For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുട കാണിച്ച് ടൊവിനോ, കളിയാക്കിയ ആരാധകനെ തേച്ചൊട്ടിച്ച് കളഞ്ഞു! ടൊവിനോ ഇതെന്തൊരു ട്രോളനാണ്!

  |

  കേരളത്തിലെ പ്രളയത്തിന്റെ സമയത്ത് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച താരം ടൊവിനോ തോമസായിരുന്നു. ആളുകളിലേക്ക് ഇറങ്ങി ചെന്നായിരുന്നു താരത്തിന്റെ പ്രവര്‍ത്തനം. ഇതോടെ ടൊവിനോ ഒരു ജനപ്രിയനായി മാറിയെന്ന് പറയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. അത്തരം കിടിലന്‍ മറുപടിയുടെ പേരിലും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

  2.o ബോക്‌സോഫീസ് തകര്‍ക്കും, തിയറ്ററുകളെ പൂരപ്പറമ്പാക്കി വമ്പന്‍ റിലീസ്! പ്രേക്ഷക പ്രതികരണമിങ്ങനെ

  ഇപ്പോഴും അതുപോലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. സിക്‌സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്‌നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്.

  രജനിയുടെ 2.0 ൽ ദിലീപിന്റെ ഡിങ്കനും!! ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ട്, കാണൂ

  തിരശീലയിലെ ആണ്‍ മേല്‍ക്കോയ്മയെ തകര്‍ത്തെറിഞ്ഞ് പായുന്ന ഓട്ടര്‍ഷ!

  ജിമ്മനാവാന്‍ പോയ ടൊവിനോ

  ജിമ്മനാവാന്‍ പോയ ടൊവിനോ

  ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം വളരെയേറെ പ്രധാന്യം നല്‍കുന്ന താരമാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ടൊവിനോ പുറത്ത് വിട്ട ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ശരീര സൗന്ദര്യ ആരാധകര്‍ക്കായി ജിമ്മില്‍ പോയി അവിടെ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം ചില കിറുക്കളും താരം പങ്കുവെച്ചിട്ടുണ്ട്.

  വര്‍ക്കൗട്ട് വീഡിയോ

  കാലിന് സ്‌ട്രെങ്ത്ത് ലഭിക്കുന്ന തരത്തിലുള്ള വര്‍ക്കൗട്ടായിരുന്നു ടൊവിനോ ചെയ്തിരുന്നത്. ഫ്‌ളെക്‌സിബിള്‍ ആയ മൂവ്‌മെന്റുകളോടെ തല കീഴായി തൂങ്ങി കിടക്കുകയും അതിനൊപ്പം ചില കസര്‍ത്തുകള്‍ നടത്തുന്നതുമാണ് വീഡിയോയലിുള്ളത്. വര്‍ക്കൗട്ടിന് ശേഷമുള്ള കിറുക്കുകള്‍, കരുത്ത് പരീക്ഷിക്കുകയാണെന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് സര്‍ക്കസില്‍ ആയിരുന്നോ? സര്‍ക്കസുകാര്‍ കാണേണ്ട, കൊത്തികൊണ്ട് പോവും. നിങ്ങള്‍ റബ്ബല്‍ പാലാണോ കുടിക്കുന്നത് എന്നിങ്ങനെ ടൊവിനോയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

   പിന്നാലെ ഫോട്ടോ വരുന്നു

  പിന്നാലെ ഫോട്ടോ വരുന്നു

  വര്‍ക്കൗട്ട് വീഡിയോയ്ക്ക് പിന്നാലെ ലെഗ് മസില്‍ കാണിച്ച് കൊണ്ടുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ഒരു ആരാധകന്‍ താരത്തെ ട്രോളാന്‍ എത്തിയത്. 'എന്താ അച്ചാ കാലിന് യാ നീര് വന്നോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തന്നെ കളിയാക്കാന്‍ എത്തിയതാണെന്ന് മനസിലായാതോടെ ടൊവിനോയും രംഗത്തെത്തി. മാസ് മറുപടി കൊടുത്തായിരുന്നു ടൊവിനോ ആരാധകനെ തേച്ചൊട്ടിച്ചത്.

  ടൊവിനോയുടെ മറുപടി

  ടൊവിനോയുടെ മറുപടി

  ഒരു പഴയ ബോംബ് കഥ എന്ന സിനിമയില്‍ വിജയരാഘവന്റെ ഡയലോഗിന്റെ ചുവട് പിടിച്ചാണ് ഈ ചോദ്യത്തിനുള്ള മറുപടി ടൊവിനോ കൊടുത്തത്. 'വൗ പുതിയ കോമഡി. ഫ്രഷ്!! ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി. വണ്ടര്‍ഫുള്‍. ശ്യോ എന്തൊരു ഫ്രഷ് കോമഡി' എന്നായിരുന്നു താരത്തിന്റെ മുറിക്ക് കൊള്ളുന്ന ഉത്തരം. ആരാധകന്റെ ചോദ്യവും ടൊവിനോയുടെ മറുപടിയും സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമായിരിക്കുകയാണ്.

  English summary
  Tovino Thomas shares workout video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X