»   » ഇസ്ലാം മതം സ്വീകരിച്ചെന്ന വ്യാജ കഥ, ഏറെ കാലത്തെ ആ ആഗ്രഹവും സാധിച്ചു!

ഇസ്ലാം മതം സ്വീകരിച്ചെന്ന വ്യാജ കഥ, ഏറെ കാലത്തെ ആ ആഗ്രഹവും സാധിച്ചു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ഓം പുരി. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ അമേരിക്കന്‍ ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച ഓം പുരിക്ക് ഇതുവരെ മറ്റൊരു നടനും ലഭിക്കാത്ത ഭാഗ്യങ്ങളായിരുന്നു.

നാടക ലോകത്ത് നിന്നാണ് ഓം പുരി സിനിമയില്‍ എത്തുന്നത്. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട് വല്‍ എന്ന മറാത്തി സിനിമയാണ് ആദ്യ ചിത്രം. കൊമേഷ്യല്‍ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച നടന്‍ അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടില്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ഓം പുരി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. മൈ സണ്‍ ദി പനടിക്, ഈസ്റ്റ് ഈസ്റ്റ് ഈസ്റ്റ്, ദ പരോള്‍ ഒഫീസര്‍ തുടങ്ങിയവയെല്ലാം ഓം പുരി അഭിനയിച്ച ഹോളിവുഡ് ചിത്രങ്ങളില്‍ ചിലതാണ്.

മലയാളത്തിലേക്ക്

1988ല്‍ പുറത്തിറങ്ങിയ പുരാവൃത്തം എന്ന ചിത്രത്തിലൂടെയാണ് ഓം പുരി മലയാളത്തില്‍ എത്തുന്നത്. ലെനിന്‍ രാജേന്ദ്രന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രേവതി, ഇന്നസെന്റ്, കെഎപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

പുരാവൃത്തത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഓം പുരി വീണ്ടും മലയാളത്തില്‍ അഭിനയിച്ചു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം എന്ന ചിത്രത്തിലാണ് ഓം പുരി അഭിനിയിച്ചത്. ചിത്രത്തിലെ യോഗേന്ദ്രമുനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ആ മോഹം

മലയാള സിനിമയില്‍ ഒരു കൊമേഷ്യല്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് ഓം പുരിയുടെ ഏറെ നാളായുള്ള ആഗ്രമായിരുന്നു. ആടുപുലിയാട്ടത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആ ആഗ്രഹത്തെ കുറിച്ച് ഓം പുരി തുറന്ന് പറഞ്ഞിരുന്നു.

ഹാസ്യ നടന്‍

ഹാസ്യ നടനായി അഭിനയിച്ചും ഓം പുരി കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420, ഹേര ഫേരി, ചോര്‍ മച്ചായെ ഷോര്‍, മാലാമല്‍ വീക്കിലി, സിങ് ഈസ് കിങ് തുടങ്ങിയവ ഹാസ്യ നടനായി ഓം പുരി അഭിനനയിച്ച ചിത്രങ്ങളാണ്.

ജനനം

ഹരിയാനയിലുള്ള അംബാനയിലാണ് ഓം പുരിയുടെ ജനനം. പഞ്ചാബിലും കുറച്ച് നാള്‍ താമസിച്ചിട്ടുണ്ട്. ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം എടുത്ത ഓം പുരി ദില്ലിയിലെ നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്.

ഇസ്ലാം മതം സ്വീകരിച്ചത്

അടുത്തിടെ ഓം പുരി ഇസ്ലാം മതം സ്വീകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിന്നീട് ഓം പുരി തന്നെ വ്യക്തമാക്കിയിരുന്നു. ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖമായിരുന്നു ഈ തെറ്റായ വാര്‍ത്തയ്ക്ക് പിന്നിലെന്നും ഓം പുരി പറഞ്ഞിരുന്നു.

English summary
Unknown facts about veteran actor Om Puri.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam