»   » നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ട്രാവല്‍ പ്രമേയമാക്കി മലയാള സിനിമയില്‍ ഒത്തിരി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചാര്‍ലി ഒരു ട്രാവല്‍ മൂവിയാണ്. ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച ടെസ എന്ന കഥാപാത്രം ചാര്‍ലിയെ തേടുന്ന കഥായാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

1976ല്‍ പുറത്തിറങ്ങിയ കൊച്ചിന്‍ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ തുടങ്ങി മലയാള സിനിമയില്‍ ഇതുവരെ സംഭവിച്ച ട്രാവല്‍ ചിത്രങ്ങള്‍ നോക്കാം. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയൊരുക്കിയ ചിത്രങ്ങളാണ് ഇവയില്‍ ഏറെയും. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാള സിനിമയിലെ ചില ട്രാവല്‍ ചിത്രങ്ങള്‍.. ഏതൊക്കെയാണെന്ന് നോക്കൂ..

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

1967ല്‍ പ്രേം നസീറിനെയും ഷീലയെയും കേന്ദ്ര കഥാപാത്രമാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചിന്‍ എക്‌സ്പ്രസ്. ഒരു മര്‍ഡര്‍ മിസിട്രി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും കൊച്ചിന്‍ എക്‌സപ്രസ് ഒരു ട്രാവല്‍ മൂവി കൂടിയാണ്.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

1969ല്‍ പ്രേം നസീറിനെയും ഷീലയെയും കേന്ദ്ര കഥാപാത്രമാക്കി എബി രാജ് സംവിധാനം ചെയ്ത ഒരു ട്രാവല്‍ ചിത്രമാണ് കണ്ണൂര്‍ ഡീലക്‌സ്.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

മോഹന്‍ലാല്‍, മമ്മൂട്ടി, സുചിത്ര മുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. തിരുവനന്തപുരം മുതല്‍ മദ്രാസ് വരെയുള്ള ട്രെയിന്‍ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച പാസഞ്ചര്‍ 2009ലാണ് പുറത്തിറങ്ങുന്നത്. ദിലീപും ശ്രീനിവാസനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്. പരസ്പരം അറിയാത്ത രണ്ടു പേര്‍ ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

ഡോ. ബിജു സംവിധാനം ചെയ്ത് പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വീട്ടിലേക്കുള്ള വഴി. ഡല്‍ഹിയിലെ ബോംബ് സ്‌ഫോടനത്തില്‍ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട ഡോക്ടര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ തേടിയുള്ള യാത്രയാണ് ചിത്രം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

ലാല്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ടൂര്‍ണമെന്റ്. രൂപ മഞ്ജരി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഡ് മൂവിയാണ് ചിത്രം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

രാജേഷ് പിള്ള സംവിധാനം ചെയ്ത റോഡ് മൂവിയാണ് ട്രാഫിക്.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

ജയറാമിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രമാക്കി കിരണ്‍ സംവിധാനം ചെയ്ത ചിത്രമാണ് കുടുംബശ്രീ ട്രാവല്‍സ്. ചിത്തിരപ്പുരം എന്ന ഗ്രാമത്തില്‍ നിന്ന് കുറേയാളുകള്‍ ചേര്‍ന്ന് പട്ടണത്തില്‍ ഒരു കല്യാണത്തിന് പോകുന്നതാണ് ചിത്രം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

ഷഹീര്‍ മുഹമ്മദ് തിരക്കഥ എഴുതി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ദുല്‍ഖര്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രവും മലയാളത്തിലെ ഒരു ട്രാവല്‍ മൂവിയില്‍ പെടുത്താം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, ബാബു ആന്റണി, മണിയന്‍പിള്ള രാജു, ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. കുട്ടികാലത്തെ സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ഇടുക്കി ഗോള്‍ഡ് എന്ന നീലച്ചടയന്‍ വലിക്കാന്‍ പോകുന്നതുമാണ് ചിത്രം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

ആസിഫ് അലിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രമാക്കി സുനില്‍ കാര്യാട്ടുക്കര സംവിധാനം ചെയ്ത ചിത്രമാണ് പകിട. മലയാളത്തിലെ ഒരു ട്രാവല്‍ ചിത്രം കൂടിയാണിത്.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക, മിയ, നിഷ അഗര്‍വാള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വൈശാഖ് ചിത്രമാണ് കസിന്‍സ്. കേന്ദ്ര കഥാപാത്രമായ കുഞ്ചാക്കോ ബോബന്റെ ഓര്‍മ തിരിച്ച് കിട്ടനായി കേരള-കര്‍ണാടക അതിര്‍ത്തിയിലേക്ക് യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

വിനില്‍ വാസു സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പറും മലയാളത്തിലെ ഒരു ട്രാവല്‍ മൂവിയാണ്.

നസീര്‍ ചിത്രങ്ങള്‍ മുതല്‍ ദുല്‍ഖറിന്റേത് വരെ, സമാന സ്വഭാവങ്ങള്‍ കാണിച്ച ചിത്രങ്ങള്‍

കാവ്യ മാധവനെയും അനൂപ് മേനോനെയും കേന്ദ്ര കഥാപാത്രമാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഷീ ടാക്‌സി. കൊടകിലേക്കുള്ള ഒരു യാത്രയാണ് ചിത്രം.

English summary
Travel Movies in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam