»   » ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

Written By:
Subscribe to Filmibeat Malayalam

ജനുവരിയെയും ഫെബ്രുവരിയെയും അപേക്ഷിച്ച് മാര്‍ച്ചില്‍ അധികം സിനിമകളൊന്നും റിലീസിനെത്തിയിരുന്നില്ല. എന്നാല്‍ കാര്യമായി തന്നെ രണ്ട് സിനിമകള്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൂമരവും ഇരയുമായിരുന്നു മാര്‍ച്ചിലെ പ്രധാന റിലീസുകളില്‍ പെട്ടത്.

ഈ മാസം ഇനി റിലീസിനൊരുങ്ങുന്ന അഡാറ് സിനിമകള്‍ വേറെയുമുണ്ട്. മമ്മൂട്ടിയുടെ പരോള്‍, ആന്റണി വര്‍ഗീസിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, പൃഥ്വിരാജിന്റെ രണം, കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. ഈ സിനിമകളെയെല്ലാം വ്യത്യസ്തമാക്കുന്നത് അടുത്തിടെ സിനിമയില്‍ നിന്നും പുറത്തിറങ്ങിയ ട്രെയിലറുകളായിരുന്നു.

പരോള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരോള്‍. മാര്‍ച്ച് 30 ന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ എന്നിങ്ങനെ മമ്മൂക്കയുടെ കരിയറിലെ തന്നെ മികച്ചൊരു സിനിമയാവാനുള്ള മുന്നൊരുക്കത്തിലാണ് പരോള്‍. ചിത്രത്തില്‍ നിന്നും പുറത്ത് വിട്ട ട്രെയിലര്‍ ഹിറ്റായിരുന്നു. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി പരോളില്‍ അഭിനയിക്കുന്നത്. അലക്‌സിന്റെ കുടുംബത്തെയും രാഷ്ട്രീയത്തെയും ജയില്‍ ജീവിതത്തെയും സൂചിപ്പിക്കുന്ന തരത്തിലുള്ള ട്രെയിലറായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇതില്‍ നിന്നും സിനിമയുടെ നിലവാരം എങ്ങനെയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്ത് വന്നിരുന്നു. 1 മിനുറ്റും 41 സെക്കന്‍ഡ്‌സും മാത്രമുള്ള ട്രെയിലര്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. ചെമ്പന്‍ വിനോദ്, വിനായകന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും സിനിമയിലുണ്ട്. അടി വെടി പുക എന്നിവയുമായിട്ട് പുറത്ത് വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. ജയിലിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കാണിച്ച് കൊണ്ടായിരുന്നു ട്രെയിലര്‍ പുറത്തെത്തിയത്.

രണം

പൃഥ്വിരാജിന്റെ മറ്റൊരു അഡാര്‍ സിനിമയാണ് രണം. പൃഥ്വിയ്‌ക്കൊപ്പം റഹ്മാനാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറുകളും ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ച്ച് 17 ന് രണത്തില്‍ നിന്നും പുതിയ മറ്റൊരു ടീസറും കൂടി എത്തിയിരുന്നു. സിനിമയിലെ റഹ്മാന്റെ ലുക്കും കഥാപാത്രത്തെയും കാണിക്കുന്ന തരത്തിലൊരു ടീസറായിരുന്നു വന്നിരുന്നത്. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്നതിനൊപ്പം റഹ്മാന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

കുട്ടനാടന്‍ മാര്‍പാപ്പ

കുഞ്ചാക്കോ ബോബന്റെ മറ്റൊരു കുട്ടനാടന്‍ കഥയുമായി എത്തുന്ന സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. നടി ശാന്തി കൃഷ്ണയാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സിനിമയില്‍ നിന്നും ട്രെയിലറും ഒരു പാട്ടും പുറത്ത് വന്നത്. രണ്ടും മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ക്യാമറമാന്‍ ജോണ്‍ പോള്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് സ്വീകാര്യമായ സിനിമയായിരിക്കും കുട്ടനാടന്‍ മാര്‍പാപ്പ എന്ന കാര്യത്തില്‍ സംശയമില്ല.

ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല പ്രണവിന്‍ ചേട്ടനാണ്! ഒടിയന്‍ ലൊക്കേഷനിലെത്തിയ സത്യന്‍ അന്തിക്കാട് പറയുന്നു

ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?

English summary
Trailers of the new malayalam movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X