twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിമര്‍ശകരുടെ വായടപ്പിച്ച ദിലീപ് ചിത്രം! രാമലീല പുറത്തിറങ്ങി രണ്ട് വര്‍ഷം! തരംഗമായ സിനിമ

    By Midhun Raj
    |

    ജനപ്രിയ നായകന്‍ ദിലീപിന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് രാമലീല. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ബോക്‌സോഫീല്‍ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ ഇറങ്ങിയ മികച്ച പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ ഒന്നായാണ് രാമലീലയെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന സമയത്താണ് സിനിമ പുറത്തിറങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ സിനിമ ബഹിഷ്‌കരിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെങ്കിലും പ്രേക്ഷകര്‍ ഒന്നടങ്കം
    ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

    സിനിമയ്ക്ക് ആദ്യ ദിനമൊന്നും

    സിനിമയ്ക്ക് ആദ്യ ദിനമൊന്നും ആളുണ്ടാവില്ലെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ടാണ് ചിത്രത്തെ എല്ലാവരും വരവേറ്റത്. 14 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 80 കോടിയിലധികമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. എംഎല്‍എ ആയ രാമനുണ്ണി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ദിലീപ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ക്ലൈമാക്‌സുമാണ് രാമലീലയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്.

    ആദ്യം മുതല്‍ അവസാനം വരെ

    ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധമാണ് സംവിധായകന്‍ അരുണ്‍ ഗോപി സിനിമ ഒരുക്കിയിരുന്നത്. രാമനുണ്ണി ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങില്‍ ഒന്നു തന്നെയാണെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ദിലിപീനൊപ്പം രാധിക ശരത്കുമാര്‍, മുകേഷ്, വിജയരാഘവന്‍, സിദ്ധിഖ്. കലാഭവന്‍ ഷാജോണ്‍, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

    സച്ചിയുടെ തിരക്കഥയിലായിരുന്നു

    സച്ചിയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ അരുണ്‍ ഗോപി ദിലീപ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. പുലിമുരുകന്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം സിനിമ നിര്‍മ്മിച്ചു. മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമ കൂടിയായിരുന്നു രാമലീല. റിലീസ് സമയത്ത് വന്ന പ്രതിസന്ധികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

    ആ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്! ദുല്‍ഖര്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍ വൈറല്‍ആ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്! ദുല്‍ഖര്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍ വൈറല്‍

    ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ

    ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ സിനിമയുടെ ഛായാഗ്രഹണം പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറായിരുന്നു. എഡിറ്റിങ്ങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിച്ചു. 160 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രം 2017 സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്തിരുന്നത്. സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, അശോകന്‍,സായികുമാര്‍, ജി സുരേഷ് കുമാര്‍, ലെന, സലിംകുമാര്‍, അനില്‍ മുരളി, സാദിഖ്, കലാഭവന്‍ ഷാജു,ശ്രീജിത്ത് രവി തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

    മാസ് ആക്ഷന്‍ ചിത്രവുമായി ജനപ്രിയ നായകന്‍! ജാക്ക് ഡാനിയേലിന്റെ കിടിലന്‍ ടീസര്‍മാസ് ആക്ഷന്‍ ചിത്രവുമായി ജനപ്രിയ നായകന്‍! ജാക്ക് ഡാനിയേലിന്റെ കിടിലന്‍ ടീസര്‍

    English summary
    Two Years Of Dileep's Ramaleela Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X