പ്രേക്ഷകരെ ഞെട്ടിച്ച് ടൊവിനോ!! ഒരു കുപ്രസിദ്ധ പയ്യനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ, കാണൂ
ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം
തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രമാണ് ഒരു കുപ്രപസിദ്ധ പയ്യൻ. നടൻ. തലപ്പാവ് , ഒഴുമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം നടൻ മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിമാരായ അനു സിത്താരയും നിമിഷ സഞ്ജയനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അജയൻ എന്ന പാൽക്കാരൻ പയ്യനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും, പുറത്തിറങ്ങിയ പാട്ടുമൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ടൊവിനോയുടെ കരിയറിൽ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഒരു കുപ്രസിദ്ധ പയ്യനെന്ന് നിസംശയം പറയാം.

ഒരു ത്രില്ലര്‍ ചിത്രം
തീവണ്ടിയുടെ വൻ വിജയത്തിനു ശേഷം ടൊവിനേ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. മികച്ച പ്രതീക്ഷയാണ് ഈ ചിത്രത്തിനു മേലുളളത്. ഈ അടുത്ത കാലത്ത് പുററത്തിറങ്ങിയ എല്ലാ ടൊവിനോ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. അതിനാൽ തന്നെ ഒരു കുപ്രസിദ്ധ പയ്യനും മികച്ച ചിത്രമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മറ്റുള്ള ടൊവിനോ ചിത്രങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നത്. പുറത്തു വന്ന ടീസറിൽ നിന്നും ട്രെയിലറുകളിൽ നിന്നും വ്യക്തമാണ്. ഒരു ത്രില്ലര്‍ ചിത്രമായാണ് മധുപാല്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ ഒരു പാല്‍ക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഏത് നിമിഷവും ആരെ വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥയാണ് ഒരു കുപ്രസിദ്ധ പയ്യന്‍!

വൻ താരനിര
വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. അനുസിത്താരയും, നിമിഷ സഞ്ജയനുമാണ് ചിത്രത്തിലെ നായികമാർ. ടൊവിനോയെ കൂടാതെ ഇരുവരുടേയും കരിയറിലെ ഒരു മികച്ച ചിത്രമായിരിക്കും ഒരു കുപ്രസിദ്ധ പയ്യൻ. സിദ്ധിഖ്,ദിലീഷ് പോത്തന്‍, ശരണ്യ പൊന്‍വര്‍ണന്‍,ശ്വേത മേനോന്‍, അലന്‍സിയര്‍ ലോപ്പസ്,സുകന്യ,മാല പാര്‍വ്വതി, സുധീര്‍ കരമന,ബാലു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജീവന്‍ ജോബ് തോമസാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒരു നിമിഷത്തിന്റെ കഥ
ഒരു മനുഷ്യന് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു നിമിഷത്തിന്റെ കഥായാണ് ഒരു കുപ്രസിദ്ധ പയ്യൻ. ചിത്രത്തിന െ കുറിചച് സംവിധായകൻ മധുപാൽ പറഞ്ഞത് ഇങ്ങനെയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് വ്യക്തമാക്കിയത്. നമുക്ക് മുന്നിലുളള ഈ നിമിഷത്തില്‍ സത്യവും കളളവുമുണ്ട്. നമ്മുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ രണ്ട് സിനിമകളേക്കാള്‍ ഇത്തവണ ഏറെ ജനകീയമായൊരു വിഷയമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അജയൻ എന്ന പാൽക്കാരൻ
അജയൻ എന്ന പാൽക്കാരൻ പയ്യനായിട്ടാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. രണ്ട് വ്യത്യസ്ത സ്വഭാവമുളള കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആരെയും പേടിക്കാതെ എന്തിനെയും സധൈര്യം നേരിടുന്ന തരത്തിലുള്ള സ്വഭാവത്തിനുടമയാണ് അജയന്‍. എന്നാല്‍ അതേ സമയം തന്നെ മറ്റുള്ളവരെല്ലാം തനിക്കൊപ്പമുണ്ടാവുമ്പോള്‍ തന്റേതായ ലോകത്തേക്ക് ഒതുങ്ങിക്കൂടാനും അജയന്‍ ശ്രമിക്കാറുണ്ട്. വൈരുദ്ധ്യമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന കഥാപാത്രമാണ് അജയൻ


Click it and Unblock the Notifications











