»   » മോഹന്‍ലാലിന്റെ 'ഉദയനാണ് താരവും''ഒരു സിനിമക്കാരനും' തമ്മിലൊരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ?

മോഹന്‍ലാലിന്റെ 'ഉദയനാണ് താരവും''ഒരു സിനിമക്കാരനും' തമ്മിലൊരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു സിനിമ കാണാനായി മൂന്ന് മണിക്കൂര്‍ തിയറ്ററിനുള്ളില്‍ വന്നിരിക്കുന്നവര്‍ തങ്ങളുടെ മുന്നില്‍ കാണുന്ന ആ സിനിമ നിര്‍മ്മിച്ചതെങ്ങനെയാണെന്നുള്ള കാര്യം ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെ ചിന്തിപ്പിക്കുന്ന തരത്തില്‍ നിര്‍മ്മിച്ച സിനിമകളുണ്ട്. അണിയറിയില്‍ ഒരു സിനിമയും സംവിധായകനും നടനുമെല്ലാം പിറക്കുന്നത് നിരവധി കഷ്ടപാടുകള്‍ക്ക് ശേഷമാണെന്ന് തുറന്ന് കാണിച്ച സിനിമയാണ് ഉദയനാണ് താരം.

ദിലീപ് വീണ്ടും വിവാദത്തിലേക്കാണോ? വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാന്‍ സാധ്യതയെന്ന് സൂചന!

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക് പിന്നാലെ വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ സിനിമയാണ് ' ഒരു സിനിമാക്കാരന്‍'. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരത്തില്‍ ഒരു സിനിമയെക്കുറിച്ചും സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ എടുക്കുന്ന ശ്രമങ്ങളുമായിരുന്നു ഇതിവൃത്തമാക്കിയിരുന്നത്. ഉദയനാണ് താരവുമായി ചില സാമ്യങ്ങള്‍ വീനിതിന്റെ സിനിമയ്ക്കുമുണ്ട്.

 mohanlal

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു സിനിമാക്കാരനും ഏകദേശം പറയുന്ന കഥയും ഇങ്ങനെ തന്നെയാണ്. ഒരു സിനിമ നിര്‍മ്മിക്കാന്‍ നടക്കുന്ന സഹസംവിധായകന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കാന്‍ നടക്കുന്ന ആല്‍ബി എന്ന വിനീതിന്റെ കഥാപാത്രത്തിന് കുടുംബത്തില്‍ നിന്നും തികച്ചും അവഗണനയാണ് ലഭിച്ചിരുന്നത്. എന്നാല്‍ നായികയാണ് കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നത്.

ധനുഷിന് അമല പോളിന്റെ ഉറപ്പ്, 'ഇനി ഞാന്‍ നല്ല ഭാര്യയായിരിക്കും'; അപ്പോള്‍ എല്ലാം തീരുമാനിച്ചോ?

സംസ്ഥാന അവാര്‍ഡ് ജേതാവ് രജിഷ വിജയനാണ് ചിത്രത്തിലെ നായിക. നവാഗതനായ ലിയോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറിയ പെരുന്നാളിന് മുന്നോടിയായി ചിത്രം ജൂണ്‍ 24 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ശേഷം മികച്ച് കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറി കൊണ്ടിരിക്കുന്നത്.

English summary
Udayananu Tharam And Oru Cinemakaran Says The Story Of Assistant Directors!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam