For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  6 മാസം 3 സിനിമകള്‍! ഈ മാസം രണ്ട് സിനിമകള്‍ വേറെയും! ബാക്കിയും കൂടി മിന്നിച്ചേക്കണേന്ന് ടൊവിനോ

  |

  2019 ലെ ആറാം മാസത്തിലെത്തി നില്‍ക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് ലാഭം നിറഞ്ഞൊരു കാലയളവ് തന്നെയാണ്. നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയ ചിത്രങ്ങളും അല്ലാത്തവയുമായി നിരവധി സിനിമകളാണ് പിറന്നത്. നടന്‍ ടൊവിനോ തോമസിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തിലെ ആദ്യ പകുതി സന്തോഷം നിറഞ്ഞതായിരുന്നു.

  ബാക്കി ഉള്ളതും അങ്ങനെ തന്നെ ആയിരിക്കണമെന്ന് പറഞ്ഞ് താരമെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളിലെ കഥാപാത്രങ്ങളെ കുറിച്ചും ഇനി വരാനിരിക്കുന്ന വേഷങ്ങളെ കുറിച്ചും താരം പറഞ്ഞത്. എല്ലാം ഒന്നിനൊന്ന് ഗംഭീര റോളുകളാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

   ടൊവിനോയുടെ വാക്കുകളിലേക്ക്..

  ടൊവിനോയുടെ വാക്കുകളിലേക്ക്..

  ഈ വര്‍ഷം ആദ്യ പകുതി ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു! ബാക്കിയും കൂടി മിന്നിച്ചേക്കണേ! ജതിന്‍ രാംദാസ്, വിശാല്‍ രാജശേഖരന്‍, പോള്‍ വി അബ്രഹാം, ഇസഹാക്ക് ഇബ്രാഹിം, ലൂക്ക. എന്നുമാണ് ടൊവിനോ പറഞ്ഞിരിക്കുന്നത്. ലൂസിഫര്‍, ഉയരെ, വൈറസ് എന്നീ മൂന്ന് സിനിമകളും അതിലെ കഥാപാത്രങ്ങളും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇനി വരാനിരിക്കുന്നത് ലൂക്ക, എന്ന ചിത്രവും ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ ആണ്. ഇതെല്ലാം സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രവും ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.

  അതിഥി വേഷം

  അതിഥി വേഷം

  ടൊവിനോ നായകനായി അഭിനയിച്ച സിനിമകളൊന്നും ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എന്നാല്‍ അതിഥി വേഷത്തില്‍ മൂന്ന് സിനിമകളില്‍ താരമുണ്ടായിരുന്നു. അഭിനയ പ്രധാന്യമുള്ളതും സിനിമയിലെ നെടൂംതൂണുകളായ മൂന്ന് വേഷമായിരുന്നു ടൊവിനോ അവതരിപ്പിച്ചിരുന്നത്. ആദ്യമെത്തിയത് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറായിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകാണ് ടൊവിനോ. പികെ രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ മകന്‍ രതിന്‍ രാംദാസ് എന്ന റോളിലാണ് ടൊവിനോ എത്തിയത്. പ്രതീക്ഷച്ചതിലും ഗംഭീര എന്‍ട്രിയായിരുന്നു താരത്തിന് ലൂസിഫറില്‍ ലഭിച്ചത്.

  ഉയരെയിലും മിന്നിച്ചു

  ഉയരെയിലും മിന്നിച്ചു

  ആസിഫ് അലി നായകനാണെന്ന് തോന്നിച്ചാണ് ഉയരെ തിയറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ വിശാല്‍ രാജശേഖരന്‍ എന്ന പേരിലെത്തിയ ടൊവിനോയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ഉയരെയില്‍ നായക സമാനമായ കഥാപാത്രമായിരുന്നു ടൊവിനോയ്ക്് ലഭിച്ചത്. ഏപ്രില്‍ അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തിച്ച ഉയരെ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനകം ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ നേടി.

  കളക്ടറായി വൈറസില്‍

  കളക്ടറായി വൈറസില്‍

  ഉയരെയ്ക്ക് പിന്നാലെ വൈറസ് എന്ന ചിത്രത്തിലൂടെ ടൊവിനോ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിപ്പയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കോഴിക്കോട് കളക്ടറായിട്ടായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ 2019 ന്റെ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ മൂന്ന് സിനിമകളില്‍0 സഹതാരമായിട്ടെത്തി ടൊവിനോ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ സിനിമകളിലൊന്നും നായകന്‍ അല്ലെങ്കിലും ടൊവിനോയുടെ പേരിലും മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

   നായകനാവുന്ന സിനിമകള്‍

  നായകനാവുന്ന സിനിമകള്‍

  ഈ മാസം തന്നെ ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന സിനിമകളും റിലീസിനെത്തുകയാണ്. അതില്‍ ആദ്യമെത്തുന്നത് സിനിമയ്ക്കുള്ളിലെ സിനിമയെ ആസ്പദമാക്കി ഒരുക്കിയി 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ആണ്. സലീം അഹമ്മദിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ജൂണ്‍ 21 തിയറ്ററുകളിലേക്ക് എത്തുകയാണ്. അനു സിത്താരയാണ് നായിക. സിദ്ദിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് മറ്റ് അഭിനേതാക്കാള്‍. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിഘാനം നിര്‍വഹിക്കുമ്പോള്‍ ബിജിപാലാണ് സംഗീതമൊരുക്കുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കും. അലന്‍സ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ലൂക്ക

  ലൂക്ക

  'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' വിന് തൊട്ട് പിന്നാലെ തന്നെ ടൊവിനോയുടെ മറ്റൊരു ചിത്രം കൂടി റിലീസ് ചെയ്യും. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്ക ആണ് ജുണ്‍ 28ന് റിലീസ് തീരുമാനിച്ചിരിക്കുന്നത്. റോമാന്റിക് എന്റര്‍ടെയിനറായിട്ടാണ് ലൂക്ക ഒരുക്കുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയാണ് നായിക. മൃദുല്‍ ജോര്‍ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ വേറിട്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

  English summary
  Tovino Thomas talks about upcoming 3 Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X