»   » മോഹന്‍ലാലിന് മറക്കാനാകാത്ത ആ പ്രിയദര്‍ശന്‍ സിനിമ!!! ഓര്‍ക്കുമ്പോള്‍ ഞെട്ടലും സങ്കടവും!!!

മോഹന്‍ലാലിന് മറക്കാനാകാത്ത ആ പ്രിയദര്‍ശന്‍ സിനിമ!!! ഓര്‍ക്കുമ്പോള്‍ ഞെട്ടലും സങ്കടവും!!!

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കരിയറില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് പ്രിയദര്‍ശന്‍. സിനിമയ്ക്ക് പുറത്തും ശക്തമായ ബന്ധം തുടരുന്ന പ്രിയന്‍ സിനിമകളിലൂടെയാരുന്നു ലാല്‍ മലയാളി പ്രേക്ഷക മനസ് കീഴടക്കിയത്. മോഹന്‍ലാലിന്റെ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ അധികവും മോഹന്‍ലാല്‍ ചിത്രങ്ങളായിരിക്കും. കോമഡിയും രാഷ്ട്രീയവും ആക്ഷനും ഉള്‍പ്പെടെ ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുങ്ങാത്ത ചിത്രങ്ങള്‍.

തിയറ്ററില്‍ ആരാധക തിരയിളക്കം സൃഷ്ടിച്ച ആ കൂട്ടുകെട്ടിന് അടുത്തകാലത്തായി അത്ഭുതങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയദര്‍ശന്റെ പ്രതിഭയിക്ക് വരെ മങ്ങലേറ്റെന്ന് വിമര്‍ശകര്‍ പറഞ്ഞു. എന്നാല്‍ അതിന് തക്ക മറുപടിയുമായി പ്രിയന്‍-ലാല്‍ കൂട്ടുകെട്ടെത്തി. അമ്പത് കോടി ക്ലബില്‍ ഇടം നേടി ഒപ്പവുമായി. പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ഒപ്പം വരെയുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഒരിക്കലും മറക്കാത്ത ഒരു ചിത്രമുണ്ട്. ലാലിന്റെ ഓര്‍മയില്‍ ഞെട്ടലും സങ്കടവും സമ്മാനിക്കുന്ന സിനിമ. പാട്ടും സിനിമയും ഒരു പോലെ ഹിറ്റയായ അദ്വൈതമാണ് ആ ചിത്രം.

തന്റെ ചിത്രങ്ങളില്‍ ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നായിട്ടല്ല വേദനിപ്പിക്കുന്ന ഒന്നായാണ് അദ്വൈതത്തെ മോഹന്‍ലാല്‍ ഓര്‍മിക്കുക. വേര്‍പാടിന്റെ വേദനയാണ് അദ്വൈതം. ചിത്രത്തില്‍ മന്ത്രി വേഷത്തില്‍ എത്തിയ ആലൂമ്മൂടന്റെ മരണമായാരുന്നു മോഹന്‍ലാലിനെ ഞെട്ടിക്കുന്നത്. അതും അദ്ദേഹത്തിന്റെ കൈകളില്‍ വീണാണ് ആലുമ്മൂടന്‍ മരിച്ചത്.

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും ആലുമ്മൂടന്‍ അഭിനയിച്ചിരുന്നു. ഒമ്പതോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ആലൂമ്മൂടന്‍ അദ്വൈതത്തില്‍ മന്ത്രിയുടെ വേഷത്തിലാണ് അഭിനയിച്ചത്. മോഹന്‍ലാലിന്റെ കൈകളിലേക്ക് കുഴഞ്ഞ് വീണ ആലുമ്മൂടന്‍ ആ കൈകളില്‍ കിടന്നാണ് മരിച്ചത്. ഹൃദയ സ്തംഭനമായിരുന്നു.

ആ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ട് മാറാന്‍ മോഹന്‍ലാലിന് നാളുകളെടുത്തു. ഇപ്പോഴും അതില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല ലാല്‍. അതുകൊണ്ടുതന്നെ മോഹന്‍ലാലിന് ഒരിക്കലും മറക്കാത്ത സിനിമയായി അദ്വൈതം മാറുന്നു.

മതവും രാഷ്ട്രീയവുമായിരുന്നു ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതത്തിന്റെ പ്രമേയം. മോഹന്‍ലാലിനൊപ്പം രേവതിയും ജയറാമും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തി. 1992ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായി അദ്വൈതം മാറി.

ആലുമ്മൂടന്റെ അവസാന ചിത്രമായിരുന്നു അദ്വൈതം. മോഹന്‍ലാലിനൊപ്പം അവസാന ചിത്രത്തിലെത്തിയത് ആലുമ്മൂടന്‍ മാത്രമല്ല. എന്‍എഫ് വര്‍ഗീസിന്റേയും കുതിരവട്ടം പപ്പുവിന്റേയും അവസാന ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പമായിരുന്നു. പക്ഷെ ഇരുവരും മരണപ്പെട്ടത് ചിത്രീകരണത്തിനിടെയായിരുന്നില്ല.

മോഹന്‍ലാലിന്റെ സൂപ്പര്‍ നായക പരിവേഷങ്ങളില്‍ ഇളക്കം തട്ടാത്ത നായക സങ്കല്‍പ്പങ്ങളില്‍ ഒന്നായിരുന്നു നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം 2000ത്തിലാണ് പുറത്തിറങ്ങിയത്. ഹാസ്യതാരം കുതിരവട്ടം പപ്പുവന്റെ അവസാന ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിന്റെ സഹോദരി കനകയുടെ മുത്തച്ഛന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. 2000 ഫെബ്രുവരി 25നായിരുന്നു അദ്ദേഹത്തിന്റെ മരണം.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും തമ്പി കണ്ണന്താനവും ഒന്നിച്ച സിനിമയാണ് ഒന്നാമന്‍. എന്‍എഫ് വര്‍ഗീസിന്റെ അവസാന ചിത്രമായിരുന്നു ഒന്നാമന്‍. ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. നരസിംഹത്തില്‍ വില്ലന്‍ വേഷത്തിലെത്തിയതും എന്‍എഫ് വര്‍ഗീസ് ആയിരുന്നു. 2002 ജൂണ്‍ 19നായിരുന്നു അദ്ദേഹത്തെ മരണം കവര്‍ന്നത്.

English summary
Mohanlal's unforgetable Lal-Priyan Combo is Adhwaitham. It was the last movie of famouse actor Alummoodan. He was died during the shooting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam