For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നര വയസില്‍ ഡാഡി എടുത്ത് പുഴയിലെറിഞ്ഞു! നടി മഡോണയ്ക്ക് പൊങ്കാല ഇട്ട് ട്രോളന്മാര്‍

  |

  അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. സിനിമയുടെ തുടക്കത്തില്‍ വന്ന നായികമാര്‍ക്കൊപ്പം ക്ലൈമാക്‌സിലെത്തിയ മഡോണ കൈയടി വാങ്ങി. ഇപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരുന്നു. കൈനിറയെ സിനിമകളുമായി തിരക്കിലാണ് മഡോണ.

  എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പൊങ്കാല വാരിക്കൂട്ടുന്നതും നടിയാണ്. രാഷ്ട്രീയക്കാരെയും സിനിമാ താരങ്ങളെയും ഒരുപോലെ ട്രോളുന്നത് പതിവാണ്. പഴയൊരു അഭിമുഖത്തിനിടെ മഡോണ നല്‍കിയ ചില പരാമര്‍ശങ്ങള്‍ ഭീകരമായ ട്രോളുകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഏറ്റവും ഹിറ്റ് ട്രോളുകളും മഡോണയുടെ പേരിലാണ്.

  രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി കപ്പ ടിവി യുടെ ഹാപ്പിനെസ് പ്രോജക്ടിന് നല്‍കിയ അഭിമുഖത്തിനിടെ മഡോണ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലായത്. തന്റെ ഡാഡി തന്നെ കാര്‍വ് ചെയ്ത് എടുത്തതാണ്. ഒരു വയസുള്ള തന്നെ ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. നല്ല ആരോഗ്യം വെക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഡാഡിയ്ക്ക് ഒപ്പം എത്താന്‍ പറ്റാത്തുന്നില്ലെന്ന് കണ്ടപ്പോള്‍ വിഷമം വരുമായിരുന്നുവെന്നും നടി പറയുന്നു.

  ഒന്നര വയസുള്ളപ്പോള്‍ മൂവാറ്റുപുഴ ആരക്കുഴിയില്‍ ഒരു പുഴയിലേക്ക് എടുത്തിട്ട് നീന്താനും പഠിപ്പിച്ചു. അത് കൊണ്ട് രണ്ട് വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് നന്നായി നീന്താന്‍ അറിയാമായിരുന്നു. നല്ല ഒഴുക്കുള്ള വെള്ളത്തില്‍ ഡാഡിയെക്കാള്‍ മുകളില്‍ വെള്ളമുള്ള സ്ഥലത്ത് ഡൈവ് ചെയ്ത് നീന്തുമായിരുന്നു. നാട്ടുകാരൊക്കെ വന്ന് ഇയാള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞതൊക്കെ എനിക്ക് ഓര്‍മ്മ ഉണ്ടെന്നും മഡോണ പറയുന്നു. അഭിമുഖത്തിനിടെ നടി പറഞ്ഞ ഈ ഭാഗം മാത്രമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

  ഒരു വയസില്‍ ഓടാന്‍ കഴിയുമോ എന്നും നീന്തുന്നതിന് പ്രായമൊക്കെ ഇല്ലേ എന്നുമൊക്കെ ചോദിച്ചാണ് ആദ്യം വീഡിയോ പ്രചരിച്ചത്. ശേഷം ട്രോളന്മാര്‍ ഇത് ഏറ്റെടുത്തു. ഫോട്ടോ ആയിട്ടും പലവിധത്തില്‍ എഡിറ്റ് ചെയ്തതുമായ വീഡിയോസുമെല്ലാം മഡോണയുടെ പേരില്‍ പ്രചരിച്ചു. എന്നാല്‍ നടിയ്ക്ക് പിന്തുണയുമായിട്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ വരുന്നത്. മഡോണ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് പ്രത്യേകിച്ച് ഒരുപദ്രവവും മറ്റൊരാള്‍ക്കും ഇല്ലാത്തത് കൊണ്ട് അതൊരു പ്രശ്‌നമല്ലെന്ന് പറയുകയാണ് ആരാധകര്‍.

  മോഹന്‍ലാല്‍ എന്റെ മോനാണെന്നാ എല്ലാവരും പറയുന്നേ! മമ്മൂട്ടിയും അങ്ങനെയാണെന്ന് നടി കവിയൂര്‍ പൊന്നമ്മ

  ഇപ്പോള്‍ മഡോണയ്ക്ക് നേരെ നടക്കുന്നത് വയലന്‍സാണ്. ആള്‍ക്കൂട്ട ആക്രമണം എന്ന് തന്നെ പറയാമെന്നാണ് ആളുകള്‍ പറയുന്നത്. കൂട്ടം ചേര്‍ന്ന് നടിയെ ആക്രമിക്കുകയാണ്. പലതും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. എങ്കിലും ഇക്കാര്യത്തെ കുറിച്ച് മഡോണ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തൊരു വിഷയം കിട്ടുന്നത് വരെ ഇത് വൈറലാവുമെന്ന കാര്യത്തില്‍ സംശയമില്ല.

  അച്ഛന്‍ ഉപേക്ഷിച്ച് പോയതെന്തിനാണെന്ന് അറിയില്ല! ശശിയേട്ടന്‍ ജീവിതത്തിലെത്തിയതിനെ കുറിച്ച് നടി സീമ

  English summary
  Trolls Against Madona Sebastine's Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X