»   » ചിത്രീകരണ സമയത്ത് ചിരിച്ചാല്‍ ആ സിനിമ പ്രേക്ഷകര്‍ വെറുക്കും, കിലുക്കത്തെ കുറിച്ച് അറിയാത്ത ചിലത്

ചിത്രീകരണ സമയത്ത് ചിരിച്ചാല്‍ ആ സിനിമ പ്രേക്ഷകര്‍ വെറുക്കും, കിലുക്കത്തെ കുറിച്ച് അറിയാത്ത ചിലത്

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് എത്ര കണ്ടാലും മതിയാകില്ലാത്ത സിനിയാണ് കിലുക്കം. മോഹന്‍ലാല്‍, ജഗതി, രേവതി, തിലകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കിലുക്കം പുറത്തിറങ്ങുന്നത് 1991ലാണ്. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തത്.

എന്നാല്‍ ഇത്രയും മനോഹരമായ ഒരു ചിത്രം സംഭവിച്ചതിന് പിന്നില്‍ ചില കഥകളുണ്ട്. പുറത്ത് പറയാത്ത ചില രഹസ്യങ്ങള്‍ എന്നും പറയാം. ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെ ആസ്പദമാക്കി ഒരു ചിത്രം ചെയ്യാനായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നത്. പ്രിയദര്‍ശന്റെ മനസില്‍ തോന്നിയ ഈ കഥ ആദ്യമായി തുറന്ന് പറയുന്നത് സംവിധായകന്‍ ഫാസിലിനോടായിരുന്നു.


ആ സമയത്ത് ഫാസില്‍ എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. കഥ ഫാസിലിനോട് പറഞ്ഞു. എന്നാല്‍ കഥ കേട്ട ഫാസില്‍ സൂര്യപുത്രിയുടെ നേരെ തിരിച്ച് ചിന്തിക്കാനാണ് പ്രിയദര്‍ശനോട് ആവശ്യപ്പെട്ടത്. പിന്നീട് എങ്ങനെ കിലുക്കമായി. തുടര്‍ന്ന് വായിക്കൂ.. കിലുക്കത്തിലെ ആരും അറിയാത്ത രഹസ്യങ്ങളും.. ചില രസകരമായ സംഭവങ്ങളും.


സൂര്യപുത്രിയില്‍ നിന്ന് കിലുക്കത്തിലേക്ക്

സൂര്യപുത്രി എന്ന ചിത്രം അമ്മയെ തേടുന്ന കഥയാണെങ്കില്‍ കിലുക്കം അച്ഛനെ തേടിയുള്ളത് എന്ന ആശയത്തില്‍ എത്തിച്ചു. ആ ആശയം പ്രിയദര്‍ശന്‍ രചയിതാവ് വേണു നാഗവള്ളിയുമായി സംസാരിച്ചതിന് ശേഷമാണ് കിലുക്കം എന്ന സിനിമ സംഭവിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.


കിലുക്കം വിജയിക്കാനുള്ള ഒന്നാമത്തെ കാരണം

മോഹന്‍ലാല്‍-ജഗതി കെമിസ്ട്രിയാണ് കിലുക്കം വിജയിക്കാനുള്ള ആദ്യ കാരണമായി സംവിധായകന്‍ പറയുന്നത്.


കിലുക്കം വിജയിക്കാനുള്ള രണ്ടാമത്തെ കാരണം

അക്കാലത്തെ പ്രിയദര്‍ശന്റെ പിതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇമോഷന്‍സ് കൂടി ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രമാണ് കിലുക്കം. ചിത്രത്തെ ഹിറ്റാക്കാനുള്ള ഒരു കാരണം ഇതായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു.


ഷൂട്ടിങിനിടെ ചിരിക്കില്ല, പ്രിയദര്‍ശന്‍ പറയുന്നത്

ചിത്രീകരണത്തിനിടെ കോമഡി രംഗങ്ങള്‍ കാണുമ്പോള്‍ താന്‍ ചിരിക്കാറില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ചിത്രീകരണ സമയത്ത് ചിരിച്ചാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ചിരിക്കില്ലെന്നാണ് താന്‍ മനസിലാക്കുന്നത്. കഥാപാത്രങ്ങള്‍ ഗൗരവത്തോടെ ചെയ്യുന്ന കാര്യങ്ങളായിരിക്കണം പ്രേക്ഷകര്‍ക്ക് കോമഡിയായി തോന്നേണ്ടതെന്നും പ്രിയദര്‍ശന്‍ പറയുന്നു.


ജഗതിയെ കുറിച്ച് പ്രിയദര്‍ശന്‍

ചിത്രത്തില്‍ ജഗതി അവതരിപ്പിച്ച നിശ്ചലിനെ രേവതിയുടെ കഥാപാത്രം കല്ലു വച്ച് എറിയുന്നുണ്ട്. രേവതി എറിയുമ്പോള്‍ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച് അഭിനയിച്ചു. അത്രമാത്രം അര്‍പ്പണ ബോധമുള്ള നടനാണ് ജഗതി-പ്രിയദര്‍ശന്‍.


മോഹന്‍ലാലും രേവതിയും തിലകനും തമ്മിലുള്ള സീനുകളില്‍

മോഹന്‍ലാലും രേവതിയും തിലകനും തമ്മിലുള്ള സീനുകളില്‍ സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗുകളും ഇവര്‍ സംസാരിച്ചിരുന്നു. അതൊക്കെ സിനിമയുടെ മാറ്റു കൂട്ടി.


English summary
Unknown factors about Malayalam film Kilukkam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam