For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Unni Mukundan: മസില്‍ ഔട്ട് ഓഫ് ഫാഷനാണെങ്കിലും മൊട്ടത്തല കിടുവാണ്! മേക്കോവറുമായി ഉണ്ണി മുകുന്ദന്‍!!

  |

  മസില്‍മാന്‍ ഉണ്ണിമുകുന്ദന്റെ 2018 ലെ തുടക്കം തന്നെ രണ്ട് കിടിലന്‍ സിനിമകളിലൂടെയായിരുന്നു. ജനുവരിയില്‍ റിലീസിനെത്തിയ അനുഷ്‌ക ഷെട്ടിയുടെ ബാഗമതിയായിരുന്നു ഈ വര്‍ഷത്തെ ഉണ്ണിയുടെ ആദ്യത്തെ സിനിമ. പിന്നാലെ മാര്‍ച്ചില്‍ ഇര എന്ന മറ്റൊരു ഹിറ്റ് സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

  ഇനി ഉണ്ണിയുടെ ചാണക്യതന്ത്രം എന്ന സിനിമ കൂടി വരാനിരിക്കുകയാണ്. ഉണ്ണിമുകുന്ദന്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം വീണ്ടുമൊരു മേക്കോവര്‍ കൂടി നടത്തിയിരിക്കുകയാണ്. അക്കാര്യം ഫേസ്ബുക്കിലൂടെ ഉണ്ണി തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

  പുതിയ ലുക്കില്‍ ഉണ്ണി മുകുന്ദന്‍

  ഏപ്രില്‍ 2 ഹര്‍ത്താല്‍ ദിവസം തനിക്ക് ഒരു പുതിയ അനുഭവം ഉണ്ടായത് പങ്കുവെച്ച് കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ വന്നത്. ഹര്‍ത്താല്‍ ആയത് കൊണ്ട് ആദ്യമായി മെട്രോയില്‍ യാത്ര ചെയ്യാന്‍ തനിക്ക് അവസരം കിട്ടിയിരിക്കുകയാണ്. ഒപ്പം ഓട്ടോയിലും പോവാന്‍ പറ്റി. മാത്രമല്ല ഒരു കഷണ്ടി തലയനായ ചെക്കനും റോഡിലുണ്ടായിരുന്നതായി ഉണ്ണി പറയുന്നു. അതിനൊപ്പമാണ് തല മൊട്ടയടിച്ച ഉണ്ണിയുടെ ഫോട്ടോയും താരം പങ്കുവെച്ചത്. പുറത്ത് വന്ന ഉടനെ തന്നെ താരത്തിന്റെ ലുക്ക് ശ്രദ്ധയമായിരിക്കുകയാണ്.

  മൊട്ടതലയുടെ രഹസ്യം

  മൊട്ടതലയുടെ രഹസ്യം

  ഈ ദിവസങ്ങളില്‍ നിരവധി മൊട്ടതലയന്മാരെ കണ്ടിരുന്നു. അടുത്തിടെ നടി ലെനയും തല മൊട്ടയടിച്ച് ഞെട്ടിച്ചിരുന്നു. പളനി ക്ഷേത്രത്തില്‍ നിന്നുമായിരുന്നു തല മൊട്ടയടിച്ച് അതിന് മുകളില്‍ മഞ്ഞള് തേച്ച നടിയുടെ ചിത്രം പുറത്ത് വന്നത്. പിന്നാലെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങള്‍ ലെന തന്നെ പുറത്ത് വിട്ടിരുന്നു. സിനിമയ്ക്ക് വേണ്ടിയാണോ ഇതുപോലെ മൊട്ട അടിച്ചിരിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോള്‍ ഉണ്ണി മുകുന്ദനും അതുപോലെ തന്നെ മൊട്ട അടിച്ചതോടെ ഈ മൊട്ടതലയുടെ രഹസ്യം എന്താണെന്നാണ് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

   ഹിറ്റ് സിനിമകള്‍..

  ഹിറ്റ് സിനിമകള്‍..

  ഈ വര്‍ഷമിറങ്ങിയ ഉണ്ണിയുടെ രണ്ട് സിനിമകളും തിയറ്ററുകളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായി അഭിനയിച്ച ബാഗമതിയില്‍ നായകന്‍ ഉണ്ണി മുകുന്ദനായിരുന്നു. ജനുവരി 26 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിച്ച സിനിമ ജി അശോകായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഒരേ സമയം തെലുങ്കിലും തമിഴിലുമായി നിര്‍മ്മിച്ച സിനിമ 58.90 കോടിയോളം ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയിരുന്നു.

  ഇര

  ഇര

  നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്ത് മാര്‍ച്ച് 16 തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഇര. ചിത്രത്തില്‍ നായകനായി അഭിനയിച്ചത് ഉണ്ണി മുകുന്ദനായിരുന്നു. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടികെട്ടിലെത്തിയ സിനിമയായിരുന്നു ഇര. ഇരുവരും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഗോകുല്‍ സുരേഷ്, മിയ ജോര്‍ജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഴ്ചകള്‍ കഴിയും തോറും ബിഗ് റിലീസായി നിരവധി സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരയും മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെക്കുന്നത്.

   ചാണക്യതന്ത്രം

  ചാണക്യതന്ത്രം

  ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ഉണ്ണിമുകുന്ദന്റെ സിനിമയാണ് ചാണക്യതന്ത്രം. ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങളിലഭിനയിക്കുന്ന ഉണ്ണി മുകുന്ദന്‍ സ്ത്രീ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. അനുപ് മേനോന്‍, ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ചാണക്യനെ പോലെ തന്ത്രശാലിയായൊരു പോരാളിയുടെ വേഷത്തിലാണ് ഉണ്ണി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Antony Varghese: താന്‍ ഓട്ടോ ഡ്രൈവറുടെ മകൻ! അറിയാതെ പെപ്പെയുടെ ആരാധകരായി മാറിയെന്ന് ട്രോളന്മാര്‍!!

  മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

  English summary
  Unni Mukundan has opted for a new look!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X