»   » മികച്ച നടനുള്ള പുരസ്‌കാരം അത് അച്ചായന് തന്നെ, ഫഹദിനെയും ആസിഫിനെയും വാഴ്ത്തുന്നവര്‍ ഇതുംകൂടി കാണണേ!

മികച്ച നടനുള്ള പുരസ്‌കാരം അത് അച്ചായന് തന്നെ, ഫഹദിനെയും ആസിഫിനെയും വാഴ്ത്തുന്നവര്‍ ഇതുംകൂടി കാണണേ!

Written By:
Subscribe to Filmibeat Malayalam

യുവതാരങ്ങളായാലും സൂപ്പര്‍ താരങ്ങളായാലും ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് 2017 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയിലെ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കാറുണ്ട്. പോയവര്‍ഷം സിനിമയില്‍ മികവ് പ്രകടിപ്പിച്ചവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സംവിധായകന്‍ ടിവി ചന്ദ്രന്റെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ടിവി ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജൂറിയില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധരുമുണ്ട്. ആദ്യഘട്ടം പൂര്‍ത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ 68 സിനിമകളാണ് വിവിധ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് 2017 ലെ മികച്ച നടന്‍ ആരാണെന്നറിയാന്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ട്രോള്‍ ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

ഇത്തവണത്തെ വിജയികള്‍ ഇവരായിരിക്കും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസിലും സുരാജും വെഞ്ഞാറമൂടും, ഉദാഹരണം സുജാതയിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യരും അനശ്വര രാജനും, കാറ്റിലെ പ്രകടനത്തിലൂടെ ആസിഫ് അലിയും പുരസ്‌കാരം നേടുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രവചനം.

ചെല്ലപ്പനെയും കൂടി

വനിതയുടെ പുരസ്‌കാരം അടുത്തിടെയാണ് വിതരണം ചെയ്തത്. ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഈ കൂട്ടത്തില്‍ ആസിഫ് അലിയും കൂടി ഇടംപിടിക്കേണ്ടതായിരുന്നുവെന്നാണ് ട്രോളര്‍മാരുടെ അഭിപ്രായം.

നിവിന്‍ പോളിയുടെ നൃത്തം

സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന അവാര്‍ഡ് ചടങ്ങുകളിലെല്ലാം കൃത്യമായി മുഖം കാണിക്കുന്ന താരമാണ് നിവിന്‍ പോളി, അത്യപൂര്‍വ്വമായി മാത്രമേ താരം പെര്‍ഫോം ചെയ്യാറുള്ളൂ. ചെയ്യുകയാണെങ്കില്‍ അതൊരു ഇടിവെട്ട് പ്രകടനമാകുമെന്ന കാര്യത്തില്‍ യാതൊരു ശങ്കയും വേണ്ട, അല്ലു അര്‍ജുനുമായുള്ള താരതമ്യം അല്‍പ്പം കൂടിപ്പോയോ?

ഓര്‍ക്കാതിരിക്കാന്‍ പറ്റുമോ?

അവാര്‍ഡ് വേദിയിലെ നിവിന്‍ പോളിയുടെ മാസ് എന്‍്ട്രി അന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അത്ര പെട്ടന്നൊന്നും അച്ചായന്റെ ആ വരവ് മറക്കാന്‍ പറ്റില്ലല്ലോയെന്നാണ് ആരാധകര്‍ പറയുന്നത്.

നിവിന്‍ പോളിക്ക് തന്നെ ഉറപ്പിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, അത് അച്ചായന് തന്നെ, ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡിലൂടെയാണ് അച്ചായന് ആ നേട്ടമെത്തുന്നതെന്നും ആരാധകര്‍ വാദിക്കുന്നു.

ആര്‍ക്ക് കിട്ടണമെന്ന് ചോദിച്ചാല്‍

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ആര്‍ക്ക് കിട്ടണമെന്ന് കുഞ്ഞിക്ക ഫാന്‍സിനോട് ചോദിച്ചപ്പോള്‍ അത് ആസിഫ് അലിക്ക് മതിയെന്നാണ് പറഞ്ഞത്. സംഭവം ഞങ്ങള്‍ ദുല്‍ഖര്‍ ഫാന്‍സാണെങ്കിലും നല്ലതിനെയേ പിന്തുണയ്ക്കാറുള്ളൂവെന്നും അവര്‍ പറയുന്നു.

ആസിഫിനെയും ഫഹദിനെയും വാഴ്ത്തുന്നവര്‍

കാറ്റിലൂടെ ആസിഫലിയും തൊണ്ടിമുതലിലൂടെ ഫഹദ് ഫാസിലുമാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുകയെന്ന വാദിക്കുന്നവര്‍ നിവിന്‍ പോളിയുടെ ഹേയ് ജൂഡ് കാണാത്തവരാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇക്കയേയും ജയസൂര്യയേയും പിന്തള്ളിയ കുഞ്ഞിക്ക

രണ്ട് വര്‍ഷം മുമ്പൊരു പുരസ്‌കാര പ്രഖ്യാപനത്തില്‍ അവസാന നിമിഷം ജയസൂര്യയേയും മമ്മൂട്ടിയേയും പിന്തള്ളിയാണ് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ഇപ്പോഴും പെട്ടിയില്‍ത്തന്നെ

നിവിന്‍ പോളിക്ക് അഭിനയം അറിയില്ലെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരുടെ വായടിപ്പിക്കുന്നൊരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നുവെങ്കിലും ഇപ്പോഴും പെട്ടിയില്‍ കിടക്കാനാണ് ആ ചിത്രത്തിന്റെ യോഗം.

ഇച്ചായന് തന്നെ

ആരൊക്കെ എന്തൊക്കെ പറഞ്ഞ് എതിര്‍ത്താലും ഇത്തവണത്തെ മികച് നടനുള്ള പുരസ്‌കാരം അച്ചായന് തന്നെയാണ്. എതിര്‍ക്കുന്നവര്‍ക്കൊക്കെ ഇനി പിന്‍മാറാം.

യുവതാരങ്ങളുടെ വരവ്

സംസ്ഥാന അവാര്‍ഡിനെക്കുറിച്ച് പ്രഖ്യാപിക്കുമ്പോഴുള്ള താരങ്ങളുട വരവും ഭാവവും ഏകതാണ്ട് ഇതുപോലെയിരിക്കും. നിറഞ്ഞ പുഞ്ചിരിയുമായാണ് അച്ചായന്റെ വരവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ലേ.

മൂത്തോനും കൊച്ചുണ്ണിയുമുണ്ട്

യുവതാരങ്ങളില്‍ എല്ലാവരും ബിഗ് ബജറ്റ് ചിത്രങ്ങളുമായി എത്തുമ്പോള്‍ അച്ചായന്റെ ലിസ്റ്റിലും രണ്ട് ചിത്രങ്ങളുണ്ട്. കായംകുളം കൊച്ചുണ്ണിയും മൂത്തോനും ഒന്നൊന്നര വരവ് തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ വാദം.

ആരായിരിക്കും ആ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്

നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് തുടങ്ങിയവരുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അവിസ്മരണീയ പ്രകടനവുമായാണ് ഓരോ താരവും എത്തിയത്.

കടുത്ത മത്സരം തന്നെയാണ്

മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. അത്രയേറെ മികച്ച സിനിമകളാണ് 2017 ല്‍ പുറത്തിറങ്ങിയത്. ജൂറി അംഗങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ചത് കണ്ടെത്തുകയെന്നത് വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കാത്തിരിക്കേണ്ടി വരും

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന്‍രെ രണ്ടാം ഘട്ട സ്ക്രീനിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 110 എന്‍ട്രിയുണ്ടായിരുന്നത് രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ 68 ആയി കുറഞ്ഞിട്ടുണ്ട്.

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

സംസ്ഥാന അവാര്‍ഡിനുള്ള പോരാട്ടം കടുക്കുന്നു, രണ്ടാം റൗണ്ടില്‍ 68 സിനിമകള്‍, ആരൊക്കെ നേടും?

English summary
Best actor Troll viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam