twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയും വേദന സഹിക്കണമായിരുന്നോ എന്ന് അമ്മ ചോദിച്ചു, വീട്ടിൽ പ്രശ്നമില്ലായിരുന്നു; എയിൻ ഹണി

    |

    ട്രാൻസ് വ്യക്തിത്വങ്ങളിൽ പ്രശസ്തയാണ് എയിൻ ഹണി ആരോഹി. മോഡലിം​ഗിലൂടെ ശ്രദ്ധ ആകർഷിച്ച എയിൻ ഹണി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ലിം​ഗ മാറ്റ ശാസ്ത്രക്രിയയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് എയിൻ ഹണി ആരോഹി. വീട്ടിലെ എതിർപ്പ് മറി കടന്നാണ് താൻ സർജറി ചെയ്തതെന്ന് എയിൻ ഹണി ആരോഹി പറയുന്നു.

    സർജറിക്ക് വീട്ടിൽ സമ്മതിക്കുന്നില്ലായിരുന്നു. കുറേ കാലും കെെയും പിടിച്ചിട്ട് സമ്മതിക്കാതായതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. സർജറി ചെയ്തു. എന്റെ സർജറിയെക്കുറിച്ച് മാത്രമേ അവർക്ക് ടെൻഷൻ ഉണ്ടായിരുന്നുള്ളൂ. നാല് ചേച്ചിമാരാണ് എനിക്ക്. അതിൽ ഇളയ കുട്ടിയാണ് ഞാൻ. അപ്പ ചെറുപ്പത്തിലേ മരിച്ചു പോയി. അതിന് ശേഷം അമ്മയാണ് വളർത്തിയത്. ട്രാൻസ് വ്യക്തികൾ പറയുന്നത് കേൾക്കാം അവരുടെ സുഹൃത്തുക്കൾ എല്ലാം ​ഗേൾസ് ആയിരിക്കുമെന്ന്.

    Also Read: നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനായിരുന്നു ഞാൻ; കാഴ്ചപ്പാടൊക്കെ മാറി, ഞാനിപ്പോ എന്റെ ഫാനാണെന്ന് ഒമര്‍ ലുലുAlso Read: നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനായിരുന്നു ഞാൻ; കാഴ്ചപ്പാടൊക്കെ മാറി, ഞാനിപ്പോ എന്റെ ഫാനാണെന്ന് ഒമര്‍ ലുലു

    ഒരിക്കലും പെൺ സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല

    'എനിക്ക് ഒരിക്കലും പെൺ സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല. എനിക്ക് അവരോട് ഫ്രണ്ട് ആയി ഇരിക്കാൻ പറ്റില്ല. ആൺകുട്ടികളുടെ ഫ്രണ്ട്ഷിപ്പ് ആണ് എനിക്ക് എപ്പോഴും കംഫർട്ടബിൾ ആയ സ്പേസ്. കുഞ്ഞിലെ എന്റെ സുഹൃത്തുക്കൾ ആൺകുട്ടികൾ ആയിരുന്നു. പിന്നെ പെരുമാറ്റം മാത്രം പെൺകുട്ടിയുടേത് ആയിരുന്നു'

    'പെൺകുട്ടി ആയി വീട്ടിൽ നിന്നോളൂ പ്രശ്നമില്ല'

    'അതിന്റെ പേരിൽ അമ്മയോ മറ്റ് ബന്ധുക്കളോ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. പിന്നെ സർജറി എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും പേടി ആണ്. എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന്. കാരണം എന്റെ അമ്മയൊക്കെ ​ഗ്രാമപ്രദേശത്തുള്ളവർ ആണ്. അവർക്ക് ഒരിക്കലും ഇത് അം​ഗീകരിക്കാൻ പറ്റില്ല. സർജറിയുടെ വേദനയെക്കുറിച്ചായിരുന്നു അമ്മയുടെ ടെൻഷൻ. പെൺകുട്ടി ആയി വീട്ടിൽ നിന്നോളൂ പ്രശ്നമില്ല, ‍ഞങ്ങൾ ഓക്കെ ആണ്. പക്ഷെ സർജറി ചെയ്യേണ്ട, എന്തിനാണ് കീറി മുറിക്കുന്നതെന്ന് അമ്മ ചോദിച്ചു'

    എന്തിനാണ് ഇങ്ങനെ വേദന സഹിച്ചത് ഞാൻ സ്വീകരിക്കുമായിരുന്നല്ലോ എന്ന് അമ്മ

    Also Read: 'ഇരട്ട കുഞ്ഞുങ്ങളാണെന്ന് ആദ്യമെ അറിഞ്ഞു‌, അഞ്ചാം മാസം വീട്ടില്‍ പറഞ്ഞു, പ്രാർഥിച്ച് കിട്ടിയതാണ്'; സുമ ജയറാം<br />Also Read: 'ഇരട്ട കുഞ്ഞുങ്ങളാണെന്ന് ആദ്യമെ അറിഞ്ഞു‌, അഞ്ചാം മാസം വീട്ടില്‍ പറഞ്ഞു, പ്രാർഥിച്ച് കിട്ടിയതാണ്'; സുമ ജയറാം

    'എന്റെ ആദ്യ സർജറി കഴിഞ്ഞ് രണ്ടാമതൊരു സർജറി കൂടി ചെയ്തിരുന്നു. ആ സമയത്ത് അമ്മയാണ് എന്റെ കൂടെ കോയമ്പത്തൂർ ആശുപത്രിയിൽ വന്ന് എന്നെ കുളിപ്പിച്ചതും ക്ലീൻ ചെയ്തതും. അത് ഞങ്ങളുടെ ഇടയിൽ ആത്മബന്ധം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ വേദന കണ്ട് എന്തിനാണ് ഇങ്ങനെ വേദന സഹിച്ചത് ഞാൻ സ്വീകരിക്കുമായിരുന്നല്ലോ എന്ന് അമ്മ ചോദിച്ചു. ഒരു മാസത്തോളം ആ വേദന അനുഭവിക്കണം. ഒരു ട്യൂബ് ഇട്ടിട്ട് ഉണ്ടാവും'

    അപ്പോഴൊക്കെ വേദന ആയിരിക്കും. കാരണം മാംസം അല്ലേ

    'ആ ട്യൂബ് റിമൂവ് ചെയ്യുമ്പോൾ നല്ല പെയ്ൻ ആണ്. ഇത് ആർട്ടിഫിഷ്യലി ഉണ്ടാക്കുന്നതാണ്. അപ്പോൾ അതിനകത്തേക്കുള്ള ഹോൾ അടയാൻ‌ സാധ്യത ഉണ്ട്. അതിനാൽ ഡെമോ ചെയ്യണം. അപ്പോഴൊക്കെ വേദന ആയിരിക്കും. കാരണം മാംസം അല്ലേ. ഭാ​ഗ്യത്തിന് എനിക്ക് യൂറിൻ ഇൻഫക്ഷനോ അങ്ങനത്തെ പ്രശ്നമൊന്നും വന്നില്ല,' എയിൻ ഹണി ആരോഹി പറഞ്ഞു.

    ആത്മാർത്ഥത ഉണ്ടെങ്കിൽ നമുക്ക് ദൈവം തരുമെന്നും എയിൻ

    ഞാൻ വലിയ പ്ലാനുകൾ ഉള്ള ആളല്ല. ഇപ്പോൾ നിലവിൽ എങ്ങനെ ആണോ അങ്ങനെ പോവണം. നാളയെക്കുറിച്ച് ടെൻഷനില്ല. അതാണ് എന്റെ ജീവിതം. നാളെയെക്കുറിച്ച് പ്ലാൻ ചെയ്ത് നടന്നതല്ല, ഇന്നുവരെ സംഭവിച്ചതൊന്നും. പഠിച്ചത് മേക്ക് അപ്പ് ആണെങ്കിലും വന്ന് പെട്ടത് വേറൊരു സ്ഥലത്ത് ആണ്. നമ്മൾ ചിന്തിക്കുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ നമുക്ക് ദൈവം തരുമെന്നും എയിൻ ഹണി പറഞ്ഞു. വെറൈറ്റി മീഡിയയോടാണ് പ്രതികരണം.

    Read more about: transgender
    English summary
    Transwomen Ain Honey Aarohi Open Up About Her Surgery; Shares Family's Reaction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X