»   » നല്ല സിനിമകളുടെ എഴുത്തുകാരന്‍; ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറില്‍ റസാഖിന്റെ സ്ഥാനം

നല്ല സിനിമകളുടെ എഴുത്തുകാരന്‍; ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറില്‍ റസാഖിന്റെ സ്ഥാനം

Written By:
Subscribe to Filmibeat Malayalam

1987 ല്‍ ധ്വനി എന്ന ചിത്രത്തില്‍ സംവിധായകന്‍ എംടി അബുവിന്റെ സംവിധാന സഹായിയായിട്ടാണ് ടി എ റസാഖ് സിനിമയില്‍ എത്തുന്നത്. പിന്നീട് എഴുത്തിന്റെ വഴികളിലേക്ക് മാറിയ റസാഖ് സിബി മലയില്‍, കമല്‍, ജയരാജ്, ടിഎസ് വിജയന്‍, വിഎം വിനു തുടങ്ങിയവര്‍ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി.

വാണിജ്യ സിനിമകളുടെ പേരല്ല, നല്ല കുറേ സിനിമകളുടെ പേരാണ് റസാഖിന്റെ സിനിമാ ജീവിതത്തിലെ നേട്ടം. അത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. വിഷ്ണു ലോകം, കാണാകിനാവ്, പെരുമഴക്കാലം, ഗസല്‍, രാപ്പകല്‍, ആയിരത്തില്‍ ഒരുവന്‍ അങ്ങനെ നീളും റസാഖിന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ കരിയറില്‍ ടിഎ റസാഖിന്റെ എഴുത്തുകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതികൊണ്ടാണ് റസാഖന്റെ അരങ്ങേറ്റം. പിന്നീട് ലാലിന്റെ പ്രിന്‍സ് എന്ന ചിത്രത്തിന് സംഭാഷണമെഴുതി.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലും ടി എ റസാഖ് വ്യക്തമായ ഒരു സ്ഥാനം നിര്‍വ്വഹിച്ചിട്ടുണ്ട്. അനശ്വരം, രാപ്പകല്‍, വേഷം, ബസ്‌കണ്ടക്ടര്‍, പരുന്ത്, മായാബസാര്‍ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ എഴുത്തുകാരനുമാണ് ടിഎ റസാഖ്. നോക്കാം ടി എ റസാഖിന്റെ മികച്ച എഴുത്തുകള്‍.

കഥ-തിരക്കഥ- സംഭാഷണം- ടിഎ റസാഖ്

മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി കൊണ്ടാണ് റസാഖിന്റെ അരങ്ങേറ്റം

തമ്പി കണ്ണന്താനത്തിന്റെ നാടോടി

മോഹന്‍ലാലിനെ നായകനാക്കി തമ്പികണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് നാടോടി. ടി എ റസാഖാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയത്.

കമലിന്റെ ഗസല്‍

കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന ചിത്രം റസാഖിന്റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന ചിത്രമാണ്. വിനീത്, തിലകന്‍, മോഹിനി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം

ടിഎ റസാഖിന് മികച്ച കഥയ്ക്കും, തിരക്കഥയ്ക്കുമുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രമാണ് കാണാകിനാവ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, മുരളി, സുകന്യ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കലാഭവന്‍ മണിയുടെ വാല്‍ക്കണ്ണാടി

കലാഭവന്‍ മണിയെ നായകനാക്കി അനില്‍ ബാബു സംവിധാനം ചെയ്ത വാല്‍ക്കണ്ണാടി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും ടിഎ റസാഖാണ്. കലാഭവന്‍ മണിയുടെ സിനിമാ ജീവിത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ അപ്പുണ്ണി.

രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം

ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് ടിഎ റസാഖിനെ തേടി രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം എത്തിയത്. സിബി മലയില്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. കലാഭവന്‍ മണി, സുജിത തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി

ദേശീയ പുരസ്‌കാരം നേടിയ ചിത്രം

കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം 2014 ലെ സാമൂഹ്യപ്രശസ്തിയുള്ള ചിത്രം എന്ന നിലയില്‍ ദേശീയ പുരസ്‌കാരം നേടി. മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ടി എ റസാഖ് നേടിയതിനൊപ്പം മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കാവ്യ മാധവനും സംഗീത സംവിധായകനുള്ള പുരസ്‌കാരം എം ജയചന്ദ്രനും സൗണ്ട് റെക്കോഡിസ്റ്റിനുള്ള പുരസ്‌കാരം എന്‍ ഹരികുമാറും നേടി. മമ്മൂക്കോയയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

English summary
Tribute: Super Hits of TA Razzaq

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam