Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ദുൽഖറിനേയും മറിയത്തേയും വീട്ടിലേയ്ക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദൻ; പാവയും കാറും തരാം
സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുളള താരപുത്രിയാണ് ദുൽഖർ സൽമാന്റെ മകൾ മറിയം. കുഞ്ഞ് മറിയത്തിന്റെ ചിത്രങ്ങളും ചെറിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. മകളുടെ വിശേഷങ്ങൾ ദുൽഖറും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ ഉണ്ണി മുകുന്ദന്റേയും ദുൽഖർ സൽമാന്റേയും രസകരമായ കമന്റുകളാണ്.

നിപ്പോണ്‍ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തി കൊണ്ട് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് കമന്റുമായി ദുല്‍ഖർ സൽമാൻ എത്തിയിരുന്നു. വീഡിയോ ഇഷ്ടമായെന്നും വീട് നിങ്ങളുടെ പ്രതിഫലനമാണ് എന്നുമാണ് ദുല്‍ഖര്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയും ഉണ്ണി നൽകിയിരുന്നു.
ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടര്‍ വുമണിനെയും നിങ്ങള്‍ക്ക് പറ്റിയാല്‍ ഒരു കാറും തരാം എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി. താരങ്ങളുടെ കമന്റുകൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. താരങ്ങളുടെ ചാറ്റിന് രസകരമായ കമന്റുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു.ഞങ്ങളും വരാം വീട്ടില്‍ കയറ്റുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.അടുത്ത സുഹൃത്തുക്കളാണ് ഉണ്ണിമുകുന്ദനും ദുൽഖറും.
ലാൽ ജോസ് സംവിധാനം ചെയ്ത ഉണ്ണിമുകുന്ദനും ദുൽഖറും പ്രധാന വേഷത്തിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നിവിൻ പോളിയും അതിഥി വേഷത്തിലെത്തിയിരുന്നു. നമിത പ്രമോദായിരുന്നു ചിത്രത്തിലെ നായിക. മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ബ്രൂസ്‌ലി, ഭ്രമം തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുറുപ്പ് ആണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം. സല്യൂട്ട്, ഹേയ് സിനാമിക എന്നിവയാണ് ഡിക്യുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ