷ്ടം. ഏറ്റവും കൂടുതല്‍ അസൂയ തോന്നിയിട്ടുള്ളത് ആരോടാണ്'' എന്നായിരുന്നു ചോദ്യം. പൃഥ്വിയോടാണ് ഇഷ്ടമെന്നാണ് ടൊവിനോ പറയുന്നത്. 'അദ്ദേഹത്തിന്റെ ചില ഫീച്ചറുകള്‍ തനിക്ക് ഇഷ്ടമാണ്. അതുപോലെ ദുല്‍ഖറിന്റെ ഡ്രസ്സിംഗ് സ്‌റ്റൈല്‍ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും' ടൊവിനോ പറഞ്ഞു. ഭയങ്കര നല്ല ഡ്രസ്സിംഗ് സെന്‍സുള്ള ആളാണ് ദുല്‍ഖറെന്നും ടൊവിനോ'' കൂട്ടിച്ചേര്‍ത്തു.

  ഈ അടുത്തിടെ ജിഞ്ചര്‍ മീഡിയയക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരുന്നു.
  'ദുല്‍ഖറിനോടുള്ള സൗഹൃദത്തിലാണ് ഞാന്‍ കുറുപ്പിന്റെ ഭാഗമായത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് ഈ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലാണ്. ദുല്‍ഖര്‍ എനിക്കറിയാവുന്ന ആളാണ്. എന്നോട് ഭയങ്കര സ്വീറ്റായി പെരുമാറിയിട്ടുള്ള ആളാണ്. സിനിമയില്‍ സക്സസ്ഫുള്ളാവുമ്പോള്‍ ഞാന്‍ എത്ര സന്തോഷിക്കുന്നോ അത്രതന്നെ സന്തോഷിക്കുന്ന ഒരാളാണ്. മിന്നല്‍ മുരളി കണ്ടിട്ടും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പുറത്തുള്ളവര്‍ക്ക് ഞങ്ങളൊക്കെ തമ്മിലുള്ള അടുപ്പം കുറച്ചെങ്കിലും മനസിലാക്കാന്‍ സാധിച്ചാല്‍ ഇവിടെ ഒരു ഫാന്‍സും തമ്മില്‍ ഫൈറ്റ് ചെയ്യില്ല, എന്ന് തോന്നുന്നു'' എന്നായിരുന്നു ടൊവിനോ പറഞ്ഞത്.

  Recommended Video

  മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്

  ദുല്‍ഖറിന്റെ 'ഹേ സനാമിക'യും ടൊവിനോയുടെ നാരദനും ഒരു ദിവസമായിരുന്നു തിയേറ്ററില്‍ എത്തിയത്. മാര്‍ച്ച് 3 ന് തന്നേയായിരുന്നു മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വവും റിലീസ് ചെയ്തത്. മായാനദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിച്ച ചിത്രമായിരുന്നു നാരദന്‍. അന്ന ബെന്‍ ആയിരുന്നു നായിക. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്ത് വന്ന ടൊവിനോ ചിത്രമായിരുന്നു ഇത്. തല്ലുമാലയാണ് ഇനി പുറത്ത് വരാനുള്ള ടൊവിനോയുടെ ചിത്രം. ഫ്രീക്ക് ലുക്കിലുള്ള നടന്റെ ചിത്രം പുറത്ത് വന്നിരുന്നു. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  English summary
  Tovino Thomas Opens Up About Prithviraj And Dulquer Salmaan, Throwback Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X